thoota Archives - Valanchery Online

പിടിയാനയെ കൊമ്പനാക്കി എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക്
തൂതപ്പൂരത്തിന്റെ ‘എ’ വിഭാഗം എഴുന്നള്ളിപ്പിൽ പിടിയാനയെ കൊമ്പനാക്കി കോലമേന്തിച്ച സംഭവത്തിൽ ആനയെ എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക്. അമ്പലവട്ടം കമ്മിറ്റിക്കാണ് പൂരാഘോഷ കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. അടുത്ത വർഷം വൈകീട്ടുള്ള കൂടിക്കാഴ്ചയിലെ എഴുന്നള്ളിപ്പിൽ അമ്പലവട്ടത്തെ പങ്കെടുപ്പിക്കില്ല. രാവിലെയുള്ള വഴിപാടു പൂരത്തിൽ പങ്കെടുക്കാം.

ശനിയാഴ്ച കൂടിയ തൂതപ്പൂരം ആഘോഷ കമ്മിറ്റിയുടെ പൂരം അവലോകന യോഗത്തിൽ പിടിയാനയെ എഴുന്നള്ളിച്ച സംഭവം ചർച്ചാ വിഷയമായിരുന്നു. അതിനിടയിൽ പ്രത്യേക സാഹചര്യത്തിലാണ് പിടിയാനയെത്തന്നെ എഴുന്നള്ളിപ്പിന് ഒരുക്കേണ്ടി വന്നതെന്നും ഇക്കാര്യത്തിൽ ദുഃഖമുണ്ടെന്നും പ്രായശ്ചിത്തത്തിന് തയ്യാറാണെന്നുമാണെന്ന നിലപാടാണ് അമ്പവവട്ടം കമ്മിറ്റി സ്വീകരിച്ചത്.

ലക്കിടി ഇന്ദിരയെന്ന പിടിയാനയെയാണ് ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി മാറ്റിയത്. ചൊവ്വാഴ്ച തൂതപ്പൂരത്തിന് എ, ബി വിഭാഗം എഴുന്നള്ളിപ്പുകളിലായി നിരന്നത് 15 വീതം ആനകൾ. കരാറെടുത്ത വ്യക്തി എത്തിച്ച ആനകളിലൊന്ന് പിടിയാന.

എണ്ണം തികയ്ക്കാൻ ഈ പിടിയാനയെ ഫൈബർ കൊമ്പ് ഘടിപ്പിച്ച് കൊമ്പനാക്കുകയായിരുന്നു. തൂതപ്പൂരത്തിന് കീഴ്‌വഴക്കമനുസരിച്ച് പിടിയാനയെ എഴുന്നള്ളിക്കാറില്ല. പിടിയാനയെയാണ് കൊണ്ടുവരുന്നതെന്ന് തൂതപ്പൂരം ആഘോഷ കമ്മിറ്റി അറിഞ്ഞിരുന്നില്ല. പൂരം അവലോകന യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ വി. സന്തോഷ് അധ്യക്ഷനായി.

The post പിടിയാനയെ കൊമ്പനാക്കി  എഴുന്നള്ളിച്ച കമ്മിറ്റിക്ക് അടുത്ത പൂരത്തിന് വിലക്ക് appeared first on Valanchery Online.

എഴുന്നള്ളത്തിന് ആനകളെ തികഞ്ഞില്ല: തൂതപൂരത്തിന് പിടിയാനയെ കൊമ്പനാക്കി ‘ആൾമാറാട്ടം’
ആനമങ്ങാട്: തിരഞ്ഞെടുപ്പിൽ ഒരാൾക്ക് പകരം മറ്റൊരാൾ വോട്ട് ചെയ്യുന്നതും പലവിധ തട്ടിപ്പുകൾ നടത്തുന്നതും അടക്കമുള്ള ആൾമാറാട്ടം ഇപ്പോൾ വളരെ വ്യാപകമാണ്. എന്നാൽ ഒരു ആനയ്‌ക്ക് പകരം മറ്റൊരു ആനയെ മേക്കപ്പ് ഇട്ട് എഴുന്നള്ളിക്കുന്ന സംഭവത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? എന്നാൽ അതും നടന്നു. പാലക്കാട് തൂതപ്പൂരത്തിനാണ് പിടിയാനയെ കൊമ്പനാനയുടെ വേഷം കെട്ടിച്ച്‌ എഴുന്നള്ളിച്ചത്.

ലക്കിടി ഇന്ദിരയെന്ന ആനയെയാണ് ഫൈബർ കൊമ്പ് പിടിപ്പിച്ച്‌ കൊല്ലങ്കോട് കേശവനാക്കി ആനമാറാട്ടം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന എഴുന്നള്ളിപ്പിന് ആകെ 15 ആനകളെ ആയിരുന്നു വേണ്ടിയിരുന്നത്. എന്നാൽ നിശ്ചയിച്ച സമയമെത്തിയിട്ടും എണ്ണം തികഞ്ഞില്ല. തുടർന്ന് ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കി. എഴുന്നള്ളിപ്പ് സമയത്ത് തന്നെ ആനയുടെ മട്ടും ഭാവവും ആളുകളിൽ സംശയം ഉളവാക്കിയിരുന്നു. എന്നാൽ എഴുന്നള്ളത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തായതോടെയാണ് ആനമാറാട്ടം നടന്നെന്ന് ഉറപ്പായത്. പലക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിന് പിടിയാനയെ എഴുന്നള്ളിക്കുന്ന പതിവില്ല. ഇതിന്റെ പശ്ചാത്തലത്തിൽ തൂത ക്ഷേത്രകമ്മിറ്റി അടിയന്തര യോഗം ചേർന്ന് വിഷയം വിലയിരുത്തും.

