protect Archives - Valanchery Online

വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു
ഇരിമ്പിളിയം: കുറ്റിപ്പുറം ബ്ലോക്കിനു കീഴിൽ ഏറ്റവും കൂടുതൽ നെല്ലുൽപ്പാദനം നടത്തുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേയും പരിസര പാടങ്ങളിലേയും കർഷകരും കർഷക തൊഴിലാളികളും ഇന്ന് ദുരിതത്തിലാണ്. വിത്തിറക്കാനും വിളവെടുക്കാനും കഴിയാത്ത ദുരവസ്ഥയിലാണ്.ചെറിയ ഒരു മഴ പെയ്താൽ പോലും പാടം ഇരു കരയും നിറഞ്ഞൊഴുകി കൃഷി നാശ നഷ്ങ്ങൾക്കൊപ്പം തന്നെ വെണ്ടല്ലൂർ, പൈങ്കണ്ണൂർ,വളാഞ്ചേരി ദ്വീപ്, കൊട്ടാരം, മൂച്ചിക്കൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ നിരവധി വീടുകളും വെള്ള ത്തിനടിയിലാകുന്നതും സർവ്വസാധാരണയാണ്. ഈ പാടശേഖരത്തിനിടയിലൂടെ കടന്നു പോകുന്നതും ഇരിമ്പിളിയം, കുറ്റിപ്പുറം പഞ്ചായത്തുകളിലൂടേയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലുടേയും അധികാരത്തിൽ പെട്ടതുമായ കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള വെള്ളം ഒലിച്ചുപോകുന്ന തോട് മണ്ണുകൾ നിറഞ്ഞും കാടുകൾ മൂടിയും വെള്ളം ഒലിച്ചുപോകാനാവാത്ത അവസ്ഥയിലാണ് ഭാരതപ്പുഴയിലും തൂതപ്പുഴയിലുമായി ചെന്നു ചേരണ്ട ഈ വെള്ളമത്രയും മണ്ണും കാടും നിറഞ്ഞ തോടിലൂടെ വെള്ളം ഒലിച്ചുപോകാൻ കഴിയാതെ വരികയും കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ നിരവധി ഭാഗങ്ങളിലായി തോടിന്റെ ഭിത്തി തകർന്ന് വെള്ളം ഈ പാട ഭാഗങ്ങളിലേക്കൊഴുകുകയും അവിടെ തന്നെ നിറഞ്ഞു കവിയുകയും ചെയ്യുന്നതാണ് ഈ ദുരിതം നേരിടുന്ന വെള്ളപൊക്കത്തിനു കാരണം. കൊട്ടാരം മുതൽ പേർശന്നൂർ വരെയുള്ള തോടിന്റെ മണ്ണ് വാരി ആഴം കൂട്ടിയും തോട് ഭിത്തി കെട്ടി സംരക്ഷിച്ചും ഇതിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വേനൽക്കാലമാകുന്നതോടെ കാട് മൂടി കിടക്കുന്ന ഈ തോട് ഇഴജീവികളുടെയും സാമൂഹ്യ ദ്രോഹികളുടേയും, മദ്യപാനികളുടേയും വിഹാരകേന്ദ്രം കൂടിയാണ്.കൂടാതെ വേനൽക്കാലങ്ങളിൽ തോട്ടിലൂടെ ഒലിച്ചിറങ്ങി വരുന്ന വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർക്ക് വെള്ളം ഒലിച്ചു വരാൻ കഴിയാത്തതിനാൽ വയലേലകളിലേക്ക് വേനൽകാലങ്ങളിൽ ഒരിറ്റ് വെള്ളം പോലും ലഭിക്കാത്ത ദുരവസ്ഥയും കർഷകർ നേരിടുകയാണ്.

