puthuparamba Archives - Valanchery Online

എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല
എടരിക്കോട്: എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിന് തീപ്പിടിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്കാണ് സംഭവം. എടരിക്കോട് പുതുപ്പറമ്പ് ജംഗ്ഷനിൽ നിന്നും രണ്ട് കിലോമീറ്റർ മാറി പാടത്തിനു സമീപമായി പ്രവർത്തിച്ചു വന്ന ഗോഡൗണിനാണ് തീപ്പിടിച്ചത്. ചുറ്റും ഷീറ്റ് മറച്ച നിലയിൽ പ്രവർത്തിച്ചു വന്ന ഗോഡൗണിലും പരിസരത്തുമായി ആയിരത്തിലേറെ ലിറ്റർ ടിന്നറും മറ്റു സാമഗ്രഹികളും സൂക്ഷിച്ചു വരികയായിരുന്നു. നാശനഷ്ടങ്ങളുടെ കണക്കും അപകടത്തിൻ്റെ കാരണവും അറിവായിട്ടില്ല. ഗോഡൗണിന് 25 മീറ്ററിനുള്ളി മൂന്ന് വീടുകളാണുണ്ടായിരുന്നത്. ഭയങ്കര ശബ്ദത്തോടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഈ വീടുകളിലുള്ളവർ പുറത്തേക്കോടുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമെത്തിയ ഫയർ എഞ്ചിനുകളും പോലീസും ചേർന്ന് ഒന്നര മണിക്കൂർ നേരം പണിപ്പെട്ടാണ് തീയണച്ചത്. തീയിൽ രണ്ട് തെങ്ങുകളും കത്തി നശിച്ചു. ഉച്ച സമയത്തുണ്ടായ തീപ്പിടുത്തത്തിൽ കനത്ത ചൂടും രാസവസ്തുക്കളുടെ രൂക്ഷ ഗന്ധവും ഏറെ നേരം പ്രദേശത്തുണ്ടായിരുന്നു.

The post എടരിക്കോട് പുതുപ്പറമ്പിൽ ജനവാസമേഖലയിൽ പ്രവർത്തിച്ച ഗോഡൗണിന് തീപ്പിടിച്ചു; ആളപായമില്ല appeared first on Valanchery Online.

കീറ്റിക്കൊപ്പം ഞാറുനട്ട് വിദ്യാർത്ഥിക്കൂട്ടം
കീറ്റിയെ… പുതുപ്പറമ്പിന്റെ കാർഷിക ചരിത്രത്തിലെ ഒരദ്ധ്യായമായ നാട്ടുകാരുടെ സ്വന്തം കീരൂട്ടിയെ കാണാനും കൂടെ കൃഷിയൊരുക്കാനുമായിരുന്നു മലബാർ  ഇംഗ്ലീഷ് സ്കൂൾ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് കുടുംബാംഗങ്ങളുടെ യാത്ര.

കാലത്ത് 8.30 ന് പുതുപ്പറമ്പ് അങ്ങാടിയിൽ നിന്നും കീറ്റിയുടെ കൃഷിയിടത്തേക്കുള്ള വഴിയറിയുമ്പോൾ പോലും അതൊരു പേര് മാത്രമാത്രമായിരുന്നു. കീറ്റി തന്റെ കൃഷി ജീവിതം ആരംഭിച്ച് നാൽപ്പത് വർഷം പിന്നിടുകയാണ്. നൂറ്റാണ്ട് കാണാത്ത പ്രളയം തന്റെ കൃഷിയെ മുഴുവനായും കവർന്നെടുത്തശേഷം ഇപ്പോൾ അതിജീവന വഴിയിലാണദ്ദേഹം.

പ്രളയകാലത്ത് രണ്ടാൾപ്പൊക്കത്തിലായിരുന്നു വെള്ളം. കൃഷിയിറക്കിയ ഏക്കർ കണക്കിന് പച്ചക്കറി പ്രളയം കവർന്നെടുത്തു. നഷ്ടങ്ങളെക്കുറിച്ച് ചോദിച്ചാൽ കീരൂട്ടിക്ക് ഒന്നേ പറയാനുള്ളൂ..” ലാഭനഷ്ടങ്ങൾ എഴുതിക്കൂട്ടാറില്ല”. നെല്ലും കപ്പയും വാഴയുമാണ് ഇപ്പോഴത്തെ സമ്പാദ്യം. സന്തോഷമാണോ ജീവിതം. എന്ന വിദ്യാർത്ഥികളുടെ ചോദ്യത്തിനും കടലാഴം മറുപടി:”ന്റെ കണ്ണുകളിലേക്കും മുഖത്തേക്കും നോക്കു”.

കീരുവിന്റെ എദൻതോട്ടത്തെ തൊട്ടറിഞ്ഞ വിദ്യാർത്ഥികൾ നടന്നുനീങ്ങിയത് ഞാറുനടാനുള്ള തയ്യാറെടുപ്പുകളോടെ പാടത്തേക്ക്. അങ്ങനെ ഞാറുനട്ടും കൃഷിയോർമ്മകൾ പകർന്നും മറക്കാനാവാത്ത നേരങ്ങളിൽ ചിലതായി മാറിയവ. ഞാറ്റുപാടത്തിൽനിന്നും ഇടയ്ക്കൊന്ന് കയറിപ്പോയി തിരികെ വന്ന കീറ്റിയുടെ കൈകളിൽ വിദ്യാർത്ഥികൾക്കായുള്ള നാരങ്ങാവെള്ളവും പേപ്പർ ഗ്ലാസും. “ഇനിയും ഞങ്ങളിവിടെ വരും”…. നന്ദിയും സന്തോഷവുമറിയിച്ച് ഞങ്ങൾ തിരിച്ചു.

The post കീറ്റിക്കൊപ്പം ഞാറുനട്ട് വിദ്യാർത്ഥിക്കൂട്ടം appeared first on Valanchery Online.