perassanur Archives - Valanchery Online

പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ
കുറ്റിപ്പുറം : പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം. സമരം നടത്തേണ്ടത് എൽ.ഡി.എഫ്. സർക്കാരിനെതിരേയാണെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. യു.ഡി.എഫ്. മേഖലാ കമ്മിറ്റി പൈങ്കണ്ണൂരിൽ നടത്തിയ വിശദീകരണയോഗവും ബഹുജന പ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ രണ്ടാംഘട്ടം പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിച്ച കിടങ്ങുകൾ പഴയപടിയാക്കുന്നതിനും റോഡ് റബ്ബറൈസ് ചെയ്യുന്നതിനുമുള്ള സാങ്കേതികാനുമതി കഴിഞ്ഞദിവസം ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കരീം അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, സിദ്ദീഖ് പരപ്പാര, ബഷീർ പാറക്കൽ, മഠത്തിൽ ശ്രീകുമാർ, വി.പി. അബ്ദുറഹിമാൻ, വി.എ. മുസ്തഫ, മൊയ്തുട്ടി വേളേരി, വി.ടി. റസാഖ്, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.

The post പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ appeared first on Valanchery Online.

മാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി
കുറ്റിപ്പുറം:ജി.എച്.എസ്.എസ് പേരശ്ശന്നൂർ എൻ.എസ്‌.എസ് യൂണിറ്റിന്റെയും പിടിഎ യുടെയും ഹരിത കർമ്മ സേനയുടെയും സ്കൂളിൽ  “മാലിന്യ മുക്ത മഴക്കാലം” പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തി. കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേലായുധൻ,  മെമ്പർ മുഹ്സിന,  പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ്, സീനിയർ അധ്യാപകൻ അഭിലാഷ്, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ,  എൻഎസ്എസ് വളണ്ടിയേഴ്സ്, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

The post മാലിന്യ മുക്ത മഴക്കാലം പദ്ധതി; പേരശ്ശന്നൂർ ജി.എച്.എസ്‌.എസിൽ ശുചീകരണം നടത്തി appeared first on Valanchery Online.

റെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ്
കുറ്റിപ്പുറം : റെയിൽവേയും പഞ്ചായത്തും പരസ്പരം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് കൈമലർത്തുമ്പോൾ യാത്രാദുരിതംമൂലം യാതന അനുഭവിക്കുന്നത് 50-ൽപ്പരം കുടുംബങ്ങൾ. പേരശ്ശന്നൂർ റെയിൽവേ ട്രാക്കിന്റെ തെക്കു ഭാഗത്തുള്ള ഒന്നരക്കിലോമീറ്ററോളം ദൂരംവരുന്ന പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ് ഉപയോഗിക്കുന്ന കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ദുരിതം നേടുന്നത്. ആനപ്പടി കോളനി ഉൾപ്പെടെ അമ്പതോളം വീട്ടുകാരുടെ ഗതാഗതത്തിനുള്ള ഏക മാർഗമാണ് ഈ റോഡ്. നേരത്തേ വീതി കുറഞ്ഞ ഇടവഴിയായിരുന്നു. വീടുകളുടെ എണ്ണം വർധിച്ചതോടെ ഇടവഴി റോഡാക്കാൻ താമസക്കാരിൽ ചിലർതന്നെ രംഗത്തിറങ്ങി. ഇവർ പണം നൽകിയാണ് പലരിൽനിന്നും ആവശ്യമായ സ്ഥലം വാങ്ങിയത്. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാൻ റെയിൽവേയുടെ അനുമതിപത്രം വേണമെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. റെയിൽവേ പാതയിൽനിന്ന് എഴരമീറ്റർ അകന്നാണ് റോഡുള്ളതെന്നതിനാൽ ആ സ്ഥലത്തിന് തങ്ങൾക്ക് അവകാശമില്ലെന്നും അതിനാൽ സമ്മതപത്രം നൽകാനാവില്ലെന്നുമാണ് റെയിൽവേയുടെ നിലപാട്.

റെയിൽവേ അധികൃതർ സമ്മതപത്രം നൽകേണ്ട സാഹചര്യമില്ലെങ്കിൽ എന്തുകൊണ്ട് പഞ്ചായത്തിന് റോഡ് കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിക്കുന്നതിലെ തടസ്സമെന്താണെന്നാണ് ഇവിടുത്തുകാർക്ക് മനസ്സിലാകാത്തത്. ഈ റോഡിൽനിന്ന് ആനപ്പടി കോളനിയിലേക്കുള്ള റോഡ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുമുണ്ട്. റോഡ് തകരുമ്പോൾ താമസക്കാരിൽ ചിലർതന്നെ പണം ചെലവഴിച്ച് മണ്ണിട്ട് ഉയർത്തുമെങ്കിലും ശക്തമായ മഴയിൽ റോഡിലെ മണ്ണ് പുഴയിലേക്ക് ഒഴുകിപ്പോവുകയാണ് പതിവ്.അതോടൊപ്പം മണൽക്കള്ളക്കടത്ത് ലോറികളുടെ അനിയന്ത്രിതമായ യാത്രയും റോഡിന്റെ ദുരവസ്ഥയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ട്.

