rescue Archives - Valanchery Online

മൂടാലിൽ പാറമടയിലെ പായലിൽ കുരുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി
കുറ്റിപ്പുറം : പാറമടയിലെ വെള്ളത്തിലെ പായലിൽ കുരുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി. മാമ്പാറ പിലാത്തോട്ടത്തിൽ അബുവിന്റെ പറമ്പിലെ പാറമടയിലെ പായലിലാണ് ഞായറാഴ്‌ച രാവിലെ മയിൽ കുരുങ്ങിയത്. ചിറകുകൾ പായലിൽ കുരുങ്ങിയതിനെത്തുടർന്ന് തളർന്ന് അവശനിലയിൽ മയിലിനെ കണ്ട പ്രദേശത്തുകാർ വിവരം വാർഡംഗം സാബാ കരീമിനെ അറിയിച്ചു. അദ്ദേഹം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനനുസരിച്ച് ആർ.ആർ.ടി. ടീമിൽ ഉൾപ്പെട്ട കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി.

കൈപ്പുറം അബ്ബാസ്, സാബാ കരീം പ്രദേശത്തുകാരായ ചക്കുളപ്പിൽ സുധീർ, വേണു, ബാബു, സക്കീർ എന്നിവർചേർന്ന് മയിലിനെ പായലിൽനിന്നു രക്ഷപ്പെടുത്തി. മയിലിന് കാര്യമായ പരിക്കുകളൊന്നുമില്ലാത്തതിനാൽ വനംവകുപ്പിന്റെ അനുമതിയോടെ പിന്നീട് വിട്ടയച്ചു.

The post മൂടാലിൽ പാറമടയിലെ പായലിൽ കുരുങ്ങിയ മയിലിനെ രക്ഷപ്പെടുത്തി appeared first on Valanchery Online.

യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം
കോട്ടക്കൽ: കളഞ്ഞുപോയ പണം തിരികെ ലഭിക്കില്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വളാഞ്ചേരി സ്വദേശി മുബാറക്കിന് ആശ്വാസമായി വിളിയെത്തുന്നതും പണം തിരിച്ച് കിട്ടുന്നതും. ഇതിനു നിമിത്തമായത് മറ്റൊരു യുവാവിൻ്റെ സത്യസന്ധതയും. വളാഞ്ചേരി സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ മുബാറകിന്റെ പണമാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ വച്ച്‌ നടന്ന KET ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കവെ നഷ്ടപ്പെട്ടത്, ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും മഴയുമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.  വൈകുന്നേരത്തോടെ  സമ്മേളന ഹാളിലേക്കുള്ള വഴിയിൽ നിന്നും പണം കോട്ടക്കലിലെ ഫനാൻ ബ്യൂട്ടി പാർലർ ജീവനക്കാരനായ നൗഫലിന് കിട്ടുകയായിരുന്നു.

വീണു കിട്ടിയ പണം നൗഫൽ അടുത്തുള്ള പള്ളിയിലെ ജോലിക്കാരനായ ബാവയെ ഏൽപ്പിക്കുകയായിരുന്നു, ഇന്ന് കാലത്ത്  ബാവയുടെ സാനിധ്യത്തിൽ കോട്ടക്കൽ പോലീസ്‌ സ്റ്റേഷനിൽ വച്ച് നൗഫൽ പണം മുബാറക്കിനെ ഏൽപ്പിച്ചു. നൗഫലിന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമൂഹമാധ്യമങ്ങളിലും മറ്റും  അഭിനന്ദന പ്രവാഹമാണ്.

The post യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം appeared first on Valanchery Online.

വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി
ആതവനാട്: അബദ്ധത്തിൽ കിണറ്റിലകപ്പെട്ട് നാല് ദിവസത്തോളമായി കുടുങ്ങിയ പൂച്ചക്ക് രക്ഷകരായത് ട്രോമ കെയർ വളണ്ടിയർമാർ. വെട്ടിച്ചിറയിൽ ഫോക്കസ് ആട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിന് സമീപത്തെ കിണറ്റിലകപ്പെട്ട പൂച്ചക്കാണ് വളാഞ്ചേരി ട്രോമാകെയർ പ്രവർത്തകർ തുണയായത്. അബദ്ധവശാൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വളാഞ്ചേരിയിലെ ട്രോമാകെയർ പ്രവർത്തകർ അറിഞ്ഞ് ദൗത്യം ഏറ്റെടുക്കുകയുമായിരുന്നു.

വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളായ ലീഡർ സൈഫു പാടത്തിൻ്റെ നേതൃത്വത്തിൽ ജാസിർ , സതീഷൻ എന്നിവർ ചേർന്നാണ് അവശയായ പൂച്ചയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ആട്ടോമൊബൈൽ ജീവനക്കാർ കിണറ്റിലേക്ക് ഭക്ഷണമെത്തിച്ചെങ്കിലും അവശയായ പൂച്ച ഭക്ഷണം കഴിച്ചിരുന്നില്ല. പൂച്ച കരക്കെത്തിയതിൻ്റെ ആശ്വാസത്തിലാണ് വർക്ക്ഷോപ്പ് ജീവനക്കാർ.

The post വെട്ടിച്ചിറയിൽ നാല് ദിവസമായി കിണറിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായി രക്ഷപ്പെടുത്തി appeared first on Valanchery Online.

ആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല
കുറ്റിപ്പുറം: ശനിയാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. മഴയും പുഴയിലെ വെള്ളവും അടിയൊഴുക്കും കൂടികൊണ്ടിരുന്നതിനാൽ ആദ്യ ദിവസത്തെ തിരച്ചിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അവസാനിപ്പിച്ചു. പൊന്നാനി ഫയർ സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇന്ന് തിരച്ചിലിന് നേതൃത്വം നൽകിയത്. കനത്ത ഒഴുക്കും കൂടെ മാലിന്യങ്ങളും വരുന്നത് ബോട്ടിൻ്റെ എഞ്ചിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാം ദിവസത്തെ തിരച്ചിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.

The post ആദ്യ ദിനത്തിലെ തിരച്ചിൽ അവസാനിപ്പിച്ചു; കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്തിയില്ല appeared first on Valanchery Online.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ വിദഗ്ധരും തിരച്ചിലിനെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ ദിവസങ്ങൾ കഴിഞ്ഞിട്ടും കഴിയാത്ത സാഹചര്യത്തിൽ നാവികസേനയുടെ മുങ്ങൽവിദഗ്ധ സംഘം തിരച്ചിലിനെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊച്ചി യൂണിറ്റിലെ സജയന്റെ നേതൃത്വത്തിൽ അഞ്ചുപേർ കുറ്റിപ്പുറം മല്ലൂർക്കടവിലെത്തിയത്. മിനി പമ്പയിലെ ലൈഫ്ഗാർഡുകൾ, കുറ്റിപ്പുറം പോലീസ്, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് കഴിഞ്ഞ അഞ്ചുദിവസമായി തിരച്ചിൽ നടത്തുന്നത്. ഹൈവേ വികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് അലൈൻമെന്റ് പ്രവൃത്തികൾക്കായി എത്തിയ സംഘത്തിലുള്ള ആന്ധ്രാപ്രദേശിലെ വിജയവാഡ ജില്ലയിലെ വെങ്കട്പാലയ സ്വദേശി ഫനീന്ദ്ര(22)യെയാണ് ഞായറാഴ്‌ച പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. വെള്ളിയാഴ്‌ച രാവിലെ എട്ടിന് തിരച്ചിൽ പുനരാരംഭിക്കും.

The post ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ നാവികസേനയുടെ വിദഗ്ധരും തിരച്ചിലിനെത്തി appeared first on Valanchery Online.

പനീന്ദ്രയെ കണ്ടെത്തിയില്ല; തിരച്ചിൽ രണ്ടാം ദിവസവും തുടരും
കുറ്റിപ്പുറം: ദേശീയപാതയുടെ സർവ്വെ നടപടിക്കിടെ ഭാരതപ്പുഴയിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ രണ്ടാം ദിവസമായ ഇന്ന് പുനരാരംഭിച്ചു. കുറ്റിപ്പുറം പോലീസും പൊന്നാനിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പാതയുടെ വികസനത്തിന് കരാർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ ജീവനക്കാരനായ ആന്ധ്ര സ്വദേശി പനീന്ദ്ര(22)യെയാണ് കാണാതായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന വേണു(23)നെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.

