theft Archives - Valanchery Online
ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ
വളാഞ്ചേരി : വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ചുകിട്ടിയ പണംകൊണ്ട് ഐഫോണും ബൈക്കും വാങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വലയിലായത് പതിനേഴുകാരനും സുഹൃത്തും. മാല വിൽക്കാൻ സഹായിച്ചയാളെ അറസ്റ്റുചെയ്തു. അതിനിടെ മാല വിറ്റ സ്ത്രീ ഒളിവിൽപ്പോയി. മാല വിൽക്കാൻ സഹായിച്ചതിന് കുറ്റിപ്പുറം പേരശ്ശനൂർ വാൽപറമ്പിൽ അബ്ദുൽ ഗഫൂറി (47) യാണ് വളാഞ്ചേരി എസ്എച്ച്ഒ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റുചെയ്തത്. ആതവനാട് പാറ അധികാരത്ത് വീട്ടിൽ ഉമ്മാത്തയുടെ വീട് കുത്തിത്തുറന്ന് രണ്ട് പവനിലേറെയുള്ള മാലയാണ് കുട്ടികൾ മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകൻ ഫൈസൽ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
പതിനേഴുകാരനും അതേ പ്രായമുള്ള കൂട്ടുകാരനും ചേർന്നാണ് വീട് കുത്തിത്തുറന്ന് അലമാരയിൽനിന്ന് ആഭരണം കവർന്നത്. അത് വിറ്റുതരാമെന്നു പറഞ്ഞ് അബ്ദുൽഗഫൂർ കുട്ടികളിൽനിന്ന് സ്വർണംവാങ്ങി. ഇത് ഇയാൾ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽക്കുന്ന സെലിന(48)യ്ക്കു കൈമാറി. സെലിന വളാഞ്ചേരിയിലെ സ്വർണക്കടയിൽ മാല വിറ്റ് 1,30,000 രൂപ അബ്ദുൽഗഫൂറിനു നൽകി. ഗഫൂർ ഇതിൽനിന്ന് 20,000 രൂപ എടുത്തശേഷം ബാക്കി കുട്ടികൾക്ക് കൈമാറി. അവർ പണവുമായി പോയി സുഹൃത്തുക്കൾക്കൊപ്പം മന്തിയുൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. പിന്നീട് 35,000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ബൈക്കും 45000 രൂപയ്ക്ക് ഐഫോണും വാങ്ങി. അബ്ദുൽ ഗഫൂർ മുമ്പും മോഷണമുതൽ വാങ്ങുന്ന ആളാണെന്ന് സംശയമുണ്ടെന്നും സെലിന ഒളിവിലാണെന്നും പോലീസ് അറിയിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് നോട്ടീസ് നൽകി വിട്ടയച്ചു. അബ്ദുൽ ഗഫൂറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു. എസ്‌ഐ സുരേഷ്‌കുമാർ, ബൈജു പീറ്റർ, ഡ്രൈവർ എഎസ്‌ഐ ബിജു, ഷൈലേഷ് എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
The post ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ appeared first on Valanchery Online.
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഫാൻ മോഷണം; ഒരാൾ പിടിയിൽ
കുറ്റിപ്പുറം : റെയിൽവേ സ്റ്റേഷനിലെ ഫാൻ മോഷണംപോയ സംഭവത്തിൽ കുറ്റിപ്പുറം സ്വദേശി പിടിയിലായി. ഷൊർണൂർ െറയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സാണ് പിടികൂടിയത്. കസ്റ്റഡിയിലായ യുവാവിൽ നിന്നും തൊണ്ടിമുതൽ കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലെ കിഴക്കുഭാഗത്ത് സ്ഥാപിച്ച ഫാൻ മോഷണം പോയത്.
The post കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഫാൻ മോഷണം; ഒരാൾ പിടിയിൽ appeared first on Valanchery Online.
