Exhibition on energy conservation conducted at valanchery community hall
സംസ്ഥാന വൈദ്യുതിബോര്‍ഡ് വളാഞ്ചേരി സെക്ഷന്‍ ഓഫീസിലെ ഡിമാന്റ് സൈഡ് മാനേജ്‌മെന്റ് സെല്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ പ്രദര്‍ശനവും സെമിനാറും സമാപിച്ചു. പൊതുജനം നെഞ്ചേറ്റുവാങ്ങിയ പ്രദര്‍ശനം കാണാന്‍ രണ്ട് ദിവസവും വലിയ തിരക്കാണ് സ്റ്റാളില്‍ അനുഭവപ്പെട്ടത്. കുറഞ്ഞ വാള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ടേബിള്‍ ഫാന്‍, ഇസ്തിരിപ്പെട്ടി, എല്‍.ഇ.ഡി. ലൈറ്റുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായി. ബുക്ക്‌ചെയ്ത് പിന്നീട് വീടുകളിലെത്തിക്കുമെന്ന വ്യവസ്ഥയില്‍ ധാരാളം പേര്‍ ഗൃഹോപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തതായി സ്റ്റാളിലെ ജീവനക്കാര്‍ പറഞ്ഞു.
പ്രദര്‍ശനത്തിനൊപ്പം നടന്ന മെഗാനറുക്കെടുപ്പില്‍ ഉമ്മത്തൂര്‍ സ്വദേശി മുഹമ്മദിന് ഒന്നാം സമ്മാനം ലഭിച്ചു. തിരുവേഗപ്പുറ നാടപറമ്പിലെ ജംഷാദിന് രണ്ടും വൈക്കത്തൂരിലെ അജിത്തിന് മൂന്നും സമ്മാനങ്ങള്‍ ലഭിച്ചു.
Summary:Exhibition on energy conservation conducted at valanchery community hall