HomeNewsArticlesനിറമുള്ള പൂക്കൾ വിടരട്ടെ

നിറമുള്ള പൂക്കൾ വിടരട്ടെ

നിറമുള്ള പൂക്കൾ വിടരട്ടെ

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ പരിപോഷിപ്പിക്കാനായിരിക്കുമെങ്കിലും അതിനപ്പുറത്തുള്ള ചില റിയാലിറ്റി ഷോകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ല.

Article by:
Vahida CP
President;
Kuttippuram Block Panchayath

സ്വന്തം അചഛനമ്മമാരുടെ പോലും ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഒരു കൂട്ടം കുരുന്നു രക്തസാക്ഷികളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുകയാണ്. പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കൊപ്പം വേദനയുടെ കണ്ണുനീർ കടിച്ചമർത്തി പിടയുന്ന അവരുടെ കത്തുന്ന നെഞ്ച് കാണാൻ നമുക്കാകുന്നില്ല.

ശൈശവനും ബാല്യവും കൌമാരവും പിന്നിടുന്ന ഓരോ വേളകളിലും ഒരായിരം സ്വപ്നങ്ങൾക്ക് നിറം പകർന്ന് വളരേണ്ടവരാകണം നമ്മുടെ കുഞ്ഞുങ്ങൾ. ഈ സ്വപ്നങ്ങളൂടെ എല്ലാം അന്തകർ സ്വന്തം രക്തം തന്നയാകുമ്പോൾ അതിന്റെ മുറിവിന് ആ‍ഴം വർദ്ധിക്കും. ഈ മുറിവ് ഉണങ്ങാൻ വേണ്ടിയുള്ള ശ്രമം നടത്തുന്നു എന്ന തോന്നൽ ഉളവാക്കി കൊണ്ട് നമ്മുടെ നാട്ടിലെ വാർത്താചാനലിലെ ചർച്ചകൾ ആരെ ബോധ്യപ്പെടുത്താൻ വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. ഇത്തരം ചർച്ചകൾ ഒരു പരിഹാരമാർഗമായി ഇതുവരെ കാണാനൊന്നും സാധിച്ചിട്ടില്ല.

അധികാരത്തിന്റെ ഉരുക്ക് കോട്ടകളേ തകർത്തരച്ച്, കുരുട്ട് ബുദ്ധികൾക്കെതിരെ പന്തമെറിഞ്ഞ് അരാജകത്വ സമൂഹത്തിന് കടിഞ്ഞാണിട്ട് ദിശ പറഞ്ഞവർ നമ്മുടെ മുമ്പെ കടന്നു പോയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിലകൊണ്ട മഹത്‌വ്യക്തികളുടെ സുകൃതങ്ങളെ സായൂജ്യമാക്കുന്നതിന് പകരം ഒരു നല്ല നാളെക്കായി വളരുന്ന തലമുറയെ നമുക്ക് വളർത്തിയെടുക്കണം. നിറമുള്ള പൂക്കളാകട്ടെ ഇനി നമുക്ക് വേണ്ടി വിടരേണ്ടത്.

No Comments

Sorry, the comment form is closed at this time.