roof Archives - Valanchery Online

കാടാമ്പുഴ ക്ഷേത്രഗോപുരത്തിന്റെ ഉത്തരംവെക്കൽ ശനിയാഴ്ച
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ഗോപുരത്തിന്റെ ഉത്തരംവെക്കൽ ചടങ്ങ് ശനിയാഴ്ച നടക്കും. രാവിലെ ഏഴിനും ഒമ്പതിനുമിടയിൽ തന്ത്രി അണ്ടലാടി മന ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, കമ്മിഷണർ ടി.സി. ബിജു, കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ഡോ. എം.വി. രാമചന്ദ്ര വാരിയർ തുടങ്ങിയവർ പങ്കെടുക്കും. നവരാത്രി മണ്ഡപനിർമാണവുമായി ബന്ധപ്പെട്ട വാസ്തുപൂജയും നടക്കും.

The post കാടാമ്പുഴ ക്ഷേത്രഗോപുരത്തിന്റെ ഉത്തരംവെക്കൽ ശനിയാഴ്ച appeared first on Valanchery Online.

പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു
തവനൂർ:സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പിലാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിലാണ് സോളാർ പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നത്.

സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ സബ്സിഡി പദ്ധതിയായ സൗര പ്രോജക്ട് 2 വിൽ ഉൾപ്പെടുത്തിയി തിരൂർ സർക്കിളിനു കീഴിലെ തവനൂർ സെക്ഷനിലാണ് പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കിയത്. തവനൂർ നിയോജക മണ്ഡലത്തിലെ ആദ്യ സൗര പ്രോജക്ട് പ്ലാൻ്റാണ് ഇവിടെ സ്ഥാപിച്ചത്.നരിപറമ്പ് പമ്പ് ഹൗസ് റോഡിലെ തെയ്യമ്പാട്ടിൽ അബ്ദുൾ കാദറിൻ്റെ വീട്ടിൽ സ്ഥാപിച്ച സോളാർ പ്ലാൻ്റിൻ്റെ ഉദ്ഘാടനം എം.എൽ.എ കെ.ടി ജലീൽ നിർവ്വഹിച്ചു. 4.62 കിലോ വാട്ട്സ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ശേഷിയുള്ള  പുരപ്പുറം സോളാർ യൂണിറ്റാണ്  സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൽ സൗരോർജ്ജ വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ടായി എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ ഊർജ്ജ കേരള മിഷൻ പദ്ധതിക്ക് കിഴിൽ സൗര പ്രോജക്ട് ഫെയ്സ് 2 പദ്ധതി നടപ്പിലാക്കുന്നത്. 500 മെഗാവാട്ട് പുരപ്പുറ സോളാർ പ്ലാൻ്റുകൾ മുഖേനയാണ് പദ്ധതി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്.ഇതിൽ 250 മെഗാവാട്ട് കേന്ദ്ര സർക്കാർ സബ്സിഡി നൽകും. മാർച്ച് മാസത്തിനകം 100 മെഗാവാട്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം.  മൂന്ന് കിലോവാട്ട്സ് വരെ 40 ശതമാനവും സബ്സിഡിയും മൂന്ന് മുതൽ 10 കിലോവാട്ട്സ് വരെ 20 ശതമാനവും സബ്സിഡി ലഭിക്കും. വൈദ്യുതി വകുപ്പിൻ്റെ മേൽനോട്ടത്തിൽ ടാറ്റാ പവർ സോളാർ കമ്പിനിയാണ് അബ്ദുദുൾ കാദറിൻ്റെ വീട്ടിൽ സോളാർ യൂണിറ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത് .ചടങ്ങിൽ വാർഡ് മെമ്പർ അമ്മായത്ത് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.KSEB എക്സിക്യൂട്ടീവ് എൻജിനീയർ എം.എ.ഷാജു, എടപ്പാൾ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ ബാബുരാജ്.പൊന്നാനി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജീനിയർ മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.

The post പുരപ്പുറ സോളാർ പദ്ധതിയുടെ തവനൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നരിപറമ്പിൽ നടന്നു appeared first on Valanchery Online.

മട്ടുപ്പാവിൽ ബീറ്റ്‌റൂട്ട്‌ കൃഷി ചെയ്‌ത്‌ വളാഞ്ചേരിയിലെ റിട്ട. പ്രധാനാധ്യാപകൻ
വളാഞ്ചേരി: നാട്ടിൽ അപൂർവമായി വിളയുന്ന ബീറ്റ്‌ റൂട്ട്‌ മട്ടുപ്പാവിൽ കൃഷിചെയ്‌ത്‌ സുകുമാരൻ മാഷ്. വർഷങ്ങളായി വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറികൾ കൃഷി ചെയ്ത് കാർഷിക സ്നേഹികളുടെ പ്രശംസ പിടിച്ചുപറ്റിയ റിട്ട. പ്രധാനാധ്യാപകനാണ്‌ ബീറ്റ്‌ റൂട്ടും വിളയിച്ചെടുത്തത്‌. ഇദ്ദേഹത്തിന്റെ മട്ടുപ്പാവിൽ ഇല്ലാത്ത പച്ചക്കറികൾ കുറവാണ്‌.  ശൈത്യകാലവിളകളായ കാബേജ്, കോളിഫ്‌ളവർ എന്നിവയടക്കം ഇവിടെയുണ്ട്‌. ഇവയുടെ തൈകൾ തവനൂർ കാർഷിക സർവകലാശാലയുടെ വിൽപ്പന കൗണ്ടറിൽനിന്നും വാങ്ങിയാണ് വർഷങ്ങളായി കൃഷിചെയ്യുന്നത്. തണുപ്പു പ്രദേശങ്ങളിൽമാത്രം വിളയുന്ന കാരറ്റും ഇവിടുത്തെ ഗ്രോബാഗുകളിൽ വിളയുന്നുണ്ട്‌. മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പാവയ്ക്ക, പയർ, മുളക്, ചക്കരക്കിഴങ്ങ്, എന്നുവയ്ക്കുപുറമെ, ചെറിയ തോതിൽ വാഴയും മട്ടുപ്പാവ്‌ കൃഷിയിലെ കാഴ്ചയാണ്. പട്ടാമ്പി റോഡിൽ കരിങ്കല്ലത്താണിക്കുസമീപമമാണ് മാഷിന്റെ  വീട്.

The post മട്ടുപ്പാവിൽ ബീറ്റ്‌റൂട്ട്‌ കൃഷി ചെയ്‌ത്‌ വളാഞ്ചേരിയിലെ റിട്ട. പ്രധാനാധ്യാപകൻ appeared first on Valanchery Online.