fine Archives - Valanchery Online
ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; പിഴയടയ്ക്കാത്ത യുവാവിന് 15 ദിവസം ജയിൽശിക്ഷ
കുറ്റിപ്പുറം: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത വല്ലപ്പുഴ സ്വദേശിക്ക് 15 ദിവസം ജയിൽശിക്ഷ. ഏപ്രിൽ 27-ന് മംഗളൂരു- കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനിൽ തിരൂരിൽനിന്ന് പാലക്കാട്ടേക്ക് ടിക്കറ്റില്ലാതെ യാത്രചെയ്ത മുഹമ്മദ് ഷാഫി(30)ക്കാണ് ജയിൽശിക്ഷ ലഭിച്ചത്. യാത്രക്കിടെ പിടിക്കപ്പെട്ട യുവാവ് പിഴയും യാത്രാക്കൂലിയും അടയ്ക്കാത്തതിനാൽ കോഴിക്കോട് ടിക്കറ്റ് പരിശോധനാവിഭാഗം യുവാവിനെ ഷൊർണൂർ ആർ.പി.എഫിന് കൈമാറിയിരുന്നു. തുടർന്ന് ആർ.പി.എഫ്. കേസ് രജിസ്റ്റർചെയ്ത് യുവാവിനെ ജാമ്യത്തിൽവിട്ടു. എന്നാൽ ആറുമാസമായിട്ടും ഷൊർണൂർ റെയിൽവേകോടതിയിൽ ഹാജരായി പിഴ അടയ്ക്കാത്തതിനാൽ സമൻസ് അയച്ചു. എന്നിട്ടും യുവാവ് ഹാജരാവാത്തതിനെത്തുടർന്ന് കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
പാലക്കാട് ആർ.പി.എഫ്. അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശപ്രകാരം ഷൊർണൂർ ആർ.പി.എഫ്. സബ് ഇൻെസ്പക്ടർ ഹരികുമാർ യുവാവിനെ വല്ലപ്പുഴയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി. 1000 രൂപ പിഴ അടയ്ക്കാത്തതിനാൽ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്ത യുവാവിനെ ഒറ്റപ്പാലം സബ് ജയിലിലേക്കു മാറ്റി. ഇത്തരത്തിൽ പിഴ അടയ്ക്കാനുള്ള കേസുകളിൽ ജാമ്യത്തിൽപ്പോയി കോടതിയിൽ ഹാജരാകാത്തവർക്കെതിരേ കർശന നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ആർ.പി.എഫ്. പോസ്റ്റ് കമാൻഡർ ക്ലാരി വൽസ അറിയിച്ചു.
The post ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; പിഴയടയ്ക്കാത്ത യുവാവിന് 15 ദിവസം ജയിൽശിക്ഷ appeared first on Valanchery Online.
കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!
വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയ്ക്കെതിരേ കോടതി നടപടി. എടയൂർ വടക്കുംപുറം തിണ്ടലത്തെ പുല്ലാണിക്കാട്ടിൽ വീട്ടിൽ അബ്ദുൽ മുഖദി (45)നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 30,250രൂപ പിഴ വിധിച്ചത്. ശേഷിക്കുന്ന വിചാരണ തുടരുകയാണ്. 15,000രൂപ വിലവരുന്ന വാഹനത്തിന്റെ ഇരട്ടി തുകയാണ് രക്ഷിതാവ് പിഴയായി ഒടുക്കിയത്.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ജില്ലയിൽ നടപ്പാക്കിയ ‘സ്പെഷ്യൽ ഡ്രൈവ്’ പദ്ധതി തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ വളാഞ്ചേരി സ്റ്റേഷനിൽ 25-ഓളം കേസുകൾ റജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട രക്ഷിതാക്കൾക്കെതിരേ തിരൂർ, മഞ്ചേരി കോടതികളിൽ വിചാരണ നടക്കുകയാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി ഊർജിതമാക്കിയതായി വളാഞ്ചേരി എസ്.എച്ച്.ഒ. അബ്ദുൽജലീൽ കറുത്തേടത്ത് പറഞ്ഞു.
