stud Archives - Valanchery Online

എടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം
മഞ്ചേരി: വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കഴുത്ത് ഞെരിച്ചുകൊന്ന് ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ചുടലപ്പാറ പാലപ്പുറ വീട്ടിൽ അബ്ദുൾ സലാ (അൻവർ — 38)മിനെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എടരിക്കോട് ചുടലപ്പാറയിലെ കല്ലുവെട്ടി കൊട്ടംപറമ്പിൽ സീത (80)യാണ് കൊല്ലപ്പെട്ടത്. പ്രതിയിൽ ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി. കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ഭവനഭേദനത്തിന് ഏഴ് വർഷം തടവും 25,000 രൂപ പിഴയും കവർച്ചക്ക് ഏഴ് വർഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 64 സാക്ഷികളുള്ള കേസിൽ 42 പേരെ കോടതി വിസ്തരിച്ചു. 34 രേഖകളും 9 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. 2013 ഒക്‌ടോബറിലായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സീതയെ കഴുത്തിൽ മുണ്ട് മുറുക്കി കൊന്നശേഷം മൂക്കുത്തിയും തോടയും കവർച്ച നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണം ഈറോഡിലെ സ്വർണക്കടയിൽ 1800 രൂപയ്‌ക്ക് വിറ്റതായി കണ്ടെത്തി.

The post എടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം appeared first on Valanchery Online.

തന്റെ സമ്പാദ്യവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പൈങ്കണ്ണൂരിലെ കൊച്ചു മിടുക്കിക്ക് പിറന്നാൾ സമ്മാനവുമായി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: തന്റെ സമ്പാദ്യ കുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാൻ ഉമ്മ നൽകിയ ₹ 2000/- യും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 5-ാം ക്ളാസു കാരിക്ക് ബർത്ത്ഡേ കേക്ക് കുറ്റിപ്പുറം പോലീസിൻ്റെ വക. പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി റ്റി.ആർ.കെ എ.എൽ.പി സ്കൂളിലെ 5-ാം ക്ളാസ് വിദ്യാർത്ഥിയായ ഹെന്ന സാറ ഇക്കുറി ബർത്ത്ഡെ ആഘോഷിച്ചത് കുറ്റിപ്പുറം പോലീസ് നൽകിയ കേക്ക് മുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയുമാണ്.

ഹെന്നാ സാറയുടെ പിറന്നാളിനെക്കുറിച്ചും അവളുടെ ആഗ്രഹത്തെക്കുറിച്ചും വിദേശത്തു നിന്ന് പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. മകളുടെ പിറന്നാളാണെന്നും അവളുടെ സമ്പാദ്യകുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാൻ ഉമ്മ നൽകിയ ₹ 2000/- രൂപയും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ മകൾ ആഗ്രഹിക്കുന്ന വിവരം പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ നാസർ, സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥർ ഹെന്നാ സാറയുടെ വീട്ടിലെത്തി ബർത്ത്ഡെ കേക്ക് സമ്മാനിക്കുകയും ആശംസകൾ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു.

The post തന്റെ സമ്പാദ്യവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പൈങ്കണ്ണൂരിലെ കൊച്ചു മിടുക്കിക്ക് പിറന്നാൾ സമ്മാനവുമായി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.

ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കൻ ഊരി നൽകി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തിയുടെ മാതൃക; വീഡിയോ
അങ്ങാടിപ്പുറം: പ്രളയപേമാരിയിൽ സർവ്വതും നഷ്ടപെട്ട സഹജീവികൾക്ക് തങ്ങളുടെ സമ്പാദ്യവും ജീവിത മാർഗങ്ങളും വിട്ടുനൽകി മാനവസ്നേഹവും സുരക്ഷയും തുണയും നൽകി ആശ്വാസമേകുന്ന നന്മയുള്ള വാർത്തകളാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി കേൾക്കുന്നതും കാണുന്നതും. ഒറ്റ രാത്രികൊണ്ട് സകലതും നഷ്ടമായ തങ്ങളുടെ കൂടപ്പിറപ്പുകളെ നെഞ്ചോട് ചേർക്കാൻ ഓരോ മലയാളിയും കാണിക്കുന്ന ആത്മാർത്ഥത കേരളത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുകയാണ്.

കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്‌ സമാഹരണം നടന്നപ്പോൾ, സ്വന്തം കാതിലെ കടുക്കൻ ഊരി നൽകിയാണ് പ്രശസ്തമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തി ശ്രീനാഥ് നമ്പൂതിരി മാതൃകയായത്. സി.പി.ഐ.(എം) അങ്ങാടിപ്പുറം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പിരിവിലേക്കാണ് മേൽശാന്തി താൻ അണിഞ്ഞിരിന്ന കടുക്കൻ രണ്ടും ഊരി പിരിവെടുക്കുന്ന ബക്കറ്റിൽ നിക്ഷേപിച്ചത്.

The post ദുരിതാശ്വാസ നിധിയിലേക്ക് കാതിലെ കടുക്കൻ ഊരി നൽകി തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര മേൽശാന്തിയുടെ മാതൃക; വീഡിയോ appeared first on Valanchery Online.