social media Archives - Valanchery Online
	1	</sy:updateFrequency>
social media Archives - Valanchery Online
മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്
വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ […]
The post മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ് appeared first on Valanchery Online.
വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു.
വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചു. നിരവധിപേർക്ക് വ്യാജ ഐ.ഡികൾ നിർമിച്ചു നൽകി ആത്മീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താൻ സഹായങ്ങൾ ചെയ്യുന്നതായും ഇയാൾക്കെതിരേ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ മറ്റുപലരും ഇയാൾക്കൊപ്പം പ്രവർത്തിച്ചതായി സൂചനയുണ്ട്.
വളാഞ്ചേരി സ്വദേശിയും വിവിധ രാജ്യങ്ങളിൽ നിരവധി ശിഷ്യരുമുള്ള ഒരു സൂഫി ആചാര്യന്റെ ചിത്രം മോർഫ്‌ചെയ്ത് അപമാനകരമായി പ്രചരിപ്പിച്ചതിനെതിരേ ബന്ധുക്കളും ശിഷ്യരും ഫൈസലിനെതിരേ പരാതി നൽകിയിരുന്നു. വിദേശത്തും സ്വദേശത്തും ഫൈസലിനെതിരേ കേസുകൾ നിലവിലുണ്ട്. ഹിന്ദുദേവന്മാരുടെ ചിത്രങ്ങൾ മോശമായ വിധത്തിൽ മോർഫ്‌ചെയ്തതിന് ഹനുമാൻസേന പ്രവർത്തകരും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ജൂലായ് 22-നാണ് വളാഞ്ചേരി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. അന്വേഷണസമയത്ത് എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളിൽ ഫൈസൽ ഒളിച്ചുതാമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രതിയെ ഒളിപ്പിക്കാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് സംശയമുണ്ട്.
			<slash:comments>0</slash:comments>
ഫെയ്‌സ്‌ ബുക്ക്‌ കമന്റിലൂടെ സഹായമഭ്യർത്തിച്ച യുവാവിനു നിമിഷങ്ങൾക്കകം സഹായം നൽകി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ; മന്ത്രിക്ക്‌ സോഷ്യൽ മീഡിയയിൽ  ആശംസാ പ്രവാഹം
പെരിന്തൽമണ്ണ: “വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്,” മന്ത്രിയുടെ അതിവേഗത്തിലുള്ള നടപടികളിൽ തെല്ലും അദ്ഭുതമില്ല ജിയാസ് മടശേരിക്ക്. കാരണം ആരോഗ്യമന്ത്രി വിഷയമറിഞ്ഞാൽ വേഗത്തിൽ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങൾക്കുള്ളിലാണ് മറുപടി ലഭിച്ചത്. ആരോഗ്യമന്ത്രി […]
The post ഫെയ്‌സ്‌ ബുക്ക്‌ കമന്റിലൂടെ സഹായമഭ്യർത്തിച്ച യുവാവിനു നിമിഷങ്ങൾക്കകം സഹായം നൽകി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ; മന്ത്രിക്ക്‌ സോഷ്യൽ മീഡിയയിൽ  ആശംസാ പ്രവാഹം appeared first on Valanchery Online.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നടപടിയെ കുറിച്ച് അറിഞ്ഞതോടെ ഫെയ്‌സ്ബുക്കിൽ നിരവധി പേരാണ് മന്ത്രിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. “ആദ്യം ഞങ്ങൾ മന്ത്രിയുടെ ഫോണിൽ നേരിട്ട് വിളിച്ചിരുന്നു. എന്നാൽ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫെയ്സ്ബുക്കിൽ കമന്റിട്ടത്. അതിന് പിന്നാലെ തന്നെ മന്ത്രിയുടെ നമ്പറിൽ നിന്നും കോൾ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. പിന്നീട് മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.” കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജിയാസ് വിശദീകരിച്ചു.
“ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പിഎ ഞങ്ങളെ വിളിച്ചിട്ടുണ്ട്. അതിനിടയിൽ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങൾ അവർ ചോദിച്ചിരുന്നു. ഞങ്ങൾ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രി ഇടപെട്ട് ലിസി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ചിലവെല്ലാം സർക്കാർ വഹിക്കുമെന്ന് ഉറപ്പും നൽകി. ആയമ്മയെ ഞങ്ങൾക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്,” ജിയാസ് പറഞ്ഞു.
ഇതിന് പിന്നാലെ മന്ത്രിയുടെ മറുപടിയും എത്തി.
മന്ത്രി നിർദ്ദേശിച്ചതിന് പിന്നാലെ നടപടികളെല്ലാം വേഗത്തിലാക്കി. കുഞ്ഞിനെ ആംബുലൻസിൽ എറണാകുളത്തേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ. ഇന്ന് രാത്രി തന്നെ കുഞ്ഞിനെ ലിസി ആശുപത്രിയിലെത്തിച്ച് ഉയർന്ന ചികിത്സ ലഭ്യമാക്കും.
			<slash:comments>0</slash:comments>
നിപ്പയ്ക്ക് ഹോമിയോ മരുന്ന്: ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ
മലപ്പുറം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ ഹോമിയോ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. പുത്തനത്താണിയിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർക്കെതിരെയാണ് നടപടിക്കു ശുപാർശ. നിപ്പ വൈറസ് രോഗത്തിന് ഹോമിയോ വിഭാഗത്തിൽ മരുന്നു ലഭ്യമാണെന്ന വ്യാജ സന്ദേശം ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. താനൂർ മുക്കോല അംബേദ്കർ കോളനിയിലെ ചിലർ നിപ്പ […]
The post നിപ്പയ്ക്ക് ഹോമിയോ മരുന്ന്: ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ appeared first on Valanchery Online.
മലപ്പുറം: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ ഹോമിയോ ഡോക്ടർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കലക്ടർ അമിത് മീണ, ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. പുത്തനത്താണിയിൽ പ്രാക്ടീസ് നടത്തുന്ന ഡോക്ടർക്കെതിരെയാണ് നടപടിക്കു ശുപാർശ. നിപ്പ വൈറസ് രോഗത്തിന് ഹോമിയോ വിഭാഗത്തിൽ മരുന്നു ലഭ്യമാണെന്ന വ്യാജ സന്ദേശം ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. താനൂർ മുക്കോല അംബേദ്കർ കോളനിയിലെ ചിലർ നിപ്പ രോഗബാധിതരുമായി അടുത്തിടപഴകിയിട്ടുണ്ടെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
			<slash:comments>0</slash:comments>
അപ്രഖ്യാപിത ഹര്‍ത്താലില്‍ ആശങ്ക; ചിലയിടങ്ങളിൽ പ്രതിഷേധം നിയന്ത്രണം വിട്ടു
മലപ്പുറം: ജമ്മു കത്വ സംഭവത്തിന് പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ ചിലയിടങ്ങളിൽ നിയന്ത്രണം വിട്ടു. ജനകീയ ഹർത്താൽ എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടന്നിരുന്നത്. ആര് ആഹ്വാനം ചെയ്തതെന്ന് വെളിപ്പെടുത്താതെ ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്ന് രാവിലെ പലയിടങ്ങളിലും ആശയക്കുഴപ്പമുണ്ടായി. വിഷു പ്രമാണിച്ച് പത്രമോഫീസുകള്‍ക്ക് ഇന്നലെ അവധിയായിരുന്നതിനാല്‍ ഇന്ന് പത്രമില്ല. വാട്‌സാപ്, ഫേസ്ബുക് […]
The post അപ്രഖ്യാപിത ഹര്‍ത്താലില്‍ ആശങ്ക; ചിലയിടങ്ങളിൽ പ്രതിഷേധം നിയന്ത്രണം വിട്ടു appeared first on Valanchery Online.
