HomeNewsPublic Issueടൌണിലെ കടകളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് ജനവാസ മേഖലയിൽ; ഗതികെട്ട് വൈക്കത്തൂർ നിവാസികൾ

ടൌണിലെ കടകളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് ജനവാസ മേഖലയിൽ; ഗതികെട്ട് വൈക്കത്തൂർ നിവാസികൾ

plastic-waste-burning

ടൌണിലെ കടകളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് ജനവാസ മേഖലയിൽ; ഗതികെട്ട് വൈക്കത്തൂർ നിവാസികൾ

വളാഞ്ചേരി: വളാഞ്ചേരി ടൌണിലെ കടകളിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ജനവാസ മേഖലയിൽ തീയിട്ട് നശിപ്പിക്കുന്നതായി പരാതി. ഇന്നു രാവിലെ വളാഞ്ചേരി മുനിസിപ്പാലിറ്റി ഡിവിഷൻ 8 വൈക്കത്തൂരിലെ കാൻഡിഡേറ്റ് ട്യൂഷൻ സെൻറർ സമീപം തീയും കനത്ത പുകയും കണ്ടാണ് കൗൺസിലർ ശ്രീരാമകൃഷ്ണൻ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ടി.വി ശ്രീകുമാർ മറ്റു പ്രദേശവാസികളും സംഭവം അന്വേഷിക്കുന്നത്.
plastic-waste-burning
ഇതരസംസ്ഥാന തൊഴിലാളിയായ ഒരു യുവാവ് ഇതിൽ ഇന്ദനമൊഴിച്ച് കത്തിക്കുന്നതിനാലാണ് തീ ഇത്ര ശക്തിയോടെയും കറുത്ത പുകയും ഉയരുന്നതെന്ന് മനസ്സിലാക്കിയ ഇവർ ഈ മാലിന്യങ്ങളുടെ ഉറവിടം ഇയാളിൽ നിന്ന് ആരാഞ്ഞു. വളാഞ്ചേരി ടൗണിലെ ചില കടകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവയെന്ന് ഇയാൾ പറഞ്ഞു. കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ച് അവ റോഡരികിലിട്ട് കത്തിക്കുകാണ് ഇയാൾ ചെയ്യുന്നത്.
plastic-waste-burning
പ്ലാസ്റ്റിക്കും മറ്റ് ചവറുകളും കൂട്ടിയിട്ട് കത്തിച്ചതിന്റെ ഫലമായി വൻ പുകയും രൂക്ഷമായ ദുർഗന്ധവും പ്രദേശത്ത് അനുഭവപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞതനുസരിച്ച് ബസ്സ്റ്റാന്റിന് സമീപം സ്ഥിതി ചെയ്യുന്ന രണ്ട് ചെരുപ്പ് കടകളും, രണ്ട് ഫാൻസി സ്റ്റോറുകളിൽ നിന്നും, ഒരു ബേക്കറിയിൽ നിന്നും രണ്ടു ഹോട്ടലുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ശേഖരിക്കുന്നതെന്നറിഞ്ഞ നാട്ടുകാർ വിവരം മുൻസിപ്പാലിറ്റി അധികൃതരെ അറിയിച്ചു.
plastic-waste-burning
മുനിസിപ്പാലിറ്റി അധികൃതർ സ്ഥലം സന്ദർശിക്കുകയും മാലിന്യങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകുകയും ചെയ്തിരുന്നെങ്കിലും ഈ പ്രവർത്തി മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെതിരെ വളാഞ്ചേരി മുനിസിപ്പാലിറ്റി അധികൃതർ നിയമാനുസൃതമായി മാലിന്യസംസ്കരണം നടത്താത്ത സ്ഥാപനങ്ങൾക്കെതിരെ അനുയോജ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇതിന് സമീപത്താണ് 2 മാസത്തിന് മുമ്പ്40 വയസ്സിൽ താഴെ പ്രായമുള്ള ഒരു അധ്യാപികയും യുവാവും ക്യാൻസർ ബാധിച്ച് മരിച്ചത് എന്നതുകൂടെ കൂട്ടിബാഇക്കുമ്പോഴാണ് സ്ഥിതിയുടെ ഗുരുതരാവസ്ഥ ബോധ്യമാകുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!