escape Archives - Valanchery Online
	1	</sy:updateFrequency>
escape Archives - Valanchery Online
പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി
വളാഞ്ചേരി : വിലങ്ങുമായി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടികൂടി. അതിഥിത്തൊഴിലാളി അസം മുരുഗാവ് ജില്ലയിലെ നിഗിൽബേട്ടാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റബിൽ ഇസ്‌ലാ(26)മാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്. 14-ന് രാവിലെ വളാഞ്ചേരി ഹൈസ്കൂളിനടുത്തുള്ള വീട്ടിൽ മോഷണംനടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിനു കൈമാറിയത്. സ്റ്റേഷനിൽനിന്ന് വൈകുന്നേരത്തോടെ വിലങ്ങുമായി ഇറങ്ങി ഓടിയെന്നാണ് പോലീസിന്റെ വിശദീകരണം. തിരച്ചിലിനൊടുവിൽ 15-ന് അർധരാത്രിയോടെ […]
The post പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി : വിലങ്ങുമായി സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പിടികൂടി. അതിഥിത്തൊഴിലാളി അസം മുരുഗാവ് ജില്ലയിലെ നിഗിൽബേട്ടാ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റബിൽ ഇസ്‌ലാ(26)മാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടത്.
14-ന് രാവിലെ വളാഞ്ചേരി ഹൈസ്കൂളിനടുത്തുള്ള വീട്ടിൽ മോഷണംനടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിനു കൈമാറിയത്. സ്റ്റേഷനിൽനിന്ന് വൈകുന്നേരത്തോടെ വിലങ്ങുമായി ഇറങ്ങി ഓടിയെന്നാണ് പോലീസിന്റെ വിശദീകരണം. തിരച്ചിലിനൊടുവിൽ 15-ന് അർധരാത്രിയോടെ എറണാകുളം പെരുമ്പാവൂർ ഭാഗത്തുനിന്നാണ് ഇയാളെ വീണ്ടും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.ഐ. അബ്ദുൽ അസീസ്, സിവിൽ പോലീസ് ഓഫീസർമാരായ വിനീത് ശ്രീജിത്ത്, വിജയാനന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല ഇറക്കത്തിൽ വച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പിറകിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇനിയുടെ ആഘാതത്തിൽ കാർ റോഡിന്റെ വശത്തുള്ള മീഡിയൻ മറികടന്ന് […]
The post കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു; മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല ഇറക്കത്തിൽ വച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പിറകിൽ വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇനിയുടെ ആഘാതത്തിൽ കാർ റോഡിന്റെ വശത്തുള്ള മീഡിയൻ മറികടന്ന് സമീപമുള്ള വീട്റ്റിൽ പതിച്ചു. വാഹനം പതിച്ചതിനെ തുടർന്ന് വീടിന്റെ ഓടുകളും ജനൽച്ചില്ലയും തകർന്നു. അപകടത്തിൽ വീട്ടിലെ താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിന്നിരുന്ന കുട്ടികൾ മഴ തുടങ്ങിയതോടെ വീടിനുള്ളിലേക്ക് കയറിപ്പോയതിനാൽ വൻ ദുരന്തം ഒഴിവായി. കുറ്റിപ്പുറം പോലീസ്‌ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി
മഞ്ചേരി: കഴിഞ്ഞ ദിവസം വളാഞ്ചേരി ടൗണിൽ നിന്ന് ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിലായ ബംഗാൾ സ്വദേശികളിലൊരാൾ ചാടിപ്പോയി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ അനാറുൽ ബഹാറാണ് ഇന്ന് രാവിലെ മഞ്ചേരി സബ് ജയിലിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് ചാടിപ്പോയത്. ഇക്കഴിഞ്ഞ 22നാണ് അനാറുൽ ബാഹറിനെയും കൂട്ടുപത്രിയായ മാഫിക്കുളിനെയും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ […]
The post വളാഞ്ചേരിയിൽ നിന്ന് ബ്രൗൺ ഷുഗറുമായി പിടിയിലായ പ്രതികളിലൊരാൾ ചാടിപ്പോയി appeared first on Valanchery Online.
