youth congress Archives - Valanchery Online

കുറ്റിപ്പുറത്ത് അവശ്യ ട്രെയിനുകൾക്ക് സ്റ്റോപ് അനുവധിക്കണം; ഡി.ആർ.എമ്മിന് നിവേദനം നൽകി യൂത്ത് കോൺഗ്രസ്
കുറ്റിപ്പുറം: ജില്ലയിലെ സുപ്രധാന റെയിൽവേ സ്റ്റേഷനായ കുറ്റിപ്പുറത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിവേദനം നൽകി. ഈ ആവശ്യം ഉന്നയിച്ച്  നടത്തിയ മെഗാ സിഗ്നേച്ചർ ക്യാമ്പയിനിലൂടെ ശേഖരിച്ച അയ്യായിരത്തോളം ആളുകളുടെ  ഒപ്പുകളും നിവേദനത്തിന്റെ കൂടെ സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി സൽമാൻ ഷറഫ്, യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം പ്രസിഡൻ്റ്  ബാസിൽ.വി.പി, യൂത്ത് കെയർ കോട്ടക്കൽ നിയോജക മണ്ഡലം കോഡിനേറ്റർ സലാം പാഴൂർ,മുഹമ്മദ് പാണ്ടികശാല തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡിവിഷണൽ റെയിൽവേ  മാനേജർ കെ.അനിൽകുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം  കോയമ്പത്തൂർ മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ്, ചെന്നൈ മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് തുടങ്ങിയ ഹ്രസ്വദൂര – ദീർഘദൂര ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാമെന്ന്  ഡിവിഷണൽ റെയിൽവേ മാനേജർ ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.

The post കുറ്റിപ്പുറത്ത് അവശ്യ ട്രെയിനുകൾക്ക് സ്റ്റോപ് അനുവധിക്കണം; ഡി.ആർ.എമ്മിന് നിവേദനം നൽകി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു
വളാഞ്ചേരി : യൂത്ത്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ചേർന്ന് ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു. പ്രവർത്തകർ പന്തംകൊളുത്തി പ്രകടനവുമായെത്തിയാണ് ഉപരോധം നടത്തിയത്. മുഹമ്മദ് പാറയിൽ, പി.സി.എ. നൂർ, വിനു പുല്ലാനൂർ, കെ.വി. ഉണ്ണികൃഷ്ണൻ, പറശ്ശേരി അസൈനാർ, നൗഫൽ പാലാറ, പി. രാജൻ നായർ, അജീഷ് പാച്ചേരി, ഷബാബ് വക്കരത്ത്, രാജേഷ് കാർത്തല തുടങ്ങിയവർ നേതൃത്വം നൽകി.

The post രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത്‌ കോൺഗ്രസ് പ്രവർത്തകർ ദേശീയപാത വളാഞ്ചേരി ജങ്ഷൻ ഉപരോധിച്ചു appeared first on Valanchery Online.

പ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രത്തിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധപ്രകടനം നടന്നു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. അഡ്വ. മുജീബ് കൊളക്കാട്, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, സലാം പാഴൂർ, മുഹമ്മദ്‌ ബാസിൽ, രമേഷ്, ബാസിൽ മുക്രകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post പ്രവർത്തകരെ മർദിച്ച സംഭവം; കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി appeared first on Valanchery Online.

“ഞാൻ അജ്ഞാതനല്ല, അപരനല്ല ജീവനുള്ള കോൺ​ഗ്രസുകാരൻ”; കുറ്റിപ്പുറത്ത് വീണ്ടും ‘ട്വിസ്റ്റ്’!, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണെന്ന അവകാശവാദവുമായി വാർത്താക്കുറിപ്പ്
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച മുഹമ്മദ് റാഷിദ് താനാണെന്ന അവകാശവാദവുമായി കുറിപ്പ്. യഥാർത്ഥ റാഷിദിനെ കണ്ടെത്താൻ കഴിയാതെ എല്ലാവരും കുഴങ്ങുന്നതിനിടെയാണ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചത്. രാങ്ങാട്ടൂർ സ്വദേശിയായ ഒരു മുഹമ്മദ് റാഷിദിന്റെ വോട്ടർ തിരിച്ചറിയൽകാർഡും ഫോട്ടോയും സഹിതമാണ് കുറിപ്പ് അയച്ചിരിക്കുന്നത്.