വളാഞ്ചേരിയിൽ ഇന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. ഇതിൽ ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഉൾപ്പെടുന്നു. കോട്ടക്കലിൽ ഇന്ന് ഒരു മണിക്കൂറോളം സമരാനുകൂലികൾ ദേശീയപാതയിൽ തടസ്സം സൃഷ്ടിച്ചു. ഇവരെ പോലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു. വെട്ടിച്ചിറയിൽ ഒരു കെ‌എസ്‌ആർ‌ടി‌സി ബസിനും സ്വകാര്യ ബസിനും സമരാനുകൂലികൾ കല്ലെറിഞ്ഞു. കെ‌എസ്‌ആർ‌ടി‌സി സൂപ്പർ ഫാസ്റ്റ് ബസിനും തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കർണ്ണിക എന്ന ബസിനു നേരെയുമാണ് വെട്ടിച്ചിറയിൽ കല്ലെറു നടന്നത്. കല്ലേറു നടത്തിയവരിൽ ചിലരെ പോലീസ് പിടികൂടി.
ഹർത്താലിന്റെ മറവിൽ പലയിടങ്ങളിലും ചില രാഷ്ട്രീയ സംഘനകളുടെ അജണ്ടകളും നടപ്പാക്കപ്പെടുന്നുണ്ടെന്നും പറയപ്പെടുന്നു.
			<slash:comments>0</slash:comments>
ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്???
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze). എന്നാൽ, […]
The post ഹെൽമറ്റ് വേട്ടയിൽ നിന്ന് രക്ഷ നേടാനും ആപ്??? appeared first on Valanchery Online.
ഒരിക്കലെങ്കിലും ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതു നിങ്ങൾക്ക് ഇഷ്ടമാവും തീർച്ച. കാരണം ഇതൊരു സാധാരണ ആപ്പല്ല. ഇതൊരുതരത്തിൽ പറഞ്ഞാൽ ഒരു ട്രാഫിക് സോഷ്യൽ മിഡിയ അപ്ലിക്കേഷൻ ആണ്. നമ്മൾ യാത്രചെയ്യുന്ന വഴിയിൽ പ്രകൃതിക്ഷോഭമോ അറ്റകുറ്റപണികളോ മുലം അവിചാരിതമായി ഉണ്ടാവുന്ന തടസ്സങ്ങളെ കുറിച്ച് അതേ റോഡിൽ യാത്രചെയ്യുന്നവരോ സംഭവസ്ഥലങ്ങളിലോ താമസിക്കുന്നവരോടോ ആയി സംവദിക്കുന്നതിന്നുള്ള ഒരു ആപ്. അതാണ് ‘വേസ് (waze).
എന്നാൽ, ഇതു ഉപയോഗിച്ച് ചില വേലത്തർങ്ങളും സാധ്യമാണെന്നതാണ് യാഥാർത്യം. ഇതിൽ നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലങ്ങൾ നാവിഗേറ്റ് ചെയ്യാം, മാപ്സ് ലഭിക്കാം അതുപോലെ എത്തിപ്പെടുന്ന സ്ഥലങ്ങളിൽ യാത്രയെ ഏതെങ്കിലും തരത്തിൽ ബാധിച്ചേക്കാവുന്ന സംഭവങ്ങൾ അലർറ്റ് ആയി പോസ്റ്റ് ചെയ്യാം. ഈ ആപ് ഉപയോഗിക്കുന്നതിലൂടെ ഡ്രൈവർമാർക്ക് യാത്രക്കിടെ എത്തിച്ചേരുന്ന സ്ഥലങ്ങൾ ജി.പി.എസ് വഴി തിരിച്ചറിഞ്ഞ് ആ സ്ഥലങ്ങളിൽ ഉണ്ടാവുന്ന ഈ അലർട്ടുകൾ മൊബൈലിൽ നോട്ടിഫൈ ചെയ്യുന്നു.
ഇങ്ങനൊക്കെ ആണെങ്കിലും പോലീസ് പിടിക്കുന്നത് നിയമം ലംഘിച്ചതിനാണെന്ന വസ്തുത നാം ഒരിക്കലും മറക്കരുത്. ഒടുവിൽ അപകടം സംഭവിച്ചിട്ട് അന്നു ഞാൻ ആപ് ഉപയോഗിച്ച് രക്ഷപ്പെടാതെ നിയമം അനുസരിച്ചിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാൻ ഇടവരാതിരിക്കട്ടെ.
			<slash:comments>0</slash:comments>