kmct kuttippuram Archives - Valanchery Online

കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു
കൂറ്റനാട് : ആറങ്ങോട്ടുകരയിൽ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ അക്രമത്തിലുൾപ്പെട്ട അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇരുമ്പകശ്ശേരി സ്വദേശികളും സഹോദരങ്ങളുമായ പള്ളത്ത് വീട്ടിൽ ജുനൈദ് (23), ജുബൈർ (26), ജാബിർ (28) എന്നിവരെയും തിരുമിറ്റക്കോട് സ്വദേശി പുത്തൻമഠത്തിൽ രാഹുൽ (24), തൃശ്ശൂർ ചൂണ്ടൽ കൂനംമൂച്ചി സ്വദേശി അബു (29) എന്നിവരെയുമാണ് ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന പഠനസംഘത്തിന് നേരേ അക്രമം നടന്നത്. പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്ത വിദ്യാർഥികളെ അഞ്ചുപേരും ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റ് വളഞ്ഞാണ് പോലീസ് അഞ്ചുപേരെയും പിടികൂടിയത്.

സംഭവം നടന്ന് മിനിറ്റുകൾക്കകം ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസ് സ്ഥലത്തെത്തുകയും ചാലിശ്ശേരി എസ്.എച്ച്.ഒ. കെ. സതീഷ് കുമാർ, എസ്.ഐ.മാരായ ഋഷി പ്രസാദ്, ജോളി സെബാസ്റ്റ്യൻ, ജെ. റഷീദലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. അബ്ദുൾ റഷീദ്, രാജേഷ്, കെ. രജീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു.

ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ സംഭവത്തിന്റെ ദ്യശ്യങ്ങൾ നിരീക്ഷിച്ചും മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയും മണിക്കൂറുകൾക്കകം പ്രതികളെയും അവർക്ക് രക്ഷപ്പെടുന്നതിന് വാഹനം നൽകി, ഒപ്പം യാത്രചെയ്ത് ഒളിത്താവളം ഒരുക്കിയവരെയും പോലീസ് തിരിച്ചറിഞ്ഞു. കരിങ്കല്ലത്താണിയിൽ ഇവർ തങ്ങിയ ഫ്ളാറ്റിലെത്തിയ പോലീസ് ഒളിത്താവളം വളഞ്ഞതോടെ പ്രതികൾ രക്ഷപ്പെടാൻ വലിയ ശ്രമമാണ് നടത്തിയത്. പിടികൂടാൻ ശ്രമിച്ചപ്പോൾ ആയുധങ്ങൾകൊണ്ട് എതിർത്തെങ്കിലും ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

The post കുറ്റിപ്പുറം കെ.എം.സി.ടി. കോളേജിലെ വിദ്യാർഥികളുടെ പഠനസംഘത്തിന് നേരെയുണ്ടായ ഗുണ്ടാ അക്രമം: ഒളിത്താവളം വളഞ്ഞ് അഞ്ചുപേരെ അറസ്റ്റുചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക്കിന് എൻ.ബി.എ. അംഗീകാരം
കുറ്റിപ്പുറം : കെ.എം.സി.ടി. പോളിടെക്‌നിക് കോളേജിന് എൻ.ബി.എ. അംഗീകാരം. കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നിവയിലെ മികവിനാണ് ദേശീയതലത്തിലുള്ള നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചത്.

സംസ്ഥാനത്തെ 102 പോളിടെക്‌നിക്കുകളിലെ 57 സ്വാശ്രയകോളേജുകളിൽ ആദ്യത്തെ എൻ.ബി.എ. അക്രഡിറ്റഡ് പോളിടെക്‌നിക് എന്ന ബഹുമതിക്കാണ് സ്ഥാപനം അർഹമായത്.ഉന്നതപഠന നിലവാരം, മികച്ച തൊഴിൽലഭ്യത, നൂതനമായ ലാബുകൾ, വിപുലമായ ലൈബ്രറി, മറ്റു ആധുനിക സൗകര്യങ്ങൾ, വിദഗ്ധരായ അധ്യാപകർ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. എൻ.ബി.എ. അക്രഡിറ്റഡ് ആകുന്ന കേരളത്തിലെ ഏക സിവിൽ എൻജിനിയറിങ് ഡിപ്ലോമയും കേരളത്തിലെ രണ്ടാമത്തെ മെക്കാനിക്കൽ പ്രോഗ്രാമും ഇവിടെയാണെന്ന് കോളേജ് അധികൃതർ പറഞ്ഞു.

The post കുറ്റിപ്പുറം കെ.എം.സി.ടി. പോളിടെക്‌നിക്കിന് എൻ.ബി.എ. അംഗീകാരം appeared first on Valanchery Online.

ഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു
കുറ്റിപ്പുറം: കെ.എം.സി.ടിയുടെ പോളിടെക്‌നിക് കോളേജിൽ എസ്.എഫ്.ഐ. നടത്തിയ സമരം അക്രമാസക്തമായി. കോളേജിലെ മൂന്ന് ബസുകളും പ്രിൻസിപ്പലിന്റെ കാറുമുൾപ്പെടെ അഞ്ച് വാഹനങ്ങൾ തകർത്തു. ജനൽച്ചില്ലുകളും വാതിലുകളും സി.സി.ടി.വി. കാമറകളും വിദ്യാർഥികൾ അടിച്ചുതകർത്തു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ഉച്ചയോടെയാണ് അക്രമാസക്തമായത്. കോളേജ് അധികൃതർ വിദ്യാർഥികളിൽനിന്ന് അമിതഫീസ് ഈടാക്കുന്നുവെന്നാരോപിച്ച് രാവിലെ ഒൻപതോടെയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്.

കോളേജ് പ്രിൻസിപ്പലിന്റെ മുറിക്കുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യംവിളിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിനെ പുറത്തുകടക്കാൻ അനുവദിച്ചില്ല. വളാഞ്ചേരി സി.ഐ കെ.എം. സുലൈമാന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും വിദ്യാർഥികളെ പിന്തിരിപ്പിക്കാനായില്ല. അമിതഫീസ് ഈടാക്കുന്നതായി ആരോപിച്ച് മാസങ്ങൾക്കുമുൻപ്‌ തുടങ്ങിയ സമരത്തിന്റെ തുടർച്ചയായിരുന്നു വെള്ളിയാഴ്ച നടന്നത്. പഠിപ്പുമുടക്കി സമരം തുടങ്ങിയ വിദ്യാർഥികൾ ഉച്ചയോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. പോലീസ് സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികൾ അക്രമം അഴിച്ചുവിട്ടത്.

ഇതിനിടെ സമീപത്തെ ആർട്‌സ് കോളേജിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അവിടത്തെ വിദ്യാർഥികളും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ പോലീസ് ലാത്തിവീശി വിദ്യാർഥികളെ പിന്തിരിപ്പിച്ചാണ് രംഗം ശാന്തമാക്കിയത്. വിദ്യാർഥികളുടെ അക്രമസമരത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക്‌ അടച്ചു.

The post ഫീസ് പ്രശ്നം: കുറ്റിപ്പുറത്തെ കെ.എം.സി.ടി. പോളിടെക്‌നിക് അടിച്ചു തകർത്തു appeared first on Valanchery Online.