rape Archives - Valanchery Online
സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ
കൊളത്തൂർ: നിർധന യുവതിക്ക് വീട് നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയും യൂട്യൂബറുമായ കുണ്ടിൽ വീട്ടിൽ ആഷിഖിനെ (29 ) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിർമ്മിക്കാൻ ആഷിഖ് സഹായവാഗ്ദാനം നൽകിയിരുന്നു. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി കാറിൽ കയറ്റിയ ആഷിഖ് പാങ്ങ് ചന്തപറമ്പുള്ള ആളൊഴിഞ്ഞ വീടിനു സമീപം കാർ നിറുത്തി യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി കൊളത്തൂർ പൊലീസിൽ പരാതി നൽകി. കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്, ഷാഹുൽ ഹമീദ്, ഷിനോ തങ്കച്ചൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.
The post സഹായ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിരയാക്കി; യൂട്യൂബർ അറസ്റ്റിൽ appeared first on Valanchery Online.
മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ
The post മലപ്പുറം എടയൂരിൽ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 3 പേർ പിടിയിൽ appeared first on Valanchery Online.
കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ്
മഞ്ചേരി : പത്തുവയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന കേസിൽ പിതാവിന് 39 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അൻപത്തിനാലുകാരനായ പ്രതിയെ മഞ്ചേരി രണ്ടാം സ്‌പെഷ്യൽ അതിവേഗ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. 2022 മാർച്ചിലാണ് സംഭവം. കോട്ടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്. അശ്വിത് കാരൺമയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
The post കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ് appeared first on Valanchery Online.
പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ്
പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.
The post പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ് appeared first on Valanchery Online.
17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ
തവനൂർ: പതിനേഴുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. പുറത്തൂർ മണൽ പറമ്പിൽ റഷീദി(53)നെയാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്.ഒ പത്മരാജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റിപ്പുറം സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ വിപിൻ സേതു, വിജേഷ് എന്നിവർ പതിവ് പട്രോളിങ്ങിനിടെ തവനൂർ മറവഞ്ചേരി പ്രദേശത്തെ ഒഴിഞ്ഞ പറമ്പിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കാറിൽ വച്ച് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസിനെ കണ്ടതോടെ പ്രതി കാറിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുറത്തൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.  പോലീസുകാർ തന്നെ സാക്ഷികളായ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്ത് മേൽനടപടി സ്വീകരിക്കുമെന്ന് എസ്‌.എച്.ഒ അറിയിച്ചു.
The post 17കാരനെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ കുറ്റിപ്പുറം പോലീസ് പിടിയിൽ appeared first on Valanchery Online.
11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ
തവനൂർ: 11 വയസ്സുകാരനെ  ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റിപ്പുറം പോലീസ് പോക്സോ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തു.കുറ്റിപ്പുറം മറവഞ്ചേരി സ്വദേശി മണികണ്ഠനെ(58)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങ്ങിനിടയിൽ കുട്ടി നൽകിയ വിവരങ്ങൾ സ്കൂൾ അധികൃതർ കുറ്റിപ്പുറം  പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് കുറ്റിപ്പുറം എസ് എച്ച് ഒ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തത്.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
The post 11കാരന് പീഡനം; കുറ്റിപ്പുറത്ത് പോക്സോ കേസിൽ ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ
പെരിന്തൽമണ്ണ: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവർത്തനങ്ങളുടെ മറവിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ജൂബിലിയിൽ താമസക്കാരനും
അലനല്ലൂർ സ്വദേശിയുമായ താന്നിക്കാട്ടിൽ സെയ്ഫുള്ളയെയാണ്(47) പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ എ. പ്രേംജിത്ത് അറസ്റ്റു ചെയ്തത്. വയനാട് പൊലീസിന് നൽകിയ പരാതി പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയായിരുന്നു.
വയനാട്ടിൽ നിന്നും ആംബുലൻസിൽ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തൽമണ്ണയിലെത്തിച്ച് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ പ്രശ്നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തിൽ തിരികെ സ്റ്റേഷനിലെത്തിച്ചു.
The post ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ചാരിറ്റി പ്രവർത്തകൻ അറസ്റ്റിൽ appeared first on Valanchery Online.
പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം പോക്സോയിലുൾപ്പെടില്ല- ബോംബെ ഹൈക്കോടതി
മുംബൈ: പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങളിൽ അവരെ കുറ്റക്കാരാക്കാനുള്ളതല്ല പോക്സോ വകുപ്പെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജയിലിൽ കഴിയുന്ന 22-കാരന് ജാമ്യം അനുവദിച്ചാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയും യുവാവും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനുജ പ്രഭു ദേശായിയുടെതാണ് വിധി.
കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കടുത്ത ശിക്ഷാവിധികളോടെയുള്ള പോക്സോ വകുപ്പ്. എന്നാൽ, പ്രായപൂർത്തിയാകാത്തവരുടെ, പ്രണയത്തോടെയുള്ളതോ പരസ്പര സമ്മതത്തോടെയുള്ളതോ ആയ ബന്ധത്തെ കുറ്റകൃത്യമാക്കിത്തീർക്കാനുള്ളതല്ലെന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ 2021-ലാണ് യുവാവിനെ പോലീസ് അറസ്റ്റുചെയ്തത്. തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി യുവാവിന് ജാമ്യം അനുവദിച്ചത്.
The post പ്രായപൂർത്തിയാകാത്തവരുമായി പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധം പോക്സോയിലുൾപ്പെടില്ല- ബോംബെ ഹൈക്കോടതി appeared first on Valanchery Online.
ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ
മഞ്ചേരി ∙ ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഭർത്താവിനു ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. അമരമ്പലം ചുള്ളിയോട് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് ജഡ്ജി എസ്.നസീറ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് അനുഭവിക്കണം.
2010 മുതൽ 2015 വരെ കാലയളവിൽ വീട്ടിലും തറവാട്ടുവീട്ടിലും വച്ചു ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ സമയത്ത് നൽകിയ 35 പവൻ സ്വർണാഭരണം കൈപ്പറ്റുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തെന്നും സൗന്ദര്യം പോരെന്നു പറഞ്ഞു പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ ഇൻസ്പെക്ടർ ആയിരുന്ന പി.അബ്ദുൽ ബഷീർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സി.വാസു ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു.
The post ഭാര്യയ്ക്ക് പ്രകൃതിവിരുദ്ധ പീഡനം; ഒരു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ appeared first on Valanchery Online.
പ്രായപൂർത്തിയാവത്ത വിദ്യാത്ഥിയോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതി കുറ്റിപ്പുറം പോലീസ് പിടിയിൽ
കുറ്റിപ്പുറം : പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആൾ പോക്‌സോ കേസിൽ അറസ്റ്റിൽ. കുറ്റിപ്പുറം ചോലവളവിൽ ഞായൻകോട്ടിൽ ഖാദറിന്റെ മകൻ ബഷീറിനെ(40)യാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച ബഷീർ ഏതാനും ദിവസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. കുറ്റിപ്പുറം, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
The post പ്രായപൂർത്തിയാവത്ത വിദ്യാത്ഥിയോട് ലൈംഗികാതിക്രമം നടത്തി ഒളിവിൽ കഴിഞ്ഞ പ്രതി കുറ്റിപ്പുറം പോലീസ് പിടിയിൽ appeared first on Valanchery Online.
ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി
കുറ്റിപ്പുറം: കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന ആൾ പിടിയിൽ. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത് വീട്ടിൽ സൈതലവിയാണ് (44 വയസ്സ്) കുറ്റിപ്പുറം പോലീസിൻ്റെ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം കഴിച്ചതെത്രെ. ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്.ഐ യുടെ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസിൽ ആണെന്ന് ഇയാൾ ആദ്യം പറഞ്ഞു. തുടർന്ന് സി.ഐ ഉൾപെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളിൽ നിന്നും നിരവധി എ.ടി.എം കാർഡുകൾ സിം കാർഡുകൾ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017 ൽ നടന്ന ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലവിലുണ്ട് എന്ന് കൂടുതൽ അന്വേഷണത്തിൽ പോലീസിന് മനസിലായി. കൊണ്ടോട്ടി പൊലീസെത്തി ഇയാളെ തുടർ അന്വേഷണങ്ങൾക്കായി കൊണ്ടുപോയി സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉള്ളതായി പോലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളിൽ ഉള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നതായും ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നൽകിയതായും കുറ്റിപ്പുറം പോലീസ് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
The post ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി appeared first on Valanchery Online.
ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം:​ പറപ്പൂർ സ്വദേശി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ മുല്ലപ്പറമ്പ് തൈവളപ്പിൽ സക്കരിയയെയാണ് (33) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലിൽ താമസക്കാരിയുമായ 27​കാരിയാണ് കോട്ടക്കൽ പൊലീസിൽ പരാതി നൽകിയത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടിൽ വെച്ചും ആറിന് പെരിന്തൽമണ്ണയിലെ റെസിഡൻസിയിലും 16​ന് കോഴിക്കോട് വെച്ചും പലദിവസങ്ങളിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയ്ക്കൽ പൊലീസ് ഈമാസം ഒന്നിന് കേസെടുത്തിരുന്നു. പിന്നീട് പെരിന്തൽമണ്ണ സ്റ്റേഷനിലേക്ക് മാറ്റിയ കേസന്വേഷണത്തിനിടയിൽ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പെരിന്തൽമണ്ണ ഇൻസ്‌​പെക്ടർ സുനിൽ പുളിക്കലിന്റെ നിർദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം:​ പറപ്പൂർ സ്വദേശി യുവാവ് അറസ്റ്റിൽ appeared first on Valanchery Online.