HomeNewsDevelopmentsദേശീയപാതാ വികസനം: പൊന്നാനി താലൂക്കിലെ ഹിയറിങ‌് ഒന്നു മുതൽ

ദേശീയപാതാ വികസനം: പൊന്നാനി താലൂക്കിലെ ഹിയറിങ‌് ഒന്നു മുതൽ

ponnani kuttippuram highway

ദേശീയപാതാ വികസനം: പൊന്നാനി താലൂക്കിലെ ഹിയറിങ‌് ഒന്നു മുതൽ

മലപ്പുറം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ ഏറ്റെടുക്കുന്ന ഭൂമികളിലെ ഉടമസ്ഥരുടെ ഹിയറിങ് പൊന്നാനി മിനി സിവിൽ സ്റ്റേഷനിലെ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ സ്‌പെഷൽ തഹസിൽദാരുടെ കാര്യാലയത്തിൽ ഫെബ്രുവരി ഒന്നുമുതൽ. രാവിലെ 10.30 മുതലാണിത‌്.
taluk
ഹിയറിങ് സമയത്ത് ഓരോ കൈവശക്കാരനിൽനിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെയും മരങ്ങളുടെയും കാർഷിക വിളകളുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും യഥാർഥ വിവരം ബോധ്യപ്പെടുത്തും. ഹാജരാകുന്ന ഭൂ ഉടമസ്ഥർ ഒറിജിനൽ ആധാരം, അടിയാധാരം/പട്ടയം, ഭൂനികുതി രശീത് 2018 – 19 (വില്ലേജ് ഓഫീസ്), കൈവശ സർട്ടിഫിക്കറ്റ്, ബാധ്യത രഹിത സർട്ടിഫിക്കറ്റ് (വില്ലേജ്), കുടിക്കട സർട്ടിഫിക്കറ്റ് (കുറഞ്ഞത് 15 വർഷം), കെട്ടിട നികുതി രശീത് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി), ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (പഞ്ചായത്ത്/ മുനിസിപ്പാലിറ്റി), ഭൂ ഉടമ ജീവിച്ചിരിപ്പില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റും ഭൂവുടമക്ക് ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പവർ ഓഫ് അറ്റോർണി (നോട്ടറി മുമ്പാകെയുള്ളത്).
ഭൂ ഉടമ വിദേശത്താണെങ്കിൽ എംബസി മുഖേനയുള്ള പവർ ഓഫ് അറ്റോർണി ഹാജരാക്കേണ്ടതാണ്. തിരിച്ചറിയൽ രേഖ – ആധാർ കാർഡ്/പാൻ കാർഡ്/ഇലക്ഷൻ ഐഡി കാർഡ്, ബാങ്ക് അക്കൗണ്ട് ഐഎഫ്സി കോഡ് സഹിതം രേഖകൾ ഹാജരാക്കണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!