‘ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺ​ഗ്രസുകാരൻ’ എന്ന തലക്കെട്ടോടുകൂടിയാണ് വാർത്താക്കുറിപ്പ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കുറ്റിപ്പുറത്തെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അം​ഗീകരിക്കാൻ തയ്യാറായിട്ടില്ല.

കുറിപ്പ് ഇപ്രകാരമാണ്:

ഞാൻ അജ്ഞാതനല്ല അപരനല്ല ജീവനുള്ള കോൺ​ഗ്രസുകാരൻ: കെ.കെ മുഹമ്മദ് റാഷിദ്,യുത്ത് കോൺഗ്രെസ്സ് കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്.

കുറ്റിപ്പുറം: യൂത്ത് കോൺഗ്രെസ്സ് സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഞാൻ കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവവായുവായ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ഞാൻ കഴിഞ്ഞ കാലങ്ങളിലെ യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപെടത്തിയിട്ടുള്ളതും വർഷങ്ങളായി ഈ പ്രസ്ഥാനത്തിൽ അംഗവുമാണ്. എന്നാൽ ജോലിയാവശ്യാർത്ഥം നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതിനാൽ പാർട്ടിയുടെ ദൈന്യംദിന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഇപ്രാവശ്യം യൂത്ത് കോൺഗ്രസ്സിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും സംഘടനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എനിക്കും ഈ തെരെഞ്ഞെടുപ്പിന്റെ ഭാഗമാവാൻ കഴിയുമെന്ന് മനസിലാക്കുകയും പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ഓൺലൈൻ ആയി നടക്കുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാനും നോമിനേഷൻ സമർപ്പിച്ചിരുന്നു. പക്ഷേ, എന്റെ വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ കാരണം തെരെഞ്ഞെടുപ്പിന് വേണ്ടി വലിയരീതിയിൽ പ്രചരണം നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മറുപക്ഷത്തുള്ളവരെക്കാൾ അംഗീകരിക്കാൻ തയ്യാറായ പ്രവർത്തകരുടെ വോട്ടുകൾ കൊണ്ട് ഞാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന അവിചാരിത വാർത്ത വളരെ വൈകി ദൃശ്യമാധ്യമങ്ങളിലൂടെയാണ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്നെ കാണ്മാനില്ല, ഞാൻ അപരനാണ്, ഇങ്ങനെ ഒരാളില്ല എന്ന രീതിയിലുള്ള തികച്ചും ദുരുദ്ദേശ്യപരമായ വാർത്തകൾ സൃഷ്ടിച്ചുകൊണ്ട് ഒരുവിഭാഗം പാർട്ടിയെ തന്നെ അപകീർത്തിപ്പെടുത്താൻ നോക്കുന്നത് ശരിയല്ല. ഏതൊരു സാധാരണ പ്രവർത്തകനും അർഹിക്കുന്ന ഇടം നൽകാൻ കോൺഗ്രസ്സ് പ്രസ്ഥാനത്തിനാകുമെന്ന് എനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് അപ്രതീക്ഷിത ജയത്തിൽ അമ്പരന്ന് രാജിവയ്ക്കാം എന്ന് കരുതിയ ഞാൻ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുന്നത്.

നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പാർട്ടിയെ തന്നെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയും നിലപാട് പറയേണ്ട കാലമാണിതെന്ന് ഞാൻ തിരിച്ചറിയുന്നു. ജനങ്ങളും ജനപക്ഷവും ജനാധിപത്യവും ഭരണകൂട ഭീകരതയുടെ കാശപ്പുശാലകളിലേക്ക് അനുദിനം നയിക്കപ്പെടുന്ന ഈ കെട്ടകാലത്ത് യൂത്ത് കോൺഗ്രസ്സ് കൂടുതൽ തെളിവായി സമരസജ്ജമാവേണ്ടൊരു അനിവാര്യത കൂടിയുണ്ട്. അതുകൊണ്ട് എന്നിൽ വിശ്വാസമർപ്പിച്ച പ്രസ്ഥാനത്തിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനം ഞാൻ ഏറ്റെടുക്കുന്നു. എന്റെ അറിവിന്റെയും കഴിവിന്റെയും പരിമിതികൾ മനസ്സിലാക്കി കൊണ്ട് തന്നെ പ്രസ്ഥാനത്തോടും പ്രവർത്തകരോടും നീതി പുലർത്താൻ കഴിയുമെന്നും സത്യസന്ധമായിരിക്കുമെന്നും ഞാൻ ഉറപ്പ് നൽകുന്നു. അധികാരത്തിനും സ്ഥാനത്തിനും വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കാത്ത ഒരു പുതുതലമുറയെ കൂടി കുറ്റിപ്പുറം മണ്ഡലത്തിൽ ഉയർത്തി കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു.

