train Archives - Valanchery Online

കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന തീവണ്ടിയിൽ നിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണൂർ പൊയിലൂർ തൃപ്രങ്ങോട്ടുർ മോറോത്ത് ഗോവിന്ദൻ അടിയോടിയുടെ മകൻ ദേവാനന്ദൻ (58) ആണ് മരിച്ചത്. ഇന്ന് പകൽ മൂന്ന് മണിയോടെയാണ് സംഭവം. പരശുറാം എക്സ്പ്രസ് തീവണ്ടിയിൽ നിന്നാണ് വീണതെന്നാണ് അനുമാനം. ഇദ്ദേഹത്തിന്റെ കൈവശം തിരുവല്ലയിൽ നിന്ന് തലശ്ശേരിയിലെക്കുള്ള ടിക്കറ്റുമുണ്ടായിരുന്നു. വീണ് പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

The post കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ചു appeared first on Valanchery Online.

കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്. അജ്ഞാതൻ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരന് പരുക്കേറ്റു. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്റിംഗ് വർക്‌സ് ഉടമ രായംമരക്കാർ വീട്ടിൽ ഷറഫുദ്ദീൻ മുസ്ലിയാർക്കാണ്(43) വയറിന് ഇഷ്ടിക കൊണ്ട് പരുക്കേറ്റത്. ട്രെയിൻ വേഗതയാകും മുമ്പാണ്  ഇഷ്ടിക വന്ന് വീണത് എന്നതിനാൽ പരുക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10നാണ് സംഭവം. കാസർകോടേക്ക് പോകാനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എഗ്മോർ എക്‌സ്പ്രസിൽ കയറിയതായിരുന്നു ഷറഫുദ്ദീൻ മുസ്ലീയാർ. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അൽപ്പ നേരം കഴിഞ്ഞതോടെയാണ് ഇഷ്ടികയേറുണ്ടായത്. എസ് 9 കോച്ചിന്റെ ജനലിന് അരികിലാണ് ഷറഫുദ്ദീൻ ഇരുന്നത്. ജനലിലൂടെ പാഞ്ഞുവന്ന ഇഷ്ടിക വീണത് അദ്ദേഹത്തിന്റെ വയറിന് മുകളിലാണ്. ഉടനെ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലും ആർപിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ആർപിഎഫ് അന്വേഷണം ആരംഭിച്ചു.

The post കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു appeared first on Valanchery Online.

ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; പിഴയടയ്ക്കാത്ത യുവാവിന് 15 ദിവസം ജയിൽശിക്ഷ
കുറ്റിപ്പുറം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത വല്ലപ്പുഴ സ്വദേശിക്ക് 15 ദിവസം ജയിൽശിക്ഷ. ഏപ്രിൽ 27-ന് മംഗളൂരു- കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ തിരൂരിൽനിന്ന് പാലക്കാട്ടേക്ക് ടിക്കറ്റില്ലാതെ യാത്രചെയ്ത മുഹമ്മദ് ഷാഫി(30)ക്കാണ് ജയിൽശിക്ഷ ലഭിച്ചത്. യാത്രക്കിടെ പിടിക്കപ്പെട്ട യുവാവ് പിഴയും യാത്രാക്കൂലിയും അടയ്ക്കാത്തതിനാൽ കോഴിക്കോട് ടിക്കറ്റ് പരിശോധനാവിഭാഗം യുവാവിനെ ഷൊർണൂർ ആർ.പി.എഫിന് കൈമാറിയിരുന്നു. തുടർന്ന് ആർ.പി.എഫ്. കേസ് രജിസ്റ്റർചെയ്ത് യുവാവിനെ ജാമ്യത്തിൽവിട്ടു. എന്നാൽ ആറുമാസമായിട്ടും ഷൊർണൂർ റെയിൽവേകോടതിയിൽ ഹാജരായി പിഴ അടയ്ക്കാത്തതിനാൽ സമൻസ് അയച്ചു. എന്നിട്ടും യുവാവ് ഹാജരാവാത്തതിനെത്തുടർന്ന് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