മഞ്ചേരി: കഴിഞ്ഞ ദിവസം വളാഞ്ചേരി ടൗണിൽ നിന്ന് ബ്രൗൺ ഷുഗറുമായി പോലീസ് പിടിയിലായ ബംഗാൾ സ്വദേശികളിലൊരാൾ ചാടിപ്പോയി. ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ അനാറുൽ ബഹാറാണ് ഇന്ന് രാവിലെ മഞ്ചേരി സബ് ജയിലിലെ ക്വാറന്റൈൻ സെന്ററിൽ നിന്ന് ചാടിപ്പോയത്. ഇക്കഴിഞ്ഞ 22നാണ് അനാറുൽ ബാഹറിനെയും കൂട്ടുപത്രിയായ മാഫിക്കുളിനെയും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജിയും സംഘവും പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് വിപണിയിൽ ഒരു ലക്ഷം വില മതിക്കുന്ന ബ്രൗൺ ഷുഗറും പിടികൂടിയിരുന്നു. ഇവർക്കെതിരെ വളാഞ്ചേരി സ്റ്റേഷനിൽ ക്രൈം നമ്പർ :560/2020 ൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്.  ഇന്ന് രാവിലെ 6 മണിക്കാണ് മഞ്ചേരി സബ്ജയിൽ ക്വാറന്റൈൻ സെന്ററിൽ നിന്നും ചാടിയതായി വിവരം ലഭിക്കുന്നത്. പ്രതിയെക്കുറിച്ച് ലഭിക്കുന്നവർഅടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ചിരിക്കുന്ന നമ്പറിലോ വിവരം അറിയിക്കുക.
മഞ്ചേരി സി ഐ
9497987165
വളാഞ്ചേരി സി ഐ :
9497987169,
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു
കുറ്റിപ്പുറം : മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ ജങ്ഷന് സമീപം മണൽലോറി പിടികൂടിയ സിവിൽ പോലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടിരുന്നു. ലോറി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം പോലീസുകാരനെ ആക്രമിച്ച് ലോറിയുമായി കടന്നത്.ജോർജ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പോലീസുകാരനെ ആക്രമിച്ച പ്രതികളെത്തിയ കാർ […]
The post കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു appeared first on Valanchery Online.
കുറ്റിപ്പുറം : മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ ജങ്ഷന് സമീപം മണൽലോറി പിടികൂടിയ സിവിൽ പോലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടിരുന്നു.
ലോറി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം പോലീസുകാരനെ ആക്രമിച്ച് ലോറിയുമായി കടന്നത്.ജോർജ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പോലീസുകാരനെ ആക്രമിച്ച പ്രതികളെത്തിയ കാർ പേരശ്ശനൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളായ പേരശ്ശനൂർ സ്വദേശി തെക്കഞ്ചേരി നൗഫൽ, പാഴൂർ വെട്ടിക്കാട്ടിൽ അബ്ദുട്ടി, പൊൽപ്പാക്കര കുട്ടത്ത് വീട്ടിൽ സജിമോൻ എന്നിവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.
			<slash:comments>0</slash:comments>
വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി
വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ […]
The post വാളയാർ സംഭവം ; പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ പരാജയം – വെൽഫെയർ പാർട്ടി appeared first on Valanchery Online.
 വളാഞ്ചേരി : വാളയാർ കേസിലെ പ്രതികൾ രക്ഷപ്പെടാനിടയായത് ഇടതുസർക്കാറിന്റെ നിരുത്തരവാദ സമീപനമാണെന്നും വിഷയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ അഡ്വ. ടി.വി. ഫൈസൽ റഹ്മാൻ, കമ്മിറ്റി അംഗങ്ങളായ പി.പി. ഹംസക്കുട്ടി, വി.പി. അനീസ്, കെ.എം. കുട്ടി, തയ്യിൽ മുഹമ്മദ്, വി.പി. യൂനുസ്, കെ.ബി. അലി, റഷീദ് മധുക്കൽ, പി. യാസീൻ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബസപകടം; ഡ്രൈവര്‍ തെറിച്ചുവീണത് 60 അടി താഴ്ചയിലേക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപാലത്തിന് മുകളിൽ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് ബസ് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അതിൽ നാലു പേരുടെ നില സാരമുള്ളതെന്ന് അശുപത്രി വൃത്തങ്ങൾ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ബസ് […]
The post കുറ്റിപ്പുറം ബസപകടം; ഡ്രൈവര്‍ തെറിച്ചുവീണത് 60 അടി താഴ്ചയിലേക്ക് appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് റെയിൽവെ മേൽപാലത്തിന് മുകളിൽ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരിയിൽ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയൽ ട്രാൻസ്പോർട്ട് ബസ് റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അതിൽ നാലു പേരുടെ നില സാരമുള്ളതെന്ന് അശുപത്രി വൃത്തങ്ങൾ