ആയതിനാൽ പ്രസ്തുത തോട് കൊട്ടാരം മുതൽ പേർശന്നൂർ വരെ മണ്ണും കാടും ഒഴിവാക്കി തോട് മതിൽ കെട്ടി സംരക്ഷിക്കണമെന്നും, അതോടൊപ്പം തന്നെ കർഷകർക്ക് വേനൽക്കാലത്ത് വെള്ളം സംഭരിക്കാനായി തോട്ടിൽ ജലസംഭരണ ചിറകൾ സ്ഥാപിച്ച് കർഷകരേയും വളാഞ്ചേരി-ഇരിമ്പിളിയം – കുറ്റിപ്പുറം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്ന ഉദ്യേശ ലക്ഷ്യത്തോടെ ഇന്ന് വെണ്ടല്ലൂർ പുഞ്ചപ്പാടത്ത് വെച്ച് വെണ്ടല്ലൂർ പുഞ്ചപ്പാട – തോട് – സ്വതന്ത്ര സംരക്ഷണ സമിതിയുടെ യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി. വാർഡ് മെമ്പർമാർ മുതൽ എം.പിമാർ വരെയുള്ള ജനപ്രതിനിധികൾ മൂന്ന് പഞ്ചായത്തുകളിലേയും കൃഷിഭവൻ, പഞ്ചായത്ത് ഓഫീസുകൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ കലക്ടർ ഉൾപ്പെടെ മുഴുവൻ പേർക്കും ഒപ്പുശേഖരണം നടത്തി ഭീമ ഹർജി നൽകാനും യോഗം തീരുമാനിച്ചു. ശേഷം പരിഹാരം കണ്ടില്ലെങ്കിൽ എല്ലാവരേയും  ഉൾപ്പെടുത്തി പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. വളാഞ്ചേരി ദ്വീപിൽ വെച്ച് അതിവിപുലമായ യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. സമിതിയുടെ ചെയർമാനായി റഊഫ് വളാഞ്ചേരി, കൺവീനർ ബാവ മാഷ് ഇരിമ്പിളിയം, വൈസ് ചെയർമാൻ പാലക്കൽ മുഹമ്മദ്, ജോയൻറ് കൺവീനർ വടക്കനാഴി അയ്യൂബ് പൈങ്കണ്ണൂർ, ട്രഷറർ തറക്കൽ മുഹമ്മദ് സലീം, രക്ഷാധികാരി വടക്കനാഴി നാസർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. വാരിയത്ത് തൊടി രാമകൃഷ്ണൻ, ഇല്ലത്തുപറമ്പിൽ സുകുമാരൻ, ആലിക്കൽ മായിൻകുട്ടി, വരിക്കോടത്ത് കുഞ്ഞിപ്പ, കട്ടച്ചിറ അബ്ദുറഹിമാൻ, പളളിയാലിൽ കണക്കറായി, കട്ടച്ചിറ ഫൈസൽ എന്നിവർ പ്രസംഗിച്ചു.

The post വെണ്ടല്ലൂർ പുഞ്ചപ്പാട തോട് സ്വതന്ത്ര സംരക്ഷണ സമിതി രൂപവത്കരിച്ചു appeared first on Valanchery Online.

