pandemic Archives - Valanchery Online

പൊലീസ്‌ പിടികൂടിയ പ്രതികൾക്ക് കോവിഡ്, തിരൂരിൽ ആശങ്ക
തിരൂർ: പൊലീസ്‌ പിടികൂടിയ രണ്ട്‌ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരൂർ ആശങ്കയിൽ. തൃപ്രങ്ങോട് ആനപ്പടിയിൽനിന്ന്‌ അനധികൃത മണൽകടത്തിനിടെ പിടികൂടിയ ചെറിയ പറപ്പൂർ സ്വദേശിക്കും തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മംഗലം കാവഞ്ചേരി സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മണൽകടത്ത് കേസിലെ പ്രതിയെ  28നും കാവഞ്ചേരി സ്വദേശിയെ 29നുമാണ്‌  അറസ്റ്റുചെയ്തത്‌. 29ന്‌ ഇരുവരെയും ഓൺലൈൻവഴി കോടതിയിൽ ഹാജരാക്കി റിമാൻഡ്‌‌ ചെയ്തു. തുടർന്ന്‌ കോവിഡ് പരിശോധന നടത്തുന്നതിന്‌ ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഒരു പ്രതിക്ക് ജൂലൈ ഒന്നിനും മറ്റൊരാൾക്ക് മൂന്നിനും ജാമ്യം ലഭിച്ചു. ആശുപത്രി നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങിയ ഇവരുടെ പരിശോധനാ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. ജാമ്യത്തിലിറങ്ങിയ ഇരുവരും നിരീക്ഷണത്തിലിരിക്കാതെ ഒരാൾ തിരൂരിലെത്തി വക്കീലിനെ കണ്ടതായും മറ്റൊരാൾ ബന്ധുവീടുകളിൽ പോയതായും വിവരങ്ങളുണ്ട്. കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകർ ഇരുവരെയും മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ തിരൂർ എസ്ഐ ജലീൽ കറുത്തേടത്ത് അടക്കം 18 പൊലീസ് ഉദ്യോ​ഗസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഇവരെ കോവിഡ് പരിശോധനയ്‌ക്ക്‌ വിധേയമാക്കി. തിരൂർ പൊലീസ്‌ സ്റ്റേഷനും പ്രതികളെ വൈദ്യപരിശോധനയ്‌ക്ക്‌ എത്തിച്ച തിരൂർ ജില്ലാ ആശുപത്രിയും അണുവിമുക്തമാക്കി.

The post പൊലീസ്‌ പിടികൂടിയ പ്രതികൾക്ക് കോവിഡ്, തിരൂരിൽ ആശങ്ക appeared first on Valanchery Online.

പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി
എടപ്പാൾ: പൊന്നാനി താലൂക്കിലെ സമൂഹ വ്യാപന സാധ്യത കണ്ടെത്താൻ നടത്തിയ ആന്റിബോഡി പരിശോധന പൂർത്തിയായി. പൊന്നാനി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട് സെന്ററുകളിൽനിന്നായി ആയിരത്തോളം പേരുടെ  സാമ്പിളുകളാണ് ശേഖരിച്ചത്.

ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശാ- അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, ജനപ്രതിനിധികൾ, വളന്റിയർമാർ, ഭക്ഷണ വിതരണക്കാർ, റേഷൻ കടക്കാർ, ഓട്ടോ, ടാക്സി,  ബസ് തൊഴിലാളികൾ, പൊലീസുകാർ, മാധ്യമപ്രവർത്തകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ തുടങ്ങിയവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്.

സാമ്പിൾ ശേഖരിച്ച് അതിവേഗം ഫലമറിയാനാകുന്ന ആന്റിജൻ (കോവിഡ് 19 ക്ലസ്റ്റർ കണ്ടയ്മെന്റ് ടെസ്റ്റിങ് സ്റ്റാർട്ടേജ്) പരിശോധന ശനിയാഴ്ചമുതൽ പൊന്നാനി താലൂക്കിൽ നടക്കും. താലൂക്കിലെ വെളിയങ്കോട്, കാലടി, എടപ്പാൾ, വട്ടംകുളം, മാറഞ്ചേരി, ആലങ്കോട്, നന്നംമുക്ക്, പൊന്നാനി മുനിസിപ്പാലിറ്റി, തവനൂർ, പെരുമ്പടപ്പ് എന്നീ പത്ത് പഞ്ചായത്തുകളിലാണ് പരിശോധന. ഒരു വാർഡിൽ 18 വീടുകൾ പരിശോധിക്കും. ഒരു വീട്ടിൽ മൂന്നുപേരുടെ സാമ്പിളാണ് എടുക്കുക.

The post പൊന്നാനിയിൽ ആന്റിബോഡി പരിശോധന പൂർത്തിയായി appeared first on Valanchery Online.