The post പനീന്ദ്രയെ കണ്ടെത്തിയില്ല; തിരച്ചിൽ രണ്ടാം ദിവസവും തുടരും appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല
കുറ്റിപ്പുറം : പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയും എൻ.ഡി.ആർ.എഫ്. സംഘവും മിനി പമ്പയിലെ രക്ഷാപ്രവർത്തകരും നാട്ടുകാരായ മുങ്ങൽവിദഗ്ധരും പോലീസും ചേർന്ന് വ്യാഴാഴ്ച തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ മറ്റിടങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച തിരച്ചിൽ രാത്രിയാണ് നിർത്തിവെച്ചത്.

ബുധനാഴ്‌ച വൈകീട്ട് ആറോടെയാണ് പാലത്തിലൂടെ നടന്നെത്തിയ ആൾ മധ്യഭാഗത്തുനിന്ന് കൈവരിക്കു മുകളിലൂടെ പുഴയിലേക്കു ചാടുന്നത് ബൈക്ക് യാത്രക്കാരൻ കണ്ടത്. ബാഗും ഷൂസും പാലത്തിനു മുകളിൽ വെച്ചിരുന്നു. ബാഗിൽനിന്നു ലഭിച്ച വിലാസത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഇടപ്പള്ളി ചേരനെല്ലൂർ സ്വദേശി മഹ്ബൂബ് മിലൻ (29) എന്നയാളാണ് ചാടിയതെന്നാണു സംശയിക്കുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

The post കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആളെ രണ്ടാംദിവസവും കണ്ടെത്താനായില്ല appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്; തിരച്ചിൽ ആരംഭിച്ചു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയതായി സ്ഥലവാസിയായ വ്യക്തി അറിയിച്ചതിനനുസരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്.

കുറ്റിപ്പുറം പോലീസും പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും മിനി പമ്പയിലെ റെസ്ക്യൂ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുഴയിലെ കനത്ത ഒഴുക്കും മോശം കാലാവസ്ഥയും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായിട്ടുണ്ട്. ചാടിയതായി പറയുന്ന സ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കളിൽ നിന്ന് വൈറ്റിലയിൽ നിന്നുള്ള വ്യക്തിയാണ് ചാടിയതെന്ന് പറയപ്പെടുന്നത്.

The post കുറ്റിപ്പുറം പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്; തിരച്ചിൽ ആരംഭിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം
കുറ്റിപ്പുറം :കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം. തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിൽ ചാടിയതായി പോലീസിൽ വിവരം ലഭിച്ചത്. പാലത്തിലൂടെപോയ ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞപ്പോൾമുതൽ തുടങ്ങിയ തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. വൈകീട്ട് തിരച്ചിൽ നിർത്തുന്നതുവരെ ചാടിയ ആളെ കണ്ടെത്താനായില്ല. പ്രധാനമായും തിരുനാവായ, രാങ്ങാട്ടൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ചയും തിരച്ചിൽ നടത്തിയത്.

കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ഒഴുകുന്നത്. ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അകലങ്ങളിലേക്ക് ഒഴുകിപ്പോകാനും പുൽക്കാടുകളിൽ തങ്ങിനിൽക്കാനും സാധ്യതയുണ്ടെന്നാണ് തിരച്ചിലിൽ ഏർപ്പെട്ടവർ പറയുന്നത്. ചാടിയത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഉച്ചയോടെ നിലമ്പൂരിൽനിന്നുള്ള സ്വകാര്യ ഏജൻസിയും തിരച്ചിലിനായെത്തി. ﻿ഇ.ആർ.എഫ്. അംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ആവശ്യമായ നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു. രാത്രിയായതോടെ തിരച്ചിൽ തത്കാലം നിർത്തിവെച്ചു.

The post കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം appeared first on Valanchery Online.

