health insurance Archives - Valanchery Online

ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി
മലപ്പുറം: ആരോഗ്യ ഇൻഷ്വറൻസ് എടുത്ത വ്യക്തിക്ക് ഇൻഷ്വറൻസ് തുക നിഷേധിച്ച സംഭവത്തിൽ ഇൻഷ്വറൻസ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം. മിനി സമർപ്പിച്ച ഹരജിയിലാണ് കമ്മിഷൻ വിധി. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി. ആശുപത്രിയിൽ ഇൻഷ്വറൻസ് കമ്പനി നേരിട്ട് പണം അടയ്ക്കാൻ ബാദ്ധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇൻഷ്വറൻസ് കമ്പനിയെ സമീപിക്കാൻ നിർദ്ദേശിച്ചു. അപ്രകാരം ബില്ലുകൾ സമർപ്പിച്ചെങ്കിലും കമ്പനി പണം നിഷേധിച്ചു. ഇൻഷ്വറൻസ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. രേഖകൾ പരിശോധിച്ച കമ്മിഷൻ കമ്പനിയുടെ വാദം നിരാകരിച്ചു. ഇൻഷ്വറൻസ് പോളിസി എടുക്കും മുമ്പ് ഹരജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും തെളിയിക്കാൻ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇൻഷ്വറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. ബില്ലു പ്രകാരമുള്ള ചികിത്സാ തുക 2,13,708 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹർജിക്കാരിക്ക് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു. വീഴ്ച വരുത്തിയാൽ വിധി തീയതി മുതൽ ഒമ്പതു ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധിയിൽ പറയുന്നു.

The post ഇൻഷ്വറൻസ് ആനുകൂല്യം നിഷേധിച്ചു: വളാഞ്ചേരി സ്വദേശിനിക്ക് തുകയും 15,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി appeared first on Valanchery Online.