The post കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250! appeared first on Valanchery Online.
വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി മാലിന്യ ശേഖരണത്തിന് നഗരസഭയിലെ ഹരിത കർമ സേന വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി എം.സി.എഫിന് ചുറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെ തിരെ കർശന നടപടിയുമായി നഗരസഭ, നഗരസഭയിലെ 18-ാം വാർഡിൽ സ്ഥാപിച്ച മിനി എം.സി.എഫിനു പുറത്തായി വ്യാപകമായി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതു സംബന്ധിച്ച് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വെട്ടിച്ചിറയിലെ ഹോട്ടലിൽ നിന്നുള്ള മാലിന്യമാണെന്ന് കണ്ടെത്തി.
തുടർന്ന് മാലിന്യം തിരികെ എടുപ്പിക്കുകയും സ്ഥാപനത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കാൻ നടപടി ആരംഭിക്കുകയും ചെയ്തു. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കുന്നതിനായി ഓണിയിൽ പാലത്തിന് പുറമെ കൊട്ടാരം, മീമ്പാറ, വൈക്കത്തൂർ തുടങ്ങിയ പ്രദേശങ്ങളിലും മാലിന്യ കൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെയാണ് താൽക്കാലികമായി സംഭരിക്കുന്നത്. എന്നാൽ വാഹനത്തിലും മറ്റും എത്തുന്നവർ എം.സി.എഫിന് സമീപം മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധനയെത്തുകയും മാലിന്യം തള്ളിയവരെ കണ്ടെത്തി താക്കിതു ചെയ്യുകയും പിഴ ചുമത്തു കയും ചെയ്തിരുന്നു നടപടികൾ സ്വീകരിച്ചിട്ടും ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നത് പതിവായതോടെ നഗരസഭ പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരായ ഹെരാത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ് അഷ്റഫ്, ജെ.എച്ച്.ഐമാരായ കെ. പി പത്മിനി, കെ.സി. ഫൗസിയ, ഡി.വി. ബിന്ദു കെ.കെ. മുഹമ്മദ് അഷ്റഫ്, പി.പി. ജവഹർ സുഹാസ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തിരിച്ചയക്കുന്ന പ്രവർത്തന നടപടികൾ സ്വീകരിച്ചത്.
The post വളാഞ്ചേരി ഓണിയിൽപാലത്തിന് സമീപം വെട്ടിച്ചിറയിലെ ഭക്ഷണശാലയിൽ നിന്നുള്ള മാലിന്യം തള്ളി; ‘പണി’ കൊടുത്ത് നഗരസഭ appeared first on Valanchery Online.
ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ
ഇരുചക്രവാഹനങ്ങൾക്ക് പിറകിൽ ഇരിക്കുന്നവരും കുടപിടിക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ഓടിക്കുന്നയാളിന്റെ കാഴ്ച മറയ്ക്കും. കാറ്റടിച്ച് വാഹനം മറിയാനും സാദ്ധ്യതയുണ്ട്. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററും കാറ്റിന്റേത് 30 കിലോമീറ്ററും ആണെങ്കിൽ അത് കുടയിൽ ചെലുത്തുന്നത് 70 കിലോമീറ്റർ വേഗമായിരിക്കും. കുടയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് സമ്മർദ്ദവും കൂടും. ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അതു മൂലമുണ്ടാകുന്ന നിയന്ത്രണനഷ്ടം ഇരട്ടിക്കും.
The post ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്ര ചെയതാൽ വൻ പിഴ appeared first on Valanchery Online.