തീവണ്ടിയിൽവെച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി ദമ്പതിമാരെ മയക്കി 6 പവൻ കവർന്നു; സംഭവം ഇരിമ്പിളിയത്ത്
ഇരിമ്പിളിയം: യാത്രയ്ക്കിടെ തീവണ്ടിയിൽവെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവൻ സ്വർണം കവർന്നു. ഇരിമ്പിളിയം കോട്ടപ്പുറം പെട്രോൾപമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാൾ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുൾപ്പെടെ ആറുപവൻ സ്വർണാഭരണങ്ങളുമായി കടന്നത്. ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാൻ കൊട്ടാരക്കരയിൽ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനിൽ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നിൽക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാൾ നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാൾ സീറ്റ് തരപ്പെടുത്തി നൽകി. തുടർന്ന് ഇവർക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു. മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികൾ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ ചെയ്യാൻ സൗകര്യമുണ്ടെന്നും താൻ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോൾ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോൺനമ്പരും വാങ്ങി. സ്നേഹത്തോടെ പെരുമാറിയ യുവാവ് ചേർത്തലയിൽ ഇറങ്ങിയെന്നാണ് ചന്ദ്രൻ പറയുന്നത്.
The post തീവണ്ടിയിൽവെച്ച് സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി ദമ്പതിമാരെ മയക്കി 6 പവൻ കവർന്നു; സംഭവം ഇരിമ്പിളിയത്ത് appeared first on Valanchery Online.
മോഷണം കഴിഞ്ഞ് കടന്നു കളയവെ അപകടം; പ്രതിയെ പിടികൂടി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: മോഷണം നടത്തി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞ പ്രതിയെ പൊക്കി കുറ്റിപ്പുറം പോലീസ്. കൊല്ലം പട്ടത്താനം സ്വദേശി വായാലിൽത്തോപ്പ് നിസാറിന്റെ മകൻ നദീർഷാൻ (34) ആണ് പിടിയിലായത്.
കാസറഗോഡ് കാഞ്ഞങ്ങാടിൽ നിന്നും മോഷണം നടത്തി അവിടെ നിന്നും ബൈക്കും മോഷ്ടിച്ച് അമിത വേഗതയിൽ വരുന്നതിനിടെയാണ്  കുറ്റിപ്പുറത്ത് വച്ച് ഒരു കാറുമായി കൂട്ടിയിടിച്ചു അപകടം സംഭവിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. അപകടത്തെ സംബന്ധിച്ച് കുറ്റിപ്പുറം പോലീസിന്റെ വിദഗ്ദന്വേഷണത്തിലാണ് നദീർഷാൻ മോഷണം നടത്തി വന്നതാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുറ്റിപ്പുറം എസ്‌.എച്.ഒ നൗഫൽ കെ യുടെ നേതൃത്വത്തിൽ എസ്‌.ഐ സുധീർ , എസ്‌.സി.പി.ഒ  വിപിൻസേതു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് തന്നെ കാഞ്ഞങ്ങാട് പോലീസിന് കൈമാറും
The post മോഷണം കഴിഞ്ഞ് കടന്നു കളയവെ അപകടം; പ്രതിയെ പിടികൂടി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.
മലപ്പുറം എടപ്പാളിൽ കെഎസ്ആർടിസി ബസിൽ വൻ സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് ഒരുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലാേ സ്വർണം
മലപ്പുറം: കെഎസ്ആർടിസി ബസിൽ വൻ സ്വർണക്കവർച്ച. യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന ഒരുകോടിയോളം രൂപ വിലമതിക്കുന്ന ഒന്നരക്കിലാേ സ്വർണമാണ് നഷ്ടമായത്. സ്വർണവ്യാപാരിയായ തൃശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപെട്ടത്. ചങ്ങരംകുളത്തുവച്ച് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജുവലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോവുകയായിരുന്നു സ്വർണം. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജുവലറിയിലേക്കായിരുന്നു യാത്ര. രാത്രി പത്തുമണിയോ‌ടെ എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെടുന്നത്. ബാഗ് ബസിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യാത്രക്കാരെ മുഴുവൻ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന എന്തെങ്കിലും ലഭിച്ചോ എന്ന് വ്യക്തമല്ല.അടുത്തിടെ തൃശൂരിൽ പട്ടാപ്പകൽ സ്വർണവ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടരക്കിലോഗ്രാം സ്വർണം കവർന്നിരുന്നു. കോയമ്പത്തൂരിൽ നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന സ്വർണമാണ് തട്ടിയെടുത്തത്. ദേശീയപാതയിൽ കുതിരാന് സമീപത്തുവച്ച് മൂന്നുകാറുകളിൽ പിന്തുടർന്നെത്തിയ അക്രമികൾ കാർ തടഞ്ഞുനിറുത്തിയാണ് ബലംപ്രയോഗിച്ച് സ്വർണം കവർന്നത്. ഇവർ മുഖംമൂടി ധരിച്ചിരുന്നു. കോയമ്പത്തൂരിൽ പണികഴിപ്പിച്ചശേഷം കൊണ്ടുവന്നതായിരുന്നു ആഭരണങ്ങൾ.
