HomeNewsDevelopmentsവളാഞ്ചേരി നഗരസഭ 2026- 27 ബജറ്റ് അവതരിപ്പിച്ചു

വളാഞ്ചേരി നഗരസഭ 2026- 27 ബജറ്റ് അവതരിപ്പിച്ചു

valanchery-municipality-2026-27-budget

വളാഞ്ചേരി നഗരസഭ 2026- 27 ബജറ്റ് അവതരിപ്പിച്ചു

വളാഞ്ചേരി: ഭാവിയിലെ വിദ്യാഭ്യാസ നയങ്ങൾക്ക് ഊന്നൽ നൽകിയും കായികം, ആരോഗ്യം, ക്ഷേമം, കൃഷി, പാർപ്പിSo തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധിനിധ്യം നൽകിയുമുള്ള സമഗ്ര മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2026-27 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷ ഹസീന വട്ടോളിയുടെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷൻ കെ.വി ഉണ്ണി കൃഷ്‌ണൻ അവതരിപ്പിച്ചു. 730245203 രൂപ വരവും 554052000 രൂപ ചെലവും രൂപ 176193203 നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. സമ്പൂർണ്ണ ഭവന പദ്ധതിക്കായി 4 കോടി, ഭൂരഹിത ഭവന രഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 3 കോടി, യൂനാനി ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 10 ലക്ഷം, പുനരുപയോഗ ഊർജ്ജപദ്ധതിക്കായി 10 ലക്ഷം, പുതിയ ബസ്റ്റാൻ്റ് നിർമ്മാണം പ്രാരംഭപ്രവർത്തനങ്ങൾക്ക് 10 ലക്ഷം, പുതിയ കുളങ്ങൾ നിർമ്മാണo 10 ലക്ഷം, മാർക്കറ്റ്/ഷോപ്പിംഗ് ലകാംപ്ലക്സ് നവീകരണത്തിനുമായി ആദ്യ ഘട്ടം 10 ലക്ഷം, തോടുകളുടെ നവീകരണം, നടപ്പാതകളുടെ നിർമ്മാണം പ്രാരംഭപ്രവർത്തനങ്ങൾക്ക് 30 ലക്ഷം, പറളിപ്പാടം നടപ്പാത പൂർത്തികരണത്തിനായി 30 ലക്ഷം, റോഡുകളുടെ പുനരുദ്ധരണത്തിനും, പുതിയ റോഡുകളുടെ നിർമ്മാണത്തിനുമായി 5.7 കോടി, മിനി ടർഫിനായി 5 ലക്ഷം, സോളാർ മിനിമാസ്റ്റ് ലൈറ്റിനായി 10 ലക്ഷം, മിനിമാസ്റ്റ് ലൈറ്റ് 12 ലക്ഷം, കുടിവെള്ള പദ്ധതിതായി 1 കോടി, ഓപ്പൺ ജിം നിർമ്മാണത്തിനായി 45 ലക്ഷം,പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികൾക്കായി 1.86 കോടി, വനിത ഹെൽത്ത് ക്ലബ്ബ് നടപ്പിലാക്കുന്നതിന് 30 ലക്ഷം, ഷീ ടാക്സി പദ്ധതിക്കായി 5 ലക്ഷം, ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതിക്കൾക്കായി 40 ലക്ഷം, ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ പദ്ധതിക്കായി 20 ലക്ഷം, കണ്ടൈനർ എം.സി.എഫ് നിർമ്മാണത്തിന് 10 ലക്ഷം, ടൗൺ ക്ലീനിംഗ് വെഹിക്കിൾ വാങ്ങുന്നതിന് 20 ലക്ഷം,ഗാർഹിക കമ്പോസ്റ്റ് യൂണിറ്റ് വിതരണത്തിനായി 30 ലക്ഷം, അതി ദരിദ്രർ മൈക്രോ പ്ലാൻ പദ്ധതിക്കായി 5 ലക്ഷം, വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് 5 ലക്ഷം, വയോമിത്രം പദ്ധതിക്കായി 10ലക്ഷം, ഡയാലിസിസ് ധനസഹായം ഉൾപ്പെടെ വിവിധ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 99.2 ലക്ഷം,ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 10 ലക്ഷം, കളമംഗലം അർബൺ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി 30 ലക്ഷം, ജി.എൽ.പി സ്‌കൂളിന് പുതിയ കെട്ടിടത്തിന് 75 ലക്ഷം, മൃഗ സംരക്ഷണം ക്ഷീര വികസനത്തിനുമായി 25 ലക്ഷം, റിംഗ് റോഡുകൾ/ബൈപ്പാസ് റോഡുകൾക്ക് ആദ്യഘട്ടം 10 ലക്ഷം, നഗരസഭ ഓഫീസ് നിർമ്മാണം പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, മോഡേൽ വില്ല ഫോർ ഹോം ലെസ്സ്, അംഗൻവാടികൾക്ക് ബേബി ബെഡ്, അംഗൻവാടി കം ക്രഷ് പദ്ധതി, അംഗനവാടി ജീവനക്കാർക്ക് പ്രതിഫലം, അടുക്കള മുറ്റത്തെ കോഴി വളർത്തൽ, കോഴിയും കൂടും പദ്ധതി, ഹരിതകർമ്മ സേന കളക്ഷൻ ബാഗ് വിതരണംവിദ്യാർത്ഥികൾക്ക് നീന്തൽ, കരാട്ടെ,കായിക പരിശീലനം, സ്മാർട്ട് ക്ലാസ്‌റൂം, എ ഐ ലേണിംഗ് ഹബ്ബ്, റോബോട്ടിക്സ് ലാബ്, ഫിനിഷിംഗ് സകൂൾ, ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്‌ണൻ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ ടീച്ചർ,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ നാജിയ ജംഷാദ്,കൗൺസിലർ ടി. പി അബ്ദുൾ ഗഫൂർ,മുജീബ് വാലാസി,സാജിത ടീച്ചർ,നൗഫൽ പാലാറ,പരപ്പിൽ രാജൻ,കെ.ടി അബ്ദുൽ റസാഖ്,പി.പി യഹ്‌യ,യു മുജീബ് റഹ്‌മാൻ,ജുനൈദ് തയ്യിൽ,ജയസദാനന്ദൻ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ,അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, ഹബീബ് പറമ്പയിൽ, കെ.മുസ്‌തഫ മാസ്റ്റർ, സഫീർ ഷാ, വാർഡ് കൗൺസിലർമാർ, നിർവഹണ ഉദ്യോഗസ്ഥർ, പ്രസ്സ്& മീഡിയ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!