വെന്നിയൂരിൽ ‘ജസ്റ്റ് മാരീഡ്’ നമ്പർ പ്ലേറ്റുമായി വന്ന കാറിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി : വിവാഹത്തോടനുബന്ധിച്ചുള്ള യാത്രയിൽ ആഡംബരക്കാറിന്റെ നമ്പർ മാറ്റി ‘ജസ്റ്റ് മാരീഡ്’ എന്ന സ്റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് മൂവായിരംരൂപ പിഴചുമത്തി. ദേശീയപാതയിലെ വെന്നിയൂരിനു സമീപംവെച്ചാണ് പരിശോധനക്കിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരേ നടപടിയെടുത്തത്. പുതിയ വാഹനങ്ങൾക്കുപോലും രജിസ്‌ട്രേഷൻനമ്പർ ലഭിച്ചതിനുശേഷം അത് പ്രദർശിപ്പിച്ചുമാത്രമെ റോഡിലിറക്കാവൂ എന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ പുതിയനിർദേശം. ഇതിനിടെ നിലവിലെ നമ്പർ മാറ്റിവെച്ച് നമ്പർപ്ലേറ്റിൽ കൃത്രിമം കാണിച്ചതിനെതിരേയാണ് വാഹനവകുപ്പിന്റെ നടപടി.
ജില്ലയിലെ വിവാഹങ്ങളടക്കമുള്ള യാത്രകൾക്കായി വാടകയ്ക്ക് എടുക്കുന്ന കാറുകളിലും ഇത്തരത്തിൽ നമ്പർ മാറ്റിവെച്ച് യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എം.വി.ഐ. കെ. നിസാർ, എ.എം.വി.ഐ. ടി. പ്രബിൻ, സൂജ മാട്ടട എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കിടെ കാർ പിടികൂടിയത്. ഒരുതവണ നിയമലംഘനം നടത്തിയ വാഹനത്തിൽ വീണ്ടും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്ന നടപടികളെടുക്കുമെന്ന് സേഫ് കേരള കൺട്രോൾ റൂം എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.
The post വെന്നിയൂരിൽ ‘ജസ്റ്റ് മാരീഡ്’ നമ്പർ പ്ലേറ്റുമായി വന്ന കാറിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ് appeared first on Valanchery Online.
എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ!
കൊച്ചി : എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കുകളിൽ നിന്ന് പിഴ ഈടാക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒക്ടോബർ ഒന്നുമുതൽ ഇത് നടപ്പാക്കും. ഏതെങ്കിലും എ.ടി.എമ്മിൽ മാസത്തിൽ 10 മണിക്കൂറിൽ കൂടുതൽ പണമില്ലാത്ത സ്ഥിതിയുണ്ടായാൽ അതത് എ.ടി.എമ്മുകളുടെ ഉടമയായ ബാങ്കുകളിൽനിന്ന് 10,000 രൂപ പിഴ ഈടാക്കും. പണം കാലിയായ ഓരോ എ.ടി.എമ്മിനും 10,000 രൂപ പിഴ അടയ്ക്കേണ്ടി വരും.
The post എ.ടി.എമ്മിൽ പണമില്ലെങ്കിൽ ബാങ്കിന് പിഴ! appeared first on Valanchery Online.
അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും, അഴുക്കുവെള്ളം നഗരത്തിലേക്ക് ഒഴുക്കിവിടുകയും ചെയ്ത കെട്ടിട ഉടമക്ക് പണി കൊടുത്ത് വളാഞ്ചേരി നഗരസഭ. പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ഉടമക്കാണ് 25,000 രൂപ പിഴ ചുമത്തുകയും , മാലിന്യ ഒഴുക്ക് തടയാൻ നിർദേശിക്കുകയും അന്യസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു നഗരസഭ ഉത്തരവിറക്കിയത്.
മുമ്പ് ഓടകൾ ഉണ്ടായിരുന്ന സമയത്ത് ഇതേ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യമുൾപ്പടെയുള്ളവ ഒഴുക്കി വിട്ടതായി  കൌൺസിലർമാർ ഉൾപ്പടെയുള്ളവർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് ഓടയിലേക്ക് നീട്ടി ഇട്ട പൈപ്പുകൾ കോൺ‌ക്രീറ്റ് ഇട്ട് അടച്ചിരുന്നു. ഇപ്പോൾ ഐറിഷ് പദ്ധതിക്കായി ഓടകൾ അടച്ചതിനെ തുടർന്ന് മാലിന്യങ്ങൾ റോഡരികിലൂടെയാണ് സി.എച്ച് അശുപത്രിക്കു മുൻ‌വശത്തുകൂടെ ഒഴുകുന്നത്. ഇത്തരത്തിൽ ഒരു ഡസനോളം നിയമലംഘനങ്ങൾ മുമ്പ് റിപ്പോർട്ട്ചെയ്തിരുന്നെങ്കിലും ഇത്ര വലിയ പിഴ ചുമത്തുന്നത് ആദ്യമായാണ്.