മന്ത്രി ജലീലിന്റെ ബന്ധുനിയമനം: പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം.
മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദം ആളിപ്പടരുമ്പോൾ ആരോപണത്തെ പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം. നേതൃത്വം. വിഷയത്തിൽ പാർട്ടി സംസ്ഥാനകമ്മിറ്റി ഉടൻ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പ്രാദേശികനേതൃത്വങ്ങൾ. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽമാനേജരായി ബന്ധു കെ.ടി. അദീബിനെ നിയമിച്ചതിൽ മന്ത്രിക്ക്‌ പിഴവ് സംഭവിച്ചതായാണ് പാർട്ടി അണികൾക്കിടയിലെ പൊതുവെയുള്ള വിലയിരുത്തൽ. അതുകൊണ്ടുതന്നെ വിവാദത്തിൽ പാർട്ടി പ്രാദേശിക ഘടകങ്ങളിൽനിന്ന് മന്ത്രി ജലീലിന് പിന്തുണ ലഭിക്കാനിടയില്ലെന്നാണ് സൂചന. കെ.ടി. ജലീലിന്റെ ശൈലികളോട് എതിർപ്പുള്ള വലിയൊരു വിഭാഗം സി.പി.എമ്മിനകത്തുണ്ട്. ജലീലിന്റെ ഭാഗത്തു പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇ.പി. ജയരാജന് കിട്ടാത്ത പരിഗണന ജലീലിന് നൽകേണ്ടതില്ലെന്നതാണ് ഇക്കൂട്ടരുടെ അഭിപ്രായം. എന്നാൽ, നിയമനവിവാദം കത്തിനിൽക്കുന്നുണ്ടെങ്കിലും പാർട്ടിക്കകത്ത് ജലീലിനോട് എതിരഭിപ്രായമുള്ളവർ ഇതുവരെ പരസ്യമായി രംഗത്തുവരികയോ നേതൃത്വത്തെ നിലപാടുകൾ അറിയിക്കുകയോ ചെയ്തിട്ടില്ല. വെള്ളിയാഴ്ച നടക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ജലീൽ വിഷയം ചർച്ചചെയ്യുമെന്നും അതിനുശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് അണികളും പ്രാദേശികനേതൃത്വവും കാത്തിരിക്കുന്നത്. ദിവസംചെല്ലുന്തോറും ജലീലിന് കുരുക്കു മുറുകുന്ന സാഹചര്യത്തിൽ ജലീലിനെ പൂർണമായും സംരക്ഷിക്കുന്ന നിലപാടുകൾ സംസ്ഥാന നേതൃത്വം സ്വീകരിച്ചേക്കില്ലെന്നും സൂചനയുണ്ട്.

സംസ്ഥാനകമ്മിറ്റിയിൽ ജലീലിന് സ്വാധീനമുണ്ടെങ്കിലും മലപ്പുറം ജില്ലാകമ്മിറ്റിയിലുൾപ്പെടെ ജലീലിന് വേണ്ടത്ര പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ല. എടപ്പാൾ ഏരിയാ സമ്മേളനത്തിലെ വിഭാഗീയപ്രവർത്തനങ്ങളും തുടർന്നുണ്ടായ അച്ചടക്കനടപടിയും പാർട്ടിക്കുള്ളിൽ ജലീലിന് അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. മന്ത്രിപദവിയിലെത്തിയ ജലീൽ പാർട്ടിക്ക്‌ അതീതമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം പാർട്ടി സംസ്ഥാനസമ്മേളനത്തിലും ഉയർന്നുകേട്ടിരുന്നു. മൂന്ന് ജില്ലകളിൽനിന്നെത്തിയ പ്രതിനിധികൾമാത്രമാണ് മന്ത്രിയ്ക്കെതിരേയും തദ്ദേശസ്വയംഭരണവകുപ്പിനെതിരേയും കാര്യമായ ആക്ഷേപങ്ങൾ ഉന്നയിക്കാതിരുന്നത്. താഴെത്തട്ടിലുള്ള പാർട്ടിയുടെ വികാരം കണക്കിലെടുത്തുകൂടിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജലീൽനിന്ന് എടുത്തുമാറ്റാൻ പാർട്ടിയും സർക്കാരും നിർബന്ധിതമായത്. അപ്രധാന വകുപ്പുകൾ നൽകിയാണെങ്കിലും മന്ത്രിസ്ഥാനത്ത് ജലീലിന് തുടരാനായത് പാർട്ടി നേതൃത്വത്തിനകത്ത് ജലീലിനുള്ള സ്വാധീനംകൊണ്ടാണെന്ന വിലയിരുത്തലും താഴെത്തട്ടിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നതെങ്കിൽ പാർട്ടി പ്രാദേശിക ഘടകങ്ങളിൽ എതിർപ്പുണ്ടാകാൻ സാധ്യതയേറെയാണ്. പ്രാദേശികവികാരം കണക്കിലെടുത്താണ് സി.പി.എം. മുന്നോട്ടുപോകുന്നതെങ്കിൽ ബന്ധുനിയമനവിവാദത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതമായേക്കുമെന്നും സൂചനയുണ്ട്.

The post മന്ത്രി ജലീലിന്റെ ബന്ധുനിയമനം: പ്രതിരോധിക്കാനാകാതെ പ്രാദേശിക സി.പി.എം. appeared first on Valanchery Online.