വട്ടപ്പാറ വയഡക്ട്പാലത്തിനു മുകളിൽ ലഹരി ഉപയോഗം: യുവാവ് പിടിയിൽ
വളാഞ്ചേരി : ദേശീയപാത 66-ൽ വളാഞ്ചേരിക്കുസമീപം വട്ടപ്പാറ വയഡക്ട്പാലത്തിനുമുകളിൽ ലഹരി ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയിൽ. കോട്ടയ്ക്കൽ സ്വദേശി സമീറാ(37)ണ് കഴിഞ്ഞദിവസം അർധരാത്രി ഹൈവേ പോലീസിന്റെ പിടിയിലായത്.
ഹൈവേ പോലീസ് സബ്ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പോലീസ് ഉദ്യോഗസ്ഥരായ രതീഷ്‌കുമാർ, പ്രവീൺ, സുധീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് വളാഞ്ചേരി സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ അജിത് എൻഡിപിഎസ് ആക്ടനുസരിച്ച് നടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here