kodur Archives - Valanchery Online
	1	</sy:updateFrequency>
kodur Archives - Valanchery Online
ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, മലപ്പുറത്തെ ഒരു സ്കൂൾ പ്രിൻസിപ്പാൾ 3 പേര്‍ പിടിയില്‍
തൊട്ടിൽപ്പാലം (കോഴിക്കോട്): ആത്മീയചികിത്സയുടെ മറവിൽ ഒരു കോടി രൂപയോളം തട്ടിയെന്ന കേസിൽ മൂന്നു പേർ പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീൻ, പുലാമന്തോൾ മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, നാദാപുരം വളയം പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് കോടതിനിർദേശപ്രകാരം തൊട്ടിൽപ്പാലം പോലീസിൽ ഹാജരായത്. തളീക്കര മണിയിലംകണ്ടി എ.കെ. മുഹമ്മദ് ആദിലിന്റെ പരാതിയിൽ കഴിഞ്ഞ ജൂണിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, മൂന്നുപേരും […]
The post ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, മലപ്പുറത്തെ ഒരു സ്കൂൾ പ്രിൻസിപ്പാൾ 3 പേര്‍ പിടിയില്‍ appeared first on Valanchery Online.
തൊട്ടിൽപ്പാലം (കോഴിക്കോട്): ആത്മീയചികിത്സയുടെ മറവിൽ ഒരു കോടി രൂപയോളം തട്ടിയെന്ന കേസിൽ മൂന്നു പേർ പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീൻ, പുലാമന്തോൾ മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, നാദാപുരം വളയം പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് കോടതിനിർദേശപ്രകാരം തൊട്ടിൽപ്പാലം പോലീസിൽ ഹാജരായത്. തളീക്കര മണിയിലംകണ്ടി എ.കെ. മുഹമ്മദ് ആദിലിന്റെ പരാതിയിൽ കഴിഞ്ഞ ജൂണിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, മൂന്നുപേരും കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലും തുടർന്ന് കോടതി നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും ഹാജരായി. ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഭാര്യയുടെ അസുഖം മാറ്റാനായി ആത്മീയചികിത്സ നടത്തി, പലതവണയായി പണം വാങ്ങിയെന്നും അത് തിരിച്ചു നൽകിയില്ലെന്നുമാണ് ആദിലിന്റെ പരാതി. 2020 ജനുവരിയിലാണ് ഷംസുദ്ദീനും സംഘവും ആദിലിനെ പരിചയപ്പെടുന്നത്. നാദാപുരത്ത് ഒരു മതച്ചടങ്ങിൽ വെച്ചായിരുന്നു ഇത്. തുടർന്ന്, മാരകരോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ ദൈവികസിദ്ധിയുണ്ടെന്ന് വിശ്വസിപ്പിച്ചു. അങ്ങനെ ചികിത്സയ്ക്കായി ആദിലും ഭാര്യയും മലപ്പുറത്ത് കോഡൂരിൽ എത്തുകയും ചികിത്സ തുടങ്ങുകയും ചെയ്തു. വാടകവീട്ടിലായിരുന്നു താമസം. വൈകീട്ട്‌ ഏഴുമുതൽ രാവിലെ ഏഴുവരെയാണ് പ്രാർഥനയും മറ്റുമായുള്ള ആത്മീയചികിത്സ. മൂന്നാംനാൾ ഇവർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്നുദിവസംകൊണ്ട് തിരിച്ചുനൽകുമെന്നും പറഞ്ഞു. പിന്നീട് 25 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപ വാടകവീട്ടിൽവെച്ചും നാദാപുരത്തുവെച്ചും നേരിട്ടും ബാങ്ക് വഴിയുമൊക്കെയായി നൽകി. ഇതൊന്നും തിരിച്ചുകിട്ടാതായതോടെയാണ് ആദിൽ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയത്. മലപ്പുറം കോഡൂരിലെ ഒരു അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപന ട്രസ്റ്റ് ഭാരവാഹിയും ഇതേസ്ഥാപനത്തിലെ പ്രിൻസിപ്പലുമാണ് രണ്ടുപേർ. ഇവരുടെ പേരിൽ പാനൂർ പോലീസ് സ്റ്റേഷനിലും തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലും വേറെയും പരാതികളുണ്ട്. മൂന്നുവർഷത്തിനിടെ നാദാപുരം, കുറ്റ്യാടി, കല്ലാച്ചി, തൊട്ടിൽപ്പാലം, കക്കട്ട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പുനടത്തിയതായും സംശയമുണ്ട്. തൊട്ടിൽപ്പാലം തളീക്കര സ്വദേശി അനസ് തൊട്ടിൽപ്പാലം പോലീസിലും പാനൂർ സ്വദേശി അക്ബർ പാനൂർ പോലീസ് സ്റ്റേഷനിലും പരാതികൊടുത്തിട്ടുണ്ട്. ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദമാക്കുമെന്നുപറഞ്ഞാണ് പണം തട്ടുന്നത്.
			<slash:comments>0</slash:comments>
ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു
കോഡൂർ: ചട്ടിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം കടപുഴകി വീണു. കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ ഇന്നുച്ചയോടെയാണ് സംഭവം. കനത്ത മഴയെത്തുടർന്ന് കോട്ടക്കൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമാണ് കാറിന് മുകളിൽ പുളിമരം കടപുഴകി വീണത്. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ടാറ്റ നാനോ കാറിൻ്റെ മുൻവശത്താണ് മരം വീണത്. കാറിലെ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മലപ്പുറത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം കാറിന് മുകളിൽ […]
The post ചട്ടിപ്പറമ്പിൽ നാനോ കാറിന് മുകളിൽ മരം കടപുഴകി വീണു; യാത്രക്കാർ രക്ഷപ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു
മലപ്പുറം: ഭൂനികുതിയടയ്ക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കോഡൂർ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ അരൂർ സ്വദേശി എം.ബി.അനിൽകുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് അനിൽകുമാറിനെ കോഡൂരിലെ വീട്ടിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുകയുമായി വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവും പിടികൂടിയത്. കോഡൂർ സ്വദേശി അബ്ദുൽ ജബ്ബാറിനോടാണു നികുതിയടയ്ക്കാൻ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സെന്റിന് 2000 വീതം തന്നാൽ […]
The post കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു appeared first on Valanchery Online.
മലപ്പുറം: ഭൂനികുതിയടയ്ക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കോഡൂർ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ അരൂർ സ്വദേശി എം.ബി.അനിൽകുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് അനിൽകുമാറിനെ കോഡൂരിലെ വീട്ടിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുകയുമായി വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവും പിടികൂടിയത്.
			<slash:comments>0</slash:comments>