minister jaleel Archives - Valanchery Online
	1	</sy:updateFrequency>
minister jaleel Archives - Valanchery Online
മന്ത്രി കെ.ടി.ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ വിദ്യാർത്ഥി രോഷം സംഘടിപ്പിച്ചു
വളാഞ്ചേരി: മന്ത്രി കെ.ടി.ജലീല്‍ നന്മയുടെ പൂമരമല്ല; തിന്മകളുടെ വിഷവൃക്ഷമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എയും ഇ.ഡിയും ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാർത്ഥി രോഷം പ്രതിഷേധ പരിപാടിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശത്തിന്റെ അപ്പോസ്തലനായി വേഷം കെട്ടി ഒരു മുടിനാരിഴപോലും സത്യം പറയാതെ […]
The post മന്ത്രി കെ.ടി.ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് വളാഞ്ചേരിയിൽ വിദ്യാർത്ഥി രോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മുസ്‌ലിംലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബൂയൂസുഫ് ഗുരുക്കൾ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, പ്രവാസിലീഗ് സംസ്ഥാന സെക്രട്ടറി സലാം വളാഞ്ചേരി, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ പി.എ.ജവാദ്, സീനിയർ വൈസ്പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ, ഭാരവാഹികളായ അഡ്വ: ഖമറുസമാൻ മൂർക്കത്ത്, കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, റാഷിദ് കൊക്കൂർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ: ഒ.പി.റഊഫ്, ഫഹദ് കരേക്കാട്, നദീം ഒള്ളാട്ട്, മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് എം.പി.ഇബ്രാഹിം മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ:പി.പി.ഹമീദ്, വളാഞ്ചേരി മുനിസിപ്പൽ പ്രസിഡന്റ് സി.എം.റിയാസ്, ജനറൽ സെക്രട്ടറി മുജീബ് വാലാസി, എം.എസ്.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.പി.അൻവർ സാദാത്ത്, പി.ടി.റാഷിദ്, സഫ്‌വാൻ മാരാത്ത്, സൈൻ സഖാഫ് തങ്ങൾ, ഹക്കീം പൈങ്കണ്ണൂർ, ആഷഖ് കോൽക്കളം എന്നവർ സംബന്ധിച്ചു.
നിയമന വിവാദങ്ങളിലും മറ്റു ആരോപണങ്ങളിലും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം
ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും ഓഫീസിനുമെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് കേരളത്തില്‍ ഓഫ് ക്യാമ്പസ് തുടങ്ങുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റാണ്. തൃശൂര്‍ കിലയില്‍ അനധികൃത നിയമനങ്ങള്‍ ഒന്നും നടന്നിട്ടില്ല. അവിടത്തെ നിയമനാധികാരി ഡയറക്ടറാണ്. നിബന്ധനകള്‍ക്ക് വിധേയമായി കുടിവെള്ള കമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് […]
The post നിയമന വിവാദങ്ങളിലും മറ്റു ആരോപണങ്ങളിലും മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രതികരണം appeared first on Valanchery Online.
സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി കെ ടി ജലീല്‍ വിശിഷ്ടാതിഥിയാകും
മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയിൽ മന്ത്രി കെ ടി ജലീൽ വിശിഷ്ടാതിഥിയാകും. 15ന് രാവിലെ എട്ടിന‌് എംഎസ് പി ഗ്രൗണ്ടിൽ മന്ത്രി ദേശീയപതാക ഉയർത്തും. പരേഡിന് മുന്നോടിയായി സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കും. കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന‌ യോഗം ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ സേനകളുടെ പരേഡ് നടക്കും. സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, റെഡ് […]
The post സ്വാതന്ത്ര്യദിനത്തില്‍ മന്ത്രി കെ ടി ജലീല്‍ വിശിഷ്ടാതിഥിയാകും appeared first on Valanchery Online.
മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലയിൽ മന്ത്രി  കെ ടി ജലീൽ വിശിഷ്ടാതിഥിയാകും. 15ന് രാവിലെ എട്ടിന‌് എംഎസ് പി  ഗ്രൗണ്ടിൽ മന്ത്രി ദേശീയപതാക ഉയർത്തും.
പരേഡിന് മുന്നോടിയായി സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം  അർപ്പിക്കും. കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന‌ യോഗം  ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
വിവിധ സേനകളുടെ പരേഡ് നടക്കും.  സ്റ്റുഡന്റ് പൊലീസ്, എൻസിസി, സ്‌കൗട്ട്സ്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നീ  വിദ്യാർഥി വിഭാഗങ്ങളും പരേഡിൽ പങ്കെടുക്കും.  ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ കലാ പരിപാടികളും ഉണ്ടാവും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ അലങ്കരിക്കും. മികച്ചരീതിയിൽ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങൾക്ക് സമ്മാനങ്ങൾ നൽകും. അലങ്കാരങ്ങൾ  പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കണമെന്ന‌് കലക്ടർ നിർദേശിച്ചു.
പരേഡിന് തയ്യാറെടുക്കുന്നതിന് സേനാംഗങ്ങൾക്ക്  11, 12, 13 തീയതികളിൽ റിഹേഴ്‌സൽ നടത്തും. 11, 12 തീയതികളിൽ വിദ്യാർഥികൾക്കും പരേഡ് ഗ്രൗണ്ടിൽ റിഹേഴ്‌സൽ നടത്താം. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 6.45ന് മുനിസിപ്പൽ പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന‌് പരേഡ് ഗ്രൗണ്ട് വരെ പ്രഭാതഭേരി നടത്തും.