കു​റ്റി​പ്പു​റം പാലത്തിൽ നിന്ന് ചാടിയ അജ്ഞാതനെ കണ്ടെത്താനായില്ല
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പാ​ല​ത്തി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​ക്കാ​ണ് കു​റ്റി​പ്പു​റം ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന​യാ​ൾ നാ​ല​മ​ത്തെ തൂ​ണി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി​യ​ത്. പാ​ല​ത്തി​ന് സ​മീ​പ​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് യു​വാ​വ് പു​ഴ​യി​ൽ ചാ​ടു​ന്ന​ത് ക​ണ്ട​താ​യി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പൊ​ന്നാ​നി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും നി​ല​ന്പൂ​രി​ൽ നി​ന്ന് എ​മ​ർ​ജ​ൻ​സി റാ​പ്പി​ഡ് ഫോ​ഴ്സും എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ള്ള​ത്തി​ന​ടി​യി​ൽ നി​രീ​ക്ഷ​ണം ന​ട​ത്താ​വു​ന്ന കാ​മ​റ​യു​മാ​യാ​ണ് നി​ല​ന്പൂ​രി​ൽ നി​ന്ന് മ​ജീ​ദ്, വി​പി​ൻ പോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​മെ​ത്തി​യ​ത്. തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ സം​ഘ​വും കു​റ്റി​പ്പു​റം എ​സ്ഐ അ​ര​വി​ന്ദ​നും സ്ഥ​ല​ത്തെ​ത്തി. പു​ഴ​യി​ൽ ചാ​ടി​യാ​ളു​ടെ മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

The post കു​റ്റി​പ്പു​റം പാലത്തിൽ നിന്ന് ചാടിയ അജ്ഞാതനെ കണ്ടെത്താനായില്ല appeared first on Valanchery Online.

മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി
കുറ്റിപ്പുറം: മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരായ രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറം മിനിപമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശികളായ രവി(28),​ പിമ്മണ(28) എന്നിവർ ഒഴുക്കിൽപ്പെട്ടത്.സംഭവം ശ്രദ്ധയിൽ പെട്ട സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അംഗങ്ങളായ ഇബ്രാഹിം, ജിഷ്ണു, സൈഫു എന്നിവർ ചേർന്നാണ് ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം സംഘം ശബരിമലയ്ക്ക് തിരിച്ചു.

The post മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി appeared first on Valanchery Online.

രക്ഷാബോട്ട് കളക്ടർ നാടിന് സമർപ്പിച്ചു
എമർജൻസി റെസ്ക്യു ഫോഴ്സ് എന്ന രക്ഷാ ദൗത്യ സംഘടനക്ക് രക്ഷാപ്രവർത്തനം നടത്തുന്നതിനായി മമ്പാട് ഫ്രണ്ട്സ് യു.എ.ഇ. വാങ്ങി നൽകിയ റബ്ബർടിങ്കി ബോട്ടും, അബുദാബി കെ.എം.സി.സി. മഞ്ചേരി മേഘലാ കമ്മറ്റിയും, അരഞ്ഞിക്കൽ ഗ്രാനേറ്റ് പത്തപ്പിരിയവും, വ്യാപാരി വ്യവസായി ഏകോപന സമിതിയും, മറ്റ് ചില സംഘടനകളും സുഹൃത്തുക്കളും സംയുക്തമായി വാങ്ങി നൽകിയ ഔട്ട് ബോർഡ് എഞ്ചിനുമാണ് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് ഐ.എ.എസ് ഇന്ന് നാടിന് സമർപ്പിച്ചത്.

പരിപാടിയിൽ നിലമ്പൂർ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി അധ്യക്ഷയായിരുന്നു. നിലമ്പൂർ സി.ഐ. സുനിൽ പുളിക്കൽ, നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബദുൽ ഗഫൂർ, മഞ്ചേരി ഫയർ സ്റ്റേഷൻ അസ്സിസ്റ്റന്റ് ഓഫീസ് അബ്ദുൽ സലീം കെ., മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരാല ഷമീന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വിനോദ് പി. മേനോൻ, എമർജൻസി റെസ്ക്യു ഫോഴ്സ് സംസ്ഥാന സെക്രട്ടറി ബിബിൻ പോൾ എന്നിവർ പങ്കെടുത്തു.

The post രക്ഷാബോട്ട് കളക്ടർ നാടിന് സമർപ്പിച്ചു appeared first on Valanchery Online.