The post മലപ്പുറം എടപ്പാളിൽ കെഎസ്ആർടിസി ബസിൽ വൻ സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് ഒരുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലാേ  സ്വർണം appeared first on Valanchery Online.
കോട്ടക്കൽ ചെനക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ മോഷ്ടിച്ചു
കോട്ടയ്ക്കൽ : വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ സ്വർണാഭരണം മോഷണംപോയി. ശരീരത്തിൽ ധരിച്ചിരുന്ന മാലയും പാദസരവുമടക്കമുള്ള ആഭരണങ്ങളാണ് മോഷണംപോയത്. ചെനയ്ക്കൽ ഹസന്റെ വീട്ടിൽ ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിന്റെ മുൻവശത്തെ വാതിലിനടുത്തുള്ള ജനൽകുറ്റി തകർത്താണ് മോഷണം നടത്തിയത്. മുവ്വായിരം രൂപയും കാണാതായി. വീട്ടുകാരുടെ പരാതിയിൽ കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
The post കോട്ടക്കൽ ചെനക്കലിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയുടെ 12 പവൻ മോഷ്ടിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
വളാഞ്ചേരി : വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കരിപ്പോൾ കഞ്ഞിപ്പുരയിലെ തിരുനെല്ലി വീട്ടിൽ ഷംസുദ്ദീൻ(53), ഝാർഖണ്ഡ് ഹസാരിബാഗ് മഗ്‌വൻ താനെ ഗരുഖരോവിലെ അഭിമന്യു യാദവ്(26) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ദേശീയപാത 66-ന്റെ നിർമാണം നടത്തുന്ന കെ.എൻ.ആർ.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ബാറ്ററിയാണ് ഇവർ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
The post വളാഞ്ചേരിയിൽ വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ appeared first on Valanchery Online.
പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ
കുറ്റിപ്പുറം : പോലീസുകാരെന്നു പറഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിനെ തടഞ്ഞ് മൊബൈൽഫോണുകളും എ.ടി.എം. കാർഡും പണവും മറ്റും കവർന്ന നാലംഗസംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിലായി. പൊന്നാനി വെളിയംകോട് സ്വദേശി ഷമീർ എന്ന ബെല്ലാരി ഷമീർ (32), ആലപ്പുഴ വണ്ടാനം സ്വദേശി സഫീർ (31) എന്നിവരെയാണ് കുറ്റിപ്പുറം ഇൻസ്പെക്ടർ പി.കെ. പത്മരാജിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ സൗത്ത് ബീച്ചിൽനിന്ന് പിടികൂടിയത്. സംഘത്തിലുള്ള തൃശ്ശൂർ മെഡിക്കൽകോളേജ് സ്വദേശിയായ സായൂജിനെ പിടികൂടാനുണ്ട്. തൃശ്ശൂർ പേരാമംഗലത്തുണ്ടായിരുന്ന ഇയാൾ അന്വേഷണസംഘം എത്തുമ്പോഴേക്കും രക്ഷപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന തൃശ്ശൂർ വടക്കേക്കാട് പുന്നയൂർ പൊന്തയിൽ സുബിനി (33) നെ രണ്ടാഴ്ച മുൻപ് അറസ്റ്റുചെയ്തിരുന്നു.