എന്ന്.

കെ.കെ . മുഹമ്മദ് റാഷിദ്

യൂത്ത് കോൺഗ്രെസ്സ് മണ്ഡലം പ്രസിഡന്റ്, കുറ്റിപ്പുറം.

The post “ഞാൻ അജ്ഞാതനല്ല, അപരനല്ല ജീവനുള്ള കോൺ​ഗ്രസുകാരൻ”; കുറ്റിപ്പുറത്ത് വീണ്ടും ‘ട്വിസ്റ്റ്’!, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണെന്ന അവകാശവാദവുമായി വാർത്താക്കുറിപ്പ് appeared first on Valanchery Online.

മാറാക്കരയിൽ സേവ് ഇന്ത്യ റാലിയും പൊതുസമ്മേളനവും നടത്തി യൂത്ത് കോൺഗ്രസ് കമ്മിറ്റി
മാറാക്കര: മാറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സേവ് ഇന്ത്യ റാലി നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മണ്ഡലം പ്രസിഡന്റ് ജാസിർ പതിയിലിന് പതാക നൽകി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, ഉമറലി കരേക്കാട് എന്നിവർ നേതൃത്വം നൽകി.കാടാമ്പുഴയിൽ നടന്ന സമാപനസമ്മേളനം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജാസിർ പതിയിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം വി. മധുസൂദനൻ, വി. ഷഫീഖ്, പൂക്കയിൽ മാനു, കെ.പി. സുരേന്ദ്രൻ, മൻസൂർ അലി, അബ്ദു തെക്കരകത്ത്, വി.പി. ബഷീർ എന്നിവർ പ്രസംഗിച്ചു.

The post മാറാക്കരയിൽ സേവ് ഇന്ത്യ റാലിയും പൊതുസമ്മേളനവും നടത്തി യൂത്ത് കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ പതാക ഉയർത്തി. അഡ്വ. മുജീബ് കൊളക്കാട്, ഷബാബ്, അസീസ്, കെ.ടി. സിദ്ദിഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, മോഹനൻ, സലാം പാഴൂർ, മനോജ്‌, സിദ്ദിഖ് പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.

The post യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും
തൃശൂർ: 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും. 25 ന് രാഹുൽ പങ്കെടുക്കുന്ന യുവജന റാലിയിൽ 2,323 ബൂത്തുകളിൽ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാൻ കോൺഗ്രസ് നേതൃസംഗമം തീരുമാനിച്ചു. സമ്മേളനം ചരിത്രമായി മാറുമെന്ന് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. കെ.പി.സി.സിയുടെ 138 ചലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകി.

The post യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ തൃശൂരിൽ ; രാഹുൽ പങ്കെടുക്കും appeared first on Valanchery Online.

യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ജനറൽസെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്, യു.കെ അഭിലാഷ്, ഷഹനാസ് പാലക്കൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷറഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ, ഷഹനാസ്, മുജീബ് കുളക്കാട്, ഹാഷിം ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു. കെ.പി.സി.സി. മീഡിയാകൺവീനർ ഡോ. പി. സരിൻ ഉദ്ഘാടനംചെയ്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു.

ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽസെക്രട്ടറി പി.സി.എ. നൂർ, ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് പാറയിൽ, പി.ടി. ഷഹനാസ്, ഷബാബ് വക്കരത്ത്, കെ.ടി. മൊയ്തു, പി.സി. മരക്കാരലി, എ.പി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻകാല യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരെ ആദരിച്ചു. സമൂഹ നോമ്പുതുറയും നടത്തി.