The post എഴുന്നള്ളത്തിന് ആനകളെ തികഞ്ഞില്ല: തൂതപൂരത്തിന് പിടിയാനയെ കൊമ്പനാക്കി ‘ആൾമാറാട്ടം’ appeared first on Valanchery Online.

വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് തൂത പൂരം പെയ്തിറങ്ങി
പെരിന്തൽമണ്ണ: വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് തൂത പൂരം പെയ്തിറങ്ങി. തൂത പുഴയുടെ അതിർത്തി പങ്കിടുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ തട്ടകങ്ങളായി വരുന്നതാണ് തൂത ഭഗവതി ക്ഷേത്രം കുടമാറ്റത്തിന്റേയും, കൂടികാഴ്ചയുടേയും ചാരുതയിൽ തൂത പൂരം വർണ്ണാഭമായി. ക്ഷേത്രത്തിൽ പുലർച്ചെ ആറാട്ട്, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം 11.30ന് വഴിപാട് പൂരങ്ങൾ വരവ് എന്നിവ നടന്നു.

വൈകീട്ട് വേല പനയടിയന്തിര ചടങ്ങുകൾക്ക് ശേഷം പകൽപ്പൂരം വരവ് തുടങ്ങി. തുടർന്ന് തൃശ്ശൂർ പൂരത്തെ അനുസ്മരിക്കും വിധം എ, ബി വിഭാഗങ്ങളിലായി തട്ടകത്തെ 26 ദേശങ്ങളിൽ നിന്നുള്ള ഗജവീരൻമാർ 15 വീതം പൂരപറമ്പിൽ മുഖാമുഖമായി അണിനിരന്ന് കുടമാറ്റം നടത്തി. പ്രഗത്ഭ കലാകാരൻമാർ അണിനിരക്കുന്ന തായമ്പകയും, പഞ്ചവാദ്യവും, നാഗത്തറ മേളവും, പൂരത്തിന് പ്രൗഡിയേകി.

The post വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട്  തൂത പൂരം പെയ്തിറങ്ങി appeared first on Valanchery Online.

വള്ളുവനാട്ടിലെ പൂരങ്ങൾക്ക് കൊട്ടിക്കലാശം; തൂത കാളവേല ഇന്ന് ,പൂരം നാളെ
തൂത: വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് പരിസമാപ്തി കുറിച്ച് തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ഇന്നാഘോഷിക്കും, നാളെയാണ് പൂരം. തൂത പുഴയുടെ അതിർത്തി പങ്കിടുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ തട്ടകങ്ങളായി വരുന്നതാണ് തൂത ഭഗവതി ക്ഷേത്രം. രാവിലെ ആറാട്ടോടെ കാള വേലയുടെ ചടങ്ങുകൾ തുടങ്ങി. ക്ഷേത്രം തന്ത്രി ആമയൂർ മനക്കൽ രാമൻ ഭട്ടതിരിപ്പാട്,മേൽശാന്തി കൂളങ്ങര ശ്രീധരൻ നായർ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. സന്ധ്യയോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള ഇണക്കാളകൾ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് ക്ഷേത്രപറമ്പിൽ സംഗമിച്ച ശേഷം രാത്രി 10 മണിയോടെ കാളയിറക്കം ആരംഭിക്കും.

10.30 ന് ചെർപ്പുളശ്ശേരി ഹരിഹരന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും, അർധ രാത്രിക്കു ശേഷം മേളവും അരങ്ങേറും. കുട മാറ്റത്തിന്റേയും, കൂടി കാഴ്ചയുടേയും ചാരുതയിൽ നാളെ തൂതപ്പൂരവും ആഘോഷിക്കും. പുലർച്ചെ ആറാട്ട്, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം 11.30 ന് വഴിപാട് പൂരങ്ങൾ വരവ് തുടങ്ങും. ഉച്ചക്ക് 1.30 ന് തിടമ്പ് പൂജ നടക്കും. വൈകീട്ട് 3 മണിക്ക് വേല പനയടിയന്തിര ചടങ്ങുകൾക്ക് ശേഷം പകൽപ്പൂരം വരവ് തുടങ്ങും. തുടർന്ന് തൃശ്ശൂർ പൂരത്തെ അനുസ്മരിക്കും വിധം എ, ബി വിഭാഗങ്ങളിലായി തട്ടകത്തെ 26 ദേശങ്ങളിൽ നിന്നുള്ള ഗജവീരൻമാർ 15 വീതം പൂരപറമ്പിൽ മുഖാമുഖമായി അണിനിരന്ന് കുടമാറ്റം നടക്കും. പ്രഗത്ഭ കലാകാരൻമാർ അണിനിരക്കുന്ന തായമ്പകയും, പഞ്ചവാദ്യവും, നാഗത്തറ മേളവും, പൂരത്തിന് പ്രൗഡിയേകും. പൂരത്തിന്റെ മുന്നോടിയായി ആനച്ചമയ പ്രദർശനം ആരംഭിച്ചു.

The post വള്ളുവനാട്ടിലെ പൂരങ്ങൾക്ക് കൊട്ടിക്കലാശം; തൂത കാളവേല ഇന്ന് ,പൂരം നാളെ appeared first on Valanchery Online.