ഒക്ടോബർ രണ്ടിന് പുലർച്ചെ ഒരു മണിയോടെ വയനാട്ടിൽ വിനോദയാത്രപോയി മടങ്ങി ബൈക്കിൽ സുഹൃത്തിനെ കുറ്റിപ്പുറത്താക്കി തിരിച്ചുപോവുകയായിരുന്ന തിരൂർ പുല്ലുണി സ്വദേശി അരുൺജിത്തിനെയാണ് തിരൂർ റോഡിലെ റെയിൽവേ മേൽപ്പാലത്തിനുകീഴെ വെച്ച് നാലംഘസംഘം പിടികൂടിയത്. ബൈക്കിലും സ്കൂട്ടറിലും വന്ന സംഘം തങ്ങൾ പോലീസുകാരാണെന്നു പറഞ്ഞ് അരുൺജിത്തിനെ തടഞ്ഞു. തുടർന്ന് അവിടെനിന്നും ബൈക്കിൽ വൺവേ റോഡിലെ ആളൊഴിഞ്ഞ പഴയ കെ.എസ്.ഇ.ബി. കെട്ടിടത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ച് വിലകൂടിയ രണ്ട് മൊബൈൽ ഫോണുകളും എ.ടി.എം. കാർഡ്, പവർ ബാങ്ക്, വാച്ച്, പണം എന്നിവയും കവർന്നു. പിന്നീട് ബൈക്കിൽ കയറ്റി എടപ്പാളിനടുത്ത നടുവട്ടത്ത് എത്തിച്ച് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ഒട്ടേറെ അക്രമ, കവർച്ച, ലഹരി വിൽപ്പന, കളവു കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ബെല്ലാരി ഷമീർ. സഫീറും വിവിധ കേസുകളിലെ പ്രതിയാണ്. പിടിയിലാകാനുള്ള സായൂജ് പേരാമംഗലം പോലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളാണ്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ മനോജ്, സെൽവകുമാർ, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ. മാരായ ജയപ്രകാശ്, രാജേഷ്, സീനിയർ സി.പി.ഒ. ജയപ്രകാശ് എന്നിവരുണ്ടായിരുന്നു.
The post പോലീസ് ചമഞ്ഞ് യുവാവിനെ കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Valanchery Online.
എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ
എടയൂർ: മലപ്പുറം എടയൂരിലെ പുരാതനമായ മൂന്നാക്കൽ ജുമാമസ്ജിദ് വളപ്പിൽ നിന്നും ചന്ദനം കടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മോഷ്ടാവ് പട്ടാമ്പി ആമയൂർ സ്വദേശിയായ യുവാവാണ് പിടിയിലായത്.
രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി‌ സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ  മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ള തയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടു പേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി. ഇതിനിടയിലാണ് ഇന്നലെ അർദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി  മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി‌ പ്രതിയെ കോടതിയിൽ ഹാജരാക്കും.
The post എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമം; പ്രതി പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി ബസ്‌സ്റ്റാന്റ്‌ പരിസത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച‌ കേസിലെ പ്രതി പിടിയിൽ
വളാഞ്ചേരി: വളാഞ്ചേരി ബസ്‌സ്റ്റാന്റ്‌ പരിസത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി. തിരൂർ കൂട്ടായി പുതിയവീട്ടിൽ  അഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽ ജംഷി(39)യെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 28ന് വൈകീട്ട് 3 മണിക്ക് വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിച്ചു വന്ന എ.പി.ജെ അക്കാദമി എന്ന സ്ഥാപനത്തിന് മുൻവശം നിർത്തിയിട്ട  കെ.എൽ-55-എൽ-5996 നമ്പർ പാഷൻ പ്രൊ മോട്ടോർ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. ഇയാളെ പാലക്കാട് കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണ കേസിൽ പിടിക്കുകയും, തുടർന്ന് ഇയാളെ തെളിവെടുപ്പിനായി ജയലിൽ നിന്നും കസ്റ്റഡി വാങ്ങുകയും, പ്രതിയെ വളാഞ്ചേരി മോഷണം  നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി… ഇയാൾ മുൻപും, നിരവധി മോഷണ, പീഡന കേസുകളിൽ ഉൾപ്പെട്ട  പ്രതിയാണ്.
The post വളാഞ്ചേരി ബസ്‌സ്റ്റാന്റ്‌ പരിസത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച‌ കേസിലെ പ്രതി പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിൽ മോഷണശ്രമം
കുറ്റിപ്പുറം : ഗവ. ഹൈസ്‌കൂളിൽ വെള്ളിയാഴ്‌ച പുലർച്ചെ മോഷണശ്രമം നടന്നു. പാചകപ്പുരയിലുണ്ടായിരുന്ന കത്തികളാണ് മോഷണംപോയത്. ഓഫീസ് മുറിയിലെ അലമാരകൾ കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സ്‌കൂളിലെ സി.സി.ടി.വി.യിൽനിന്ന് ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുറ്റിപ്പുറം പോലീസ് അന്വേഷണം തുടങ്ങി.
The post കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിൽ മോഷണശ്രമം appeared first on Valanchery Online.
ഇരിമ്പിളിയം വൈലാശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം; പ്രതി പിടിയിൽ
The post ഇരിമ്പിളിയം വൈലാശ്ശേരി ക്ഷേത്രത്തിലെ ഭണ്ഡാരം മോഷണം; പ്രതി പിടിയിൽ appeared first on Valanchery Online.