പാലക്കാട് ആർ.പി.എഫ്. അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശപ്രകാരം ഷൊർണൂർ ആർ.പി.എഫ്. സബ് ഇൻെസ്പക്ടർ ഹരികുമാർ യുവാവിനെ വല്ലപ്പുഴയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. 1000 രൂപ പിഴ അടയ്ക്കാത്തതിനാൽ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത യുവാവിനെ ഒറ്റപ്പാലം സബ് ജയിലിലേക്കു മാറ്റി. ഇത്തരത്തിൽ പിഴ അടയ്ക്കാനുള്ള കേസുകളിൽ ജാമ്യത്തിൽപ്പോയി കോടതിയിൽ ഹാജരാകാത്തവർക്കെതിരേ കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആർ.പി.എഫ്. പോസ്റ്റ് കമാൻഡർ ക്ലാരി വൽസ അറിയിച്ചു.

The post ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; പിഴയടയ്ക്കാത്ത യുവാവിന് 15 ദിവസം ജയിൽശിക്ഷ appeared first on Valanchery Online.

പേരശ്ശനൂരിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ തീവണ്ടി തട്ടി മരിച്ചു
കുറ്റിപ്പുറം: പേരശ്ശനൂരിൽ വയോധികൻ തീവണ്ടി തട്ടി മരിച്ചു. പേരശ്ശനൂർ സ്വദേശി പള്ളിയാൽ പറമ്പിൽ കെ പി  വേലായുധ(69)യാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ വേലായുധനെ കാൺമാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ റെയിൽവേ പാളത്തിന്റെ വശത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ നിന്നാണ് വിരമിച്ചത്. ഭാര്യ: വിശാലം. മക്കൾ: അനിത, ബിന്ദു, പ്രദീപ്, ഇന്ദു. മരുമക്കൾ: ഹരിദാൻ, പ്രദീപ്, അഭിലാഷ്, നയന. സഹോദരങ്ങൾ: വിജയൻ, സരോജനി, ജാനകി

The post പേരശ്ശനൂരിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.

പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം : തീവണ്ടിയാത്രക്കിടെ തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. തിരൂർ ബി.പി. അങ്ങാടി കോട്ടത്തറ ബാലന്റെ മകൾ ശ്യാമിനിക്കാണ്(23) പരിക്കേറ്റത്. ശ്യാമിനിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മൊകേരി ഗവ. കോളേജ് പി.ജി. വിദ്യാർഥിനിയായ ശ്യാമിനി ശനിയാഴ്ച രാവിലെ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ പോയി തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ ഉച്ചയ്ക്ക് 2.30-ന് പേരശ്ശന്നൂരിനു സമീപംവെച്ചാണ് അപകടത്തിൽപ്പെട്ടത്. ശുചിമുറിയിൽ പോയി സീറ്റിലേക്ക് തിരിച്ചുവരുന്നതിനിടെ ശ്യാമിനിക്ക് തലകറക്കം അനുഭവപ്പെടുകയും പെട്ടെന്ന് തീവണ്ടിയിൽനിന്ന്‌ പുറത്തേക്ക്‌ തെറിച്ചുവീഴുകയുമായിരുന്നു. ഈ ഭാഗത്തെ റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി വേഗം കുറച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ശ്യാമിനിയെ അവിടെയുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും ചേർന്ന് ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

The post പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറം ചെമ്പിക്കലിൽ തീവണ്ടിതട്ടി യുവാവിന് പരിക്ക്
കുറ്റിപ്പുറം : തീവണ്ടിതട്ടി യുവാവിന്റെ ഒരു കാൽമുട്ടിന് താഴെ മുറിഞ്ഞു. കുറ്റിപ്പുറം ദേശീയപാതയിലെ ഹീൽ ഫോർട്ട് ആശുപത്രിക്കു സമീപം ഇറക്കിൽ പരമേശ്വരന്റെ മകൻ രോഹിത്തിനാണ്‌(24) അപകടത്തിൽ ഇടതു കാലിന്റെ മുട്ടിനു താഴെ നഷ്ടമായത്. ഞായറാഴ്ച പുലർച്ചെ 3.30-ന് ചെമ്പിക്കൽ ലെവൽ ക്രോസിന് സമീപത്തായാണ് രോഹിത്തിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ ലെവൽ ക്രോസിലെ ജീവനക്കാരനാണ് രോഹിത്തിനെ പാളത്തിനു സമീപത്തുനിന്ന്‌ ചുമന്ന് റോഡിലെത്തിച്ചത്. രോഹിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. യു.എ.ഇ.യിൽ ജോലിചെയ്യുന്ന രോഹിത്ത് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.

