isolation Archives - Valanchery Online

കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ
വളാഞ്ചേരി: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിൽ വെള്ളിയാഴ്ച വൈകീട്ട് വരെ നിരീക്ഷണത്തിൽ ഉള്ളവർ 193 പേർ. ഇന്ന് ഗൾഫിൽ നിന്നും വന്നവരിൽ 9 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 9 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 26 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.  വിദേശത്ത് നിന്ന് വന്ന 19 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേരുമടക്കമാണിത്. ഇന്ന് 2 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു.  25 പേരാണ് ഇപ്പോൾ കോവിഡ് കെയർ സെന്ററിൽ കഴിയുന്നത്. ഇതിൽ എം.ഇ.എസ് കോളേജിൽ 3 പേരും മൂടാലിലെ ഹോസ്റ്റലിൽ 15 പേരും സാഗർ ഓഡിറ്റോറിയത്തിൽ 7 പേരുമാണ് ഉള്ളത്. ബാക്കി 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു.

The post കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 193 പേർ നിരീക്ഷണത്തിൽ appeared first on Valanchery Online.

കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 134 പേർ നിരീക്ഷണത്തിൽ
വളാഞ്ചേരി: കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വളാഞ്ചേരി നഗരസഭയിൽ തിങ്കളാഴ്ച വൈകീട്ട് വരെ നിരീക്ഷണത്തിൽ ഉള്ളവർ 134 പേർ. ഇന്ന് ഗൾഫിൽ നിന്നും വന്നവരിൽ 12 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് ഒമ്പത് പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ് ഇവർ. ഇന്ന് ഒരാളുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. ജൂൺ 17ന് കുവൈത്തിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ മുക്കിലപ്പീടിക സ്വദേശിയായ 45കാരനാണ് ഇന്ന് രോഗം സ്ഥിതീകരിച്ചത്. 12 പേരാണ് ഇപ്പോൾ കോവിഡ് കെയർ സെന്ററിൽ കഴിയുന്നത്. ഇതിൽ എം.ഇ.എസ് കോളേജിൽ 7 പേരും മൂടാലിലെ ഹോസ്റ്റലിൽ 5 പേരുമാണ് ഉള്ളത്. ബാക്കി 122 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു.

The post കോവിഡ് 19; വളാഞ്ചേരി നഗരസഭയിൽ 134 പേർ നിരീക്ഷണത്തിൽ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൻ സി.കെ റുഫീന, മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് സുനിൽ കുമാർ എസ്, റവന്യൂ ഇൻസ്പെക്ടർ ടി ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. വളാഞ്ചേരി ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോമിലാണ് മെയ് 11 മുതൽ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചത്. ഇവിടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുള്ള വളാഞ്ചേരി നഗരസഭയിലെ താമസക്കാരായ 5 പേരെയാണ് ഇപ്പോൾ പാർപ്പിച്ചിട്ടുള്ളത്. ഇതൊടെ നഗരസഭയിൽ വിദേശത്തു നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന് ഹോം ക്വാറന്റയിനിൽ 45 പേർ ഉൾപ്പെടെ ആകെ 50 പേർ ക്വാറന്റയിനിൽ ഉണ്ട്.

വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും സർക്കാർ നിർദ്ദേശാനുസരണം വീടുകളിൽ ക്വാറന്റയിൻ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുള്ളവർക്ക് ഉൾപ്പെടെ നഗരസഭ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കെയർ സെന്ററിൽ ഉള്ളവർക്ക് ഭക്ഷണവും മറ്റും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭ, റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗം എന്നിവരുടെ മേൽനോട്ടവും കോവിഡ് കെയർ സെന്ററുകളിൽ ഉണ്ടാകും.  സ്വയം സന്നദ്ധത അറിയിച്ച്‌ നഗരസഭ കോവിഡ് കെയർ സെന്ററിനായി സ്ഥാപനം വിട്ട് നൽകുകയും മറ്റു സൗകര്യങ്ങൾ ചെയ്ത് തരികയും ചെയ്ത വളാഞ്ചേരിയിലെ  ചങ്ങംമ്പള്ളി ആയൂർവ്വേദ നഴ്സിംഗ് ഹോം ഉടമകളായ   ഡോ: അബ്ദുൽ റഹിം ഗുരിക്കൾ, അബൂയൂസഫ് ഗുരിക്കൾ, ഡോ: മൻസൂർ ഗുരിക്കൾ ഉൾപ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളോട് നഗരസഭാധികൃതർ നന്ദി രേഖപ്പെടുത്തി.

The post വളാഞ്ചേരി നഗരസഭയുടെ കോവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി തന്റെ പുതിയ കെട്ടിടം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു ചെല്ലൂരിലെ ഗൾഫ് വ്യവസായി
കുറ്റിപ്പുറം: കോവിഡ് 19 ലോകം മുഴുവൻ പടർന്ന് പിടിക്കുമ്പോൾ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളായ രോഗികളേയും രോഗസംശയമുള്ളവരേയും എവിടെ പാർപ്പിക്കണമെന്നറിയാതെ നട്ടം തിരിയുകയാണ് വിവിധ രാജ്യങ്ങൾ. രോഗ വ്യാപനം തടയുന്നതിന്നും രോഗമുക്തി നേടുന്നതിന്നും  സാഹചര്യമില്ലാത്ത രാജ്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ കേരളം ഇവരെ ഇരുകയ്യും നീട്ടി എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനോടകം സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നു കഴിഞ്ഞു. ഇതിനിടയിലാണ് യാതൊരു ലാഭേഛയും കൂടാതെ പ്രവാസികളെ സംരക്ഷിക്കാൻ പുതുതായി പണി തീർത്ത തന്റെ കെട്ടിടം ഐസഒലേഷൻ സെന്ററിനായി വിട്ടുനൽകാൻ തയ്യാറാണെന്ന് ഗൾഫ് വ്യവസായികൂടിയായ ചെല്ലൂർ സ്വദേശി അവറാങ്കിൽ അബൂബക്കർ എന്ന കുഞ്ഞാപ്പുട്ടി സന്നദ്ധത അധികൃതരെ അറിയിച്ചത്. ഇദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെല്ലൂർ പറക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പുതിയ കെട്ടിടത്തിന്റെ മുകൾനിലയിൽ രണ്ട് ബെഡ് റൂമുകളുമായി നാല് ഫ്ലാറ്റുകളും താഴേ എട്ടോളം റൂമുകളുമുള്ള പുതുതായി നിർമ്മിച്ച കെട്ടിടമാണ് ഇതിനായി വിട്ടു നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. കുറ്റിപ്പുറത്തും ചെല്ലൂരും പരിസര പ്രദേശങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിവരുന്നുണ്ട്. ആരോഗ്യ വകുപ്പും മറ്റധികൃതരും ഇതുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങൾക്കും താനുമായി ബന്ധപ്പെടാമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

The post ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി തന്റെ പുതിയ കെട്ടിടം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു ചെല്ലൂരിലെ ഗൾഫ് വ്യവസായി appeared first on Valanchery Online.