nhai Archives - Valanchery Online

ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും
കുറ്റിപ്പുറം: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും. ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതി.

ഇതുവരെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സൈറ്റിൽ കയറി അപേക്ഷിക്കണമായിരുന്നു. വീട് നിർമാണത്തിനുള്ള പെർമിറ്റ്, പ്ലാൻ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു. ഇനി അതൊന്നും വേണ്ട. പുതിയ വീട്‌ പണിയുന്നവർക്കും പണിയാൻ പോകുന്നവർക്കും റോഡിന് അപേക്ഷിക്കാം. വീടുകൾക്ക് സൗജന്യമായി നിർമിച്ചുനൽകും. വാണിജ്യ-വ്യാപാര കെട്ടിടങ്ങളാണെങ്കിൽ വലുപ്പത്തിനനുസരിച്ച് ഫീസുണ്ട്. മുമ്പത്തെപ്പോലെ പോർട്ടൽ മുഖാന്തരം അപേക്ഷിക്കുകയും വേണം.

സർവീസ് റോഡിന്റെ അരികിൽ ഫൂട്ട്പാത്ത് ആണ് വരിക. വഴി ആവശ്യമുള്ളവർക്ക് ഫൂട്ട്പാത്തിന്റെ ഉയരം താഴ്ത്തി മൂന്നര മീറ്ററിൽ വാഹനം കടന്നുപോകാനുള്ള നിർമിതി ഒരുക്കുകയാണ് ചെയ്യുന്നത്. ഓൺലൈനിൽ നിരവധി അപൂർണ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

The post ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും appeared first on Valanchery Online.

ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി
വളാഞ്ചേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വയൽ നികത്തിയതുമായി ബന്ധപ്പെട്ട് ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ള വയലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയ പാത കടന്നു പോകുന്നത്. പാടം മണ്ണിട്ട് നികത്തിയത് കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതി മാറ്റുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടച്ച അവസ്ഥയാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുകയോ വീടുകളിലേക്കും മറ്റും വെള്ളം കയറുകയോ ചെയ്യുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.

നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം വെള്ളം ഒഴുകി പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരം നിലവിലുള്ള ഡ്രൈനേജിന് പുറമെ അഞ്ചോളം ഡ്രൈനേജുകൾ അധികം സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്ന് പോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമ്മിക്കുമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനും പരിഹാരം കാണുമെന്ന് ദേശീയ പാത അധികൃതർ നഗരസഭക്ക് ഉറപ്പ് നൽകിയതായി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂ എന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലൈസൺ ഓഫീസർ പി.പി.എം അഷ്‌റഫ്, സർവേയർ പി. ഗോപാലകൃഷണൻ, കെ.എൻ.ആർ ഡെപ്യൂട്ടി പ്രൊട്ടക്റ്റ് മാനേജർ എൻ. സേശു, എൻ.എച്ച്.എ.ഐ പ്രൊട്ടക്റ്റ് മാനേജർ വീര റെഡ്ഢി, കൗൺസിലർമാർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, അസി. എൻജിനിയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

The post ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി appeared first on Valanchery Online.

45 മീറ്ററിൽ ടോൾപ്ലാസകൾ നിർമ്മിക്കണമെന്ന് സർക്കാർ; കഴിയില്ലെന്ന് ദേശീയപാത അധികൃതർ
കുറ്റിപ്പുറം: ദേശീയപാത ടോൾപ്ലാസകൾ 45 മീറ്ററിനുള്ളിൽ നിർമ്മിക്കണമെന്നുറച്ച് സർക്കാർ എന്നാൽ കേരളത്തിൽ മാത്രം ഇത്തരത്തിൽ ചെയ്യാനാകില്ലെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. രാജ്യത്താകെ പാതകളിലെ ടോൾപ്ലാസകൾ നിർമ്മിക്കുന്നത് ഒരേ മാതൃകയിലാണെന്നാണ് ദേശീയപാത അധികൃതരുടെ വാദം.

സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർമാർ, ഡെപ്യൂട്ടി കലക്ടർ (എൽ.എ.എൻ.എച്ച്) തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ദേശീയപാത അധികൃതരും അടങ്ങിയ യോഗത്തിലാണ് ഏറ്റെടുക്കുന്ന 45 മീറ്ററിനുള്ളിൽ ടോൾ പ്ലാസകൾ നിർമ്മിക്കണമെന്ന് സർക്കാർ അറിയിച്ചത്. ടോൾപ്ലാസകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ സർവ്വീസ് റോഡുകൾ വേണ്ടതില്ലെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. എന്നാൽ ടോൾ പ്ലാസകൾ നിർമ്മിക്കുന്നയിടങ്ങളിൽ 60 മീറ്ററിൽ കുറയാത്ത സ്ഥലം വേണമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്.

3.5 മീറ്റർ വീതിയിലാണ് ഓരോ റോഡുകളും നിർമ്മിക്കുന്നത്. ഇത്തരത്തിൽ 14 മീറ്റർ വീതി മാത്രമാണ് റോഡ് നിർമ്മിക്കാനാവശ്യം. ടോൾപ്ലാസകൾ വരുന്ന സ്ഥലങ്ങളിൽ ആധുനിക രീതിൽ താത്കാലിക ഇടത്താവളങ്ങൾ ഒരുക്കേണ്ടതുണ്ട്. സർക്കാർ ഭൂമിയുള്ള സ്ഥലങ്ങൽ ഇവ ഉൾപ്പെടാതെയാണ് പലയിടങ്ങളിലും 45 മീറ്റർ അളന്ന് കല്ലിടുന്നത്.

കുറ്റിപ്പുറം റെയിൽവെ മേൽപാലത്തിന് ശേഷം ദർഗ സംരക്ഷണമെന്ന പേരിൽ ഇടത് വശം ചേർന്ന് പോകുന്ന റോഡ് സർക്കാർ ഭൂമിയായ കിൻഫ്രാ പാർക്കെത്തുമ്പോൾ വലത് വശം ചേർന്നാണ് പോകുന്നത്. ഇവിടെയുള്ള ഏക്കർ കണക്കിന് സർക്കാർ ഭൂമിയിൽ തൊടാതെ സ്വകാര്യവ്യകതികളുടെ ഭൂമിയിലൂടെ പാത കൊണ്ട് പോകുന്നതിലും ദുരൂഹതയുണ്ടെന്നാണാക്ഷേപം.

ഓരോ 60 കിലോമീറ്റർ ദൂരത്തിലാണ് ടോൾപ്ലാസകൾ നിർമ്മിക്കുകയെന്നും ഇവ എവിടെയെല്ലാമാണ് നിർമ്മിക്കാനുദ്യേശിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദേശീയപാത പ്രജക്ട് ഓഫീസർ നിർമൽ പറഞ്ഞു. ടോൾപ്ലാസകൾ നിർമ്മിക്കുന്ന സ്ഥലങ്ങളിൽ കുറഞ്ഞത് 60 മീറ്റർ വീതിവേണമെന്നും ഇക്കാര്യം പിന്നീട് ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

The post 45 മീറ്ററിൽ ടോൾപ്ലാസകൾ നിർമ്മിക്കണമെന്ന് സർക്കാർ; കഴിയില്ലെന്ന് ദേശീയപാത അധികൃതർ appeared first on Valanchery Online.