The post കുറ്റിപ്പുറം ചെമ്പിക്കലിൽ തീവണ്ടിതട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.

മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു
കുറ്റിപ്പുറം: മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു   ജുലായ് 16 മുതലാണ് തിരുവനന്തപുരം – മാംഗ്ലുളുരു പ്രതിദിന മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് പുലർച്ചെ 2.20 നും കൊയിലാണ്ടിയിൽ 3.09 നുമാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചത്. കോവിഡ് കാലത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന കുറ്റിപ്പുറത്തെ സ്റ്റോപ്പ് പിന്നീട് കഴിഞ്ഞ മൂന്ന് വർഷത്തോളമായി നിലവിൽ ഇല്ലായിരുന്നു.

The post മലബാർ എക്സ്പ്രസിന് കുറ്റിപ്പുറത്ത് സ്റ്റോപ്പ് അനുവദിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാറാക്കര സ്വദേശി കണക്കിപ്പറമ്പിൽ അയ്യപ്പ(62)നെയാണ് റെയിൽ പാളത്തിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാങ്ങാട്ടൂർ കമ്പനിപ്പടിയിലാണ് ഇന്ന് രാവിലെ റെയിൽ പാളത്തിനരികിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

The post കുറ്റിപ്പുറം രാങ്ങാട്ടൂരിൽ മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീപിടിത്തം, ബോഗി കത്തി നശിച്ചു
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ചു. മൂന്നാം പ്ലാറ്റ് ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല. തീയിട്ടതെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറയുന്നു.

രാത്രി പതിനൊന്നോടെ എത്തിയ ട്രെയിൻ നിർത്തിയിട്ടതാണ്. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. പുറമേനിന്നു തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനാ സംഘം ഏറെ നേരം പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല.

The post കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എക്സിക്യൂട്ടീവ് എക്സ്പ്രസിന് തീപിടിത്തം, ബോഗി കത്തി നശിച്ചു appeared first on Valanchery Online.

വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി
തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്.

1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25)

2. ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.)

3. ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.  (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .)

4. ട്രെയിൻ നമ്പർ 16606 – നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: ആറ് മണി)

5. ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30.)

6. ട്രെയിൻ നമ്പർ 22668 – കോയമ്പത്തൂർ ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.)

7. ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ – കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂർ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).

The post വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി appeared first on Valanchery Online.

താനൂരിൽ വന്ദേഭാരതിന് നേരെയുണ്ടായ കല്ലേറ്; 19കാരൻ പിടിയിൽ
താനൂർ: കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. കളിക്കുന്നതിനിടെ കല്ലെറിഞ്ഞപ്പോൾ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി. റെയിൽവേ പൊലീസും കേരള പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

മലപ്പുറം തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വച്ചായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലമായത് അന്വേഷണത്തിന് തടസമായി. പിന്നീട് ലഭിച്ച നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിസ്വാൻ പിടിയിലായത്.

The post താനൂരിൽ വന്ദേഭാരതിന് നേരെയുണ്ടായ കല്ലേറ്; 19കാരൻ പിടിയിൽ appeared first on Valanchery Online.

ഇരിമ്പിളിയത്ത് യുവാവ് തീവണ്ടി തട്ടി മരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിമ്പിളിയം മേച്ചേരിപറമ്പ് സ്വദേശി പള്ളിക്കര മുഹമ്മദിൻ്റെ മകൻ നബീലി(28)നെയാണ് കരിവണ്ണൂർ ഭാഗത്ത് ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരേതയായ സൈഫുന്നീസയാണ് മാതാവ്. സഹോദരങ്ങൾ: നസീം, നസ്മിയ

The post ഇരിമ്പിളിയത്ത് യുവാവ് തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.