നഗരസഭയുടെ ധീരമായ ഈ നടപടി മറ്റു നിയമ ലംഘകർക്ക് ഒരു പാഠമാകുമെന്നു നാട്ടുകാർ വിലയിരുത്തുന്നു
The post അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
മുദ്ര വായ്പ നൽകാതെ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് പിഴ
പെരിന്തൽമണ്ണ: കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പയ്ക്ക് അപേക്ഷിച്ച സ്ത്രീക്ക് വായ്പ അനുവദിക്കാതെ ബാങ്കിങ് സേവനത്തിൽ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പിഴയിട്ടു. നഷ്ടപരിഹാരമായി 25,000 രൂപ, കോടതിച്ചെലവായി 10,000, അപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ മടക്കി നൽകാത്തതിന് 10,000 രൂപയുമുൾപ്പെടെ 45,000 രൂപ 12 ശതമാനം പലിശസഹിതം നൽകാനാണ് ഉത്തരവ്.
പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിനി എസ്. രേണുക നൽകിയ പരാതിയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യബാങ്ക് ശാഖാ മാനേജർക്കാണ് പിഴ ശിക്ഷ വിധിച്ചത്. ജൂബിലി റോഡിലെ സ്ഥാപനത്തിന്റെ വിപുലീകരണത്തിന് 2016 ഡിസംബറിലാണ് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് ഇവർ അപേക്ഷിച്ചത്. തർക്കപരിഹാര ഫോറം പ്രസിഡന്റ് എ.എ. വിജയൻ, അംഗം മിനി മാത്യു എന്നിവരാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
The post മുദ്ര വായ്പ നൽകാതെ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് പിഴ appeared first on Valanchery Online.
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിൽ ഇന്ന് മുതൽ പിഴയില്ല
കുറ്റിപ്പുറം: വാഹനങ്ങളുടെ പ്രവർത്തന ക്ഷമത സർട്ടിഫിക്കറ്റ് (സി.എഫ്) പരിശോധനക്ക് കാലതാമസം വരുത്തിയാൽ തിങ്കളാഴ്ച മുതൽ പിഴ ഈടാക്കരുതെന്ന് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടു. സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വീതമുള്ള പിഴയാണ് തിങ്കളാഴ്ച മുതൽ ഈടാക്കേണ്ടതില്ലെന്ന് കമീഷണർ പ്രത്യേക സർക്കുലർ വഴി ഉത്തരവിറക്കിയത്. 2016 ഡിസംബർ 29ന് കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലർ പ്രകാരം സി.എഫ് പുതുക്കുമ്പോഴുള്ള പിഴ ഈടാക്കുന്നത് ഹൈകോടതി ഇടക്കാല ഉത്തരവിൽ റദ്ദ് ചെയ്തിട്ടുണ്ടെന്നും ആയതിനാൽ പിഴ ഈടാക്കാതെ സി.എഫ് പുതുക്കി നൽകണമെന്നും എൻഡോഴ്സ്മ​െൻറ് റിമാർക്ക് കോളത്തിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വിവിധ കാരണങ്ങളാൽ സർവിസ് നടത്താതെ നിർത്തിയിട്ട വാഹനങ്ങൾക്കും ഇത്തരത്തിൽ പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നെങ്കിലും ഉത്തരവിറക്കിയത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പായതിനാൽ ഫലംകണ്ടില്ല. തുടർന്ന് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് റദ്ദാക്കി ഉത്തരവിറങ്ങിയത്.
The post വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിൽ ഇന്ന് മുതൽ പിഴയില്ല appeared first on Valanchery Online.