house Archives - Valanchery Online

ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും
കുറ്റിപ്പുറം: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും. ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതി.

ഇതുവരെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സൈറ്റിൽ കയറി അപേക്ഷിക്കണമായിരുന്നു. വീട് നിർമാണത്തിനുള്ള പെർമിറ്റ്, പ്ലാൻ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു. ഇനി അതൊന്നും വേണ്ട. പുതിയ വീട്‌ പണിയുന്നവർക്കും പണിയാൻ പോകുന്നവർക്കും റോഡിന് അപേക്ഷിക്കാം. വീടുകൾക്ക് സൗജന്യമായി നിർമിച്ചുനൽകും. വാണിജ്യ-വ്യാപാര കെട്ടിടങ്ങളാണെങ്കിൽ വലുപ്പത്തിനനുസരിച്ച് ഫീസുണ്ട്. മുമ്പത്തെപ്പോലെ പോർട്ടൽ മുഖാന്തരം അപേക്ഷിക്കുകയും വേണം.

സർവീസ് റോഡിന്റെ അരികിൽ ഫൂട്ട്പാത്ത് ആണ് വരിക. വഴി ആവശ്യമുള്ളവർക്ക് ഫൂട്ട്പാത്തിന്റെ ഉയരം താഴ്ത്തി മൂന്നര മീറ്ററിൽ വാഹനം കടന്നുപോകാനുള്ള നിർമിതി ഒരുക്കുകയാണ് ചെയ്യുന്നത്. ഓൺലൈനിൽ നിരവധി അപൂർണ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

The post ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും appeared first on Valanchery Online.

ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി
ഇരിമ്പിളിയം: ലൈഫ് ഭവനപദ്ധതിപ്രകാരം ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ പണി പൂർത്തിയായ നാല് വീടുകളുടെ തക്കോൽ കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റും നാലാംവാർഡ് അംഗവുമായ കെ. ഫസീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, വി.ഇ.ഒ. രാജീവ്, ഷമീം, ജലീൽ, എം.ടി. യൂസഫലി, ഗഫൂർ, ഹസ്സനലി, സൈനുദ്ദീൻ പാറമ്മൽ, കരിമ്പിൽ സലാം, ടി.പി. അബ്ദുൽ റഷൂദ്, പി.ഒ. കുഞ്ഞിപ്പ, പി.ഒ. കുഞ്ഞാണി തുടങ്ങിയവർ സംബന്ധിച്ചു.

The post ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി appeared first on Valanchery Online.

വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി
എടയൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവെല്ലിൽനിന്ന് കിട്ടിയ ലാഭവിഹിതംകൊണ്ട് യൂണിറ്റിലെ വ്യാപാരിക്ക് നിർമിച്ചുകൊടുക്കുന്ന സ്നേഹഭവനത്തിന്റെ നിർമാണം തുടങ്ങി. ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ബഷീർ കാടാമ്പുഴ, ലൗലി മുഹമ്മദ്, വേണു, ബഷീർ കോട്ടയ്ക്കൽ, ഷറഫു പൂക്കാട്ടിരി, കെ. മുഹമ്മദാലി, ഷാജഹാൻ എന്ന മണി, വത്സൻ മേനോൻ തുടങ്ങിയവർ പങ്കെടുത്തു. സമിതിയുടെ ജില്ലാകമ്മിറ്റിയും കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റ് കമ്മിറ്റിയുംചേർന്ന് നിർമിച്ചുനൽകുന്ന രണ്ടാമത്തെ ഭവനത്തിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്.

The post വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിൻ്റെ സ്‌നേഹഭവനം നിർമാണം തുടങ്ങി appeared first on Valanchery Online.

വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി
വളാഞ്ചേരി : ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി നിർമിച്ചുനൽകിയ സ്‌നേഹവീട് കൈമാറി. പാണ്ടികശാല താഴെ അങ്ങാടിയിൽ നടന്ന ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, റംല മുഹമ്മദ്, കെ.പി. ശങ്കരൻ, സലാം വളാഞ്ചേരി, ഹസീന, ഇ.പി. അച്യുതൻ, മുജീബ് വാലാസി, കെ.കെ. ഫൈസൽ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2023 ജനുവരിയിൽ ബിരിയാണി ചലഞ്ചിലൂടെയാണ് സ്‌നേഹവീട് നിർമിക്കാനാവശ്യമായ തുക സംഘടിപ്പിച്ചത്.

The post വളാഞ്ചേരി ഇൻഫിനിറ്റി കൾച്ചറൽ കമ്യൂണിറ്റി പാണ്ടികശാല താഴെ അങ്ങാടിയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.

മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു
വളാഞ്ചേരി: വളാഞ്ചേരി കമ്മുട്ടികുളത്ത് മതിൽ  ഇടിഞ്ഞു വീണു  വീട്  തകർന്നു. അതി ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഭവം. കമ്മുട്ടികുളത്ത് വാടകക്ക് താമസിക്കുന്ന ഹാജിറയുടെ വീടിന്  മുകളിലാണ്‌ അയൽവാസിയുടെ മതിൽ വന്ന് വീണത്. അടുക്കളയിൽ പാചകം  ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയത്താണ് മതിൽ തകർന്നു  വീണത്. തലനാരിഴക്കാണ് ഹാജിറ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കൂടാതെ അയൽപ്രദേശത്തെ പണ്ടാരപറമ്പിൽ അബ്ദുൽ നാസർ, ഇണങ്ങല്ലൂർ കുഞ്ഞാത്തു, കോട്ടപ്പുറത്ത് ഇമ്പിച്ചി ബീവി തുടങ്ങിയ 3 വീട്ടുകകാരുടെ മതിലും  ഇന്നലത്തെ മഴയെ  തുടർന്നു നിലപതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അപകട ഭീഷണിയെ തുടർന്ന് വീട്ടുകാർ ഇപ്പോൾ മാറി താമസിക്കുകയാണ്. കാല വർഷം ഇനിയും  കനക്കുവാണെകിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

The post മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു appeared first on Valanchery Online.

തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു
തിരുന്നാവായ : വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. ജാർഖണ്ഡ് സ്വദേശിയായ മുകേഷ് (38)നെയാണ് നാട്ടുകാർ തിരൂർ പൊലിസിൽ ഏൽപ്പിച്ചത്. എടക്കുളം കുന്നുംപുറത്ത് വില്ലേജ് ഓഫീസിൻ്റെ പിറകുവശത്തെ വീട്ടിൽ കയറി പരാക്രമം നടത്തിയ ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് വീടിൻ്റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ ഉടുതുണി ഊരിയെറിയുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും പൊലിസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിന് മാനസിക പ്രയാസമുള്ളതായി കരുതുന്നു.

The post തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ
വളാഞ്ചേരി: പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ  ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്ത വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് പാർപ്പിടം നിർമ്മിക്കാൻ ഒരുങ്ങുന്നു. പാർപ്പിടം നിർമിക്കുന്നതിനു വേണ്ടി അനുമതി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി. തിരുവനന്തപുരത്ത് ചേർന്ന ചെയർമാൻമാരുടെ യോഗത്തിൽ വെച്ചാണ് നഗരസഭ ചെയർമാൻ നിവേദനം കൈമാറിയത്.

വളാഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ  ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്തവർക്കായി നഗരസഭയിൽ ഉൾപ്പെടുന്ന കാട്ടിപ്പരുത്തി വില്ലേജിൽ തൊഴുവാനൂർ അംശം ദേശത്ത് 203/1/സി1 സർവ്വേ നമ്പറിലുള്ള മിച്ചഭൂമി പതിച്ച് നൽകിയതിൽ ബാക്കിയുള്ള 90 സെന്റ് ഭൂമിയിലാണ് പാർപ്പിടം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യം വക്കുന്നത്.  അഞ്ച് വരെയുള്ള ഡി.പി.ആർ കളിലായി നഗരസഭ 389 പേർക്ക് വീട് നൽകിയിട്ടുണ്ട്. 6, 7 ഡി.പി.ആർകളിലായ 199 പേരുടെ ലിസ്റ്റ് നഗരസഭ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ സ്വന്തമായി ഭൂമി ലഭ്യമല്ലാത്തിനാൽ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീട് നൽകുന്നതിന് വളരെ പ്രയാസകരമാണ്. ഈ ഭൂമിയിൽ പാർപ്പിടം നിർമ്മിക്കാൻ അനുമതി ലഭിക്കുയാണെങ്കിൽ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ളാറ്റ് / വില്ലകൾ നിർമിക്കുവാനാന്ന് നഗരസഭ ലക്ഷ്യം വെക്കുന്നത്.

The post വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ appeared first on Valanchery Online.

ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്
വളാഞ്ചേരി : ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ്. പ്രത്യേക പരിപാടികളൊന്നും ഇല്ലാതെയായിരുന്നു വീട് കൈമാറ്റച്ചടങ്ങ്. ട്രസ്റ്റിന്റെ ‘‘കംപാഷൻ കെയർ@ ഹോം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടിക്ക് സ്വന്തമായി വീട് ഇല്ലായിരുന്നു. നിർധന കുടുംബങ്ങളിലെ അനാഥരായ വിദ്യാർഥികളെ ദത്തെടുത്ത് അവരുടെ ഭക്ഷണം, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾ നിവർത്തിക്കുന്നതാണ് കെയർ@ ഹോം പദ്ധതി. നഗരസഭാ പരിധിയിലും പരിസരങ്ങളിലുമായി അറുപതോളം കുട്ടികൾക്ക് സഹായം നൽകുന്ന ഈ പദ്ധതിയിൽ എട്ട് കുട്ടികൾ ഭിന്നശേഷിക്കാരാണ്.‌

The post ഭിന്നശേഷിക്കാരിയായ കുട്ടിക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കി വളാഞ്ചേരിയിലെ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റ് appeared first on Valanchery Online.

ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു
കുറ്റിപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിൽ എല്ലാ ഏരിയയിലും ആരംഭിച്ച നിർദ്ദന പ്രവാസി കുടുംബങ്ങൾക്കും, പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഗർഷോം പ്രവാസി ഭവന പദ്ദതിയുടെ ഭാഗമായി വളാഞ്ചേരി ഏരിയയിലെ ആദ്യത്തെ വീട് കുറ്റിപ്പുറം പള്ളിപ്പടിയിൽ  താക്കോൽ സമർപ്പണം 2022 നവംമ്പർ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രവാസി സംഘം എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ്, ജില്ലാ സെക്രട്ടറി വി കെ റഹൂഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എസ് സേതുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ തോട്ടത്തിൽ, കോമള ടീച്ചർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹംസ മാണിയങ്കാട്, കെ.ടി ഹമീദ്, പി മുജീബ്, എ.എ അസ്ക്കർ, മിഥ്ലാജ്, ഷാഫി പേരശ്ശനൂർ എന്നിവർ സംസാരിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മത് അലി സ്വാഗതവും പ്രവാസി സംഘം ഏരിയ സെക്രട്ടറി മുസ്‌തഫ ചെല്ലൂർ നന്ദിയും പറഞ്ഞു.

The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു appeared first on Valanchery Online.

ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ
എടയൂർ: ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ. റഫീഖ് മുസ്ലിയാരുടെ വീട് നിർമ്മാണത്തിലേക്ക് എടയൂർ ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സഹായധനം ആദ്യ ഗഡുവായ 82,880 രൂപ കൈമാറി. ചീനിച്ചോട് ബഹജതുദ്ധീൻ മസ്ജിദിന്റെയും മദ്രസയുടെയും കമ്മിറ്റി ഭാരവാഹികളായ മാനു ഹാജി, മുഹമ്മദാലി ഹാജി, മാഹിൻ, സൈദാലിക്കുട്ടി കാക്ക, മൂസ എന്നിവരും മസ്ജിദ് ഇമാം അഹമ്മദ്‌ കബീർ മന്നാനി അവർകളും ചേർന്ന് സഹായധനം കൈമാറി. വീട് നിർമാണ കമ്മിറ്റി ഭാരവാഹികളായ വി പി മുഹമ്മദ്‌ റഫീഖ് (വാർഡ് മെമ്പർ), വി പി അലി അക്ബർ മാസ്റ്റർ, എ കെ അബ്ദുൽ കരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

The post ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ appeared first on Valanchery Online.

പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ
തവനൂർ : പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചുകയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയുംചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തവനൂർ അഞ്ചുകള്ളിപ്പറമ്പിൽ ബിജേഷി(37)നെയാണ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്.

വ്യാഴാഴ്‌ച രാത്രിയാണ് തവനൂർ സ്വദേശിയായ പോലീസുകാരന്റെ വീട്ടിൽ കേസിനാസ്‌പദമായ സംഭവമുണ്ടായത്. പോലീസുകാരൻ കൂട്ടുകാരന്റെ വീട്ടിലിരിക്കുമ്പോൾ പ്രതി കയർത്തു സംസാരിക്കുകയും ബഹളമുണ്ടാക്കുകയുംചെയ്തു. പോലീസുകാരൻ വീട്ടിലേക്കു പോയെങ്കിലും പ്രതി പോലീസുകാരനെ പിന്തുടർന്ന് അയാളുടെ വീട്ടിലെത്തുകയും അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിക്കുകയുമാണുണ്ടായത്. വീട്ടുകാരുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും.

The post പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ appeared first on Valanchery Online.

വലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു
ഇരിമ്പിളിയം: വലിയകുന്ന് നീലാടപ്പാറ നമ്പ്രത്ത് സെയ്താലിക്ക് മുസ്‌ലിംലീഗ് കമ്മിറ്റി നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന് തറക്കല്ലിട്ടു. പാണക്കാട് സയ്യിദ് അബ്ദുൽ റഷീദലി ശിഹാബ് തങ്ങൾ തറക്കല്ലിടൽകർമം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, ബ്ലോക്ക് മെമ്പർ കെ.എം. അബ്ദുൽ റഹ്മാൻ, കെ.ടി. ഉമ്മുകുൽസു, എൻ. കദീജ, പി. കുഞ്ഞാപ്പ, പി. ഷമീം, യൂസഫ് അലി, പി.വി. ശറഫുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

The post വലിയകുന്ന് നീലാടപ്പാറയിൽ നിർമിക്കുന്ന കാരുണ്യ ഭവനത്തിന് തറക്കല്ലിട്ടു appeared first on Valanchery Online.