സംശയ രോഗം; കുറ്റിപ്പുറത്ത് ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്കും തടയാനെത്തിയ മകൾക്കും പരിക്ക്, ഭർത്താവ് അറസ്റ്റിൽ

കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആയുധം കൊണ്ട് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിപ്പുറം കൊടിക്കുന്ന് ഹൈദരലി എന്ന മണിയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ഇവർ താമസിക്കുന്ന മൂടാലിലെ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് കൊടുവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. സംശയ രോഗിയായ ഹൈദറലി റുഖിയയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ മകൾക്കും പരിക്കേറ്റു. ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ ചേർന്ന് റുഖിയാനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും മകളെ കുറ്റിപ്പുറം താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