The post യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവേസ്റ്റേഷനോട് അവഗണന; യൂത്ത് കോൺഗ്രസ് ധർണ നടത്തി
കുറ്റിപ്പുറം : റെയിൽവേസ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒപ്പുശേഖരണവും ധർണയും നടത്തി. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബഷീർ പാറക്കൽ, ഇസുദ്ദീൻ, മുജീബ്, അനീഷ്, സലാം പാഴൂർ, മഠത്തിൽ ശ്രീകുമാർ, അഷ്‌റഫ്‌ രാങ്ങാട്ടൂർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ, യാസീൻ പൈങ്കണ്ണൂർ, ജയേഷ് എടച്ചലം തുടങ്ങിയവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം റെയിൽവേസ്റ്റേഷനോട് അവഗണന; യൂത്ത് കോൺഗ്രസ് ധർണ നടത്തി appeared first on Valanchery Online.

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി
മാറാക്കര: കാടാമ്പുഴ ഭഗവതീ ക്ഷേത്രത്തിലെ പ്രഭാത, ഉച്ചഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷൻ നടപടിക്രമങ്ങളിൽ എക്‌സിക്യുട്ടീവ് ഓഫീസർ തിരിമറി നടത്തിയെന്ന് ആരോപിച്ച് മാറാക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനകീയ വിചാരണ നടത്തി. മണ്ഡലം പ്രസിഡന്റ് വി.കെ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ജാസിർ പതിയിൽ അധ്യക്ഷത വഹിച്ചു. വി. മധുസൂദനൻ, കെ.പി. സുരേന്ദ്രൻ, ഉമറലി കരേക്കാട്, കേശവൻ, സി. സിദ്ദിഖ്, വി.പി. ബഷീർ, സജിത എന്നിവർ പങ്കെടുത്തു.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഭക്ഷണ വിതരണത്തിനായി ക്ഷണിച്ച ക്വട്ടേഷനുകളിൽ തിരിമറിയെന്നാരോപണം; യൂത്ത് കോൺഗ്രസ് ജനകീയ വിചാരണ നടത്തി appeared first on Valanchery Online.

റേഷക് കടകളിലെ അരിക്ഷാമം; യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു
വളാഞ്ചേരി: റേഷൻ കടയിൽ പുഴുക്കലരി ഇല്ല, പഠനം നടത്താതെ അംഗൻവാടികളിൽ ഫോർട്ടിഫൈഡ് അരി, നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ സർവ കാല റെക്കോഡ് എന്നിവയിൽ പ്രതിഷേധിച്ചു കൊണ്ട് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളമംഗലം പൊതു വിതരണ കേന്ദ്രത്തിനു മുന്നിൽ പ്രധിഷേധസമരം നടത്തി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ സ്വാഗതവും, നിയോജക മണ്ഡലം പ്രസിഡന്റ്

ശബാബ് വക്കരത്ത് അദ്യക്ഷതയും വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ, നഗരസഭാ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്‌, മണ്ഡലം ട്രഷറർ ഭക്തവത്സൻ, വത്സൻ ബാബു, KSU അസംബ്ലി പ്രസിഡന്റ് അസറുദ്ധീൻ, നിയോജകമണ്ഡലം സെക്രട്ടറിമാരായ സുനിൽ, ഹാഷിം എന്നിവർ അഭിവാദ്യം ചെയ്തു. സംസാരിച്ചു. ഹരിദാസൻ, അസീസ് പൈങ്കൽ, സുബ്രമണ്യൻ,സിദ്ധിഖ് പൈകാടൻ, മാധവൻ, രമേശ്‌, നൗഫൽ വി കെ , ഹിലാൽ പൈങ്കൽ, ഹിജാസ്, കെ എസ് യു പ്രസിഡന്റ് റഫീഖ്, ശാക്കിർ, റഷീദ് വി കെ, ഹാരിസ് ബാബു,രാജൻ മഞ്ചറ എന്നിവർ സംബന്ധിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് സുജിത് നന്ദിയും പറഞ്ഞു

The post റേഷക് കടകളിലെ അരിക്ഷാമം; യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു appeared first on Valanchery Online.