The post റെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ് appeared first on Valanchery Online.

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു
കുറ്റിപ്പുറം: പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് വലിയകുന്ന് ഇരിമ്പിളിയം എച്.എ.എൽ.പി സ്കൂളിൽ സമാപിച്ചു. ഡിസംബർ 26 ന് പ്രിൻസിപ്പാൾ ബിധു. ബി. പതാക ഉയർത്തി ആരംഭിച്ച ക്യാമ്പ് എച്.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ ഇരമ്പിളിയത്തിന്റെ അധ്യക്ഷതയിൽ ഇരുമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഏഴുദിവസങ്ങളിലായി സ്നേഹാരാമം, പോൾ ആപ്പ്, സന്നദ്ധം, ഭാരതീയം, സ്നേഹ സന്ദർശനം, ഒപ്പം, ലഹരിക്കെതിരെ ഫ്ലാഷ് മോബ്, പരിസര മലിനീകരണത്തിനെതിരെ ഗ്രീൻ കാൻവാസ്  തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ വിജയകരമായ നടത്തിപ്പിലൂടെ പുതുവർഷ ദിനത്തിൽ ക്യാമ്പ് അവസാനിച്ചു. എച്.എ.എൽ.പി സ്കൂൾ വലിയകുന്നിന്റെ അങ്കണത്തിൽ വോളണ്ടിയേഴ്സ് അതിമനോഹരമായി പുനർനിർമ്മിച്ച ‘സ്നേഹാരാമം’ സ്കൂളിന് സമർപ്പിച്ചു. സമാപന സമ്മേളനത്തിൽ ഇരുമ്പിളിയം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ടി. അമീർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുറസാഖ്, വലിയകുന്ന് എച്.എ.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ ഇരുമ്പിളിയം, പ്രോഗ്രാം ഓഫിസർ മുഹമ്മദ് അബ്ദുറഹ്മാൻ, അധ്യാപകരായ ശ്രീകാന്ത്, ലിജി, ദർശന സാജിറ, റസിയ, ആരിഫ, മുനവ്വിർ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ജനകീയ പ്രവർത്തനങ്ങളിലൂടെ  വലിയകുന്നിന്റെ മനം കവർന്നാണ് വോളണ്ടിയേഴ്സ് മടങ്ങിയത് .

The post പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് വലിയകുന്ന് എച്.എ.എൽ.പി സ്കൂളിൽ നടന്നു appeared first on Valanchery Online.

പേരശ്ശനൂരിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ തീവണ്ടി തട്ടി മരിച്ചു
കുറ്റിപ്പുറം: പേരശ്ശനൂരിൽ വയോധികൻ തീവണ്ടി തട്ടി മരിച്ചു. പേരശ്ശനൂർ സ്വദേശി പള്ളിയാൽ പറമ്പിൽ കെ പി  വേലായുധ(69)യാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതൽ വേലായുധനെ കാൺമാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ റെയിൽവേ പാളത്തിന്റെ വശത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഇരിമ്പിളിയം വില്ലേജ് ഓഫീസിൽ നിന്നാണ് വിരമിച്ചത്. ഭാര്യ: വിശാലം. മക്കൾ: അനിത, ബിന്ദു, പ്രദീപ്, ഇന്ദു. മരുമക്കൾ: ഹരിദാൻ, പ്രദീപ്, അഭിലാഷ്, നയന. സഹോദരങ്ങൾ: വിജയൻ, സരോജനി, ജാനകി

The post പേരശ്ശനൂരിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ തീവണ്ടി തട്ടി മരിച്ചു appeared first on Valanchery Online.

പേരശ്ശന്നൂർ ജി.എച്ച്.എസ്.എസിൽ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി
കുറ്റിപ്പുറം: ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ എൻ എസ് എസ് യൂണിറ്റ് നടപ്പിലാക്കുന്ന പ്രിയാമ്പിൾ പ്രൈഡ്, സ്കൂൾ സൗന്ദര്യ വൽക്കരണത്തിന്റെ ഒന്നാംഘട്ടം, പുതിയ ഇൻഫോ വാൾ എന്നിവയുടെ ഉദ്ഘാടനം  പി. ടി. എ പ്രസിഡണ്ട്  ഒ.കെ.സേതുമാധവൻ നിർവഹിച്ചു.   പ്രിൻസിപ്പൽ  ബിധു. ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ  വി.ടി അബ്ദുൽ റസാഖ്, പി.ടി.എ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് മുസ്തഫ വി.എ, എസ്.എം.സി ചെയർമാൻ ടി.മുഹമ്മദ് അബ്ദുറഹ്മാൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, അധ്യാപകരായ അഭിലാഷ്, ജിജി, രാജൻ, മാത്യു ജോസഫ്, എൻഎസ്എസ് ലീഡർ നബീൽ, നാഷിദ് എന്നിവർ സംബന്ധിച്ചു.

The post പേരശ്ശന്നൂർ ജി.എച്ച്.എസ്.എസിൽ എൻ.എസ്‌.എസ്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി appeared first on Valanchery Online.

പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കുറ്റിപ്പുറം : തീവണ്ടിയാത്രക്കിടെ തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. തിരൂർ ബി.പി. അങ്ങാടി കോട്ടത്തറ ബാലന്റെ മകൾ ശ്യാമിനിക്കാണ്(23) പരിക്കേറ്റത്. ശ്യാമിനിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര മൊകേരി ഗവ. കോളേജ് പി.ജി. വിദ്യാർഥിനിയായ ശ്യാമിനി ശനിയാഴ്ച രാവിലെ തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ പോയി തിരിച്ച് നാട്ടിലേക്ക് വരുന്നതിനിടെ ഉച്ചയ്ക്ക് 2.30-ന് പേരശ്ശന്നൂരിനു സമീപംവെച്ചാണ് അപകടത്തിൽപ്പെട്ടത്. ശുചിമുറിയിൽ പോയി സീറ്റിലേക്ക് തിരിച്ചുവരുന്നതിനിടെ ശ്യാമിനിക്ക് തലകറക്കം അനുഭവപ്പെടുകയും പെട്ടെന്ന് തീവണ്ടിയിൽനിന്ന്‌ പുറത്തേക്ക്‌ തെറിച്ചുവീഴുകയുമായിരുന്നു. ഈ ഭാഗത്തെ റെയിൽപ്പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീവണ്ടി വേഗം കുറച്ചായിരുന്നു യാത്ര ചെയ്തിരുന്നത്. ശ്യാമിനിയെ അവിടെയുണ്ടായിരുന്ന ജോലിക്കാരും നാട്ടുകാരും ചേർന്ന് ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

The post പേരശ്ശനൂരിൽ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു
കുറ്റിപ്പുറം : പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡംഗം കെ.പി. തനൂജ ബീഗം ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ബി. ബിധു അധ്യക്ഷതവഹിച്ചു.

The post പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവത്‌കരണ ക്ലാസ് നടന്നു appeared first on Valanchery Online.

ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ
കുറ്റിപ്പുറം: ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ 21 വിദ്യാർഥികളുടെ സംഗമം നടന്നു. സ്കൂൾ ലൈബ്രറി ക്ലബ്ബാണ് ഇവരുടെ സംഗമം സംഘടിപ്പിച്ചത്. കയ്യെഴുത്ത് മത്സരവും സംഘടിപ്പിച്ചിരുന്നു. പരിപാടി പ്രിൻസിപ്പൽ ബി. ബിധു ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ പി.എസ്. ബാബുരാജ് അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ, മുരളീകൃഷ്ണൻ, പി.എം. രേഷ്മ, പി.പി. രജനി, ജിന നെഹറിൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post ലോക ഇടംകൈയന്മാരുടെ ദിനത്തിൽ ഇടംകൈയന്മാരായ വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ച് പേരശ്ശന്നൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ appeared first on Valanchery Online.

ഹിരോഷിമ ദിനാചരണം; പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ അനുസ്മരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പേരശ്ശന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സഡാക്കോ സസാക്കി അനുസ്മരണവും ഒറിഗാമി കൊക്കുകളുടെ നിർമ്മാണവും പ്രദർശനവും നടത്തി. പ്രിൻസിപ്പൽ ബിധു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ﻿

The post ഹിരോഷിമ ദിനാചരണം; പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.

“ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി”; പേരശ്ശനൂർ ജി.എച്.എസ്.എസിൽ ലഹരിവിരുദ്ധദിനം ആചരിച്ചു
കുറ്റിപ്പുറം:ലഹരിദിനത്തോടനുബന്ധിച്ച് “ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി ” എന്ന പേരിൽ  GHSS പേരശ്ശനൂർ NSS യൂനിറ്റംഗങ്ങൾ സ്കൂൾ അങ്കണത്തിൽ ദീപം തെളിയിച്ചു. പ്രിൻസിപ്പാൾ ബി ബിധു ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ബി വി ശിവശങ്കരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി മുഹമ്മദ് അബ്ദുറഹ്മാൻ, കെ ശ്രീകാന്ത്, ഡോ.എൻ സജ്ന, രശ്മി പുന്നൂസ്, ലിജി എൻ ദാസ് എന്നിവർ സംസാരിച്ചു.

The post “ലഹരിക്കെതിരെ കരുതലിൻ്റെ കൈത്തിരി”; പേരശ്ശനൂർ ജി.എച്.എസ്.എസിൽ ലഹരിവിരുദ്ധദിനം ആചരിച്ചു appeared first on Valanchery Online.

‘കാപ്പ’ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്ന പ്രതി വിലക്ക് മറികടന്ന് പ്രവേശിച്ചതിന് അറസ്റ്റിൽ. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശി കട്ടച്ചിറ വീട്ടിൽ അഷ്‌റഫ്‌ അലി(38) യാണ് വെള്ളിയാഴ്ച രാവിലെ 10.30-ന് അറസ്റ്റിലായത്.

കുറ്റിപ്പുറം എസ്.ഐ. ഷാഹുലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തിരൂർ ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post ‘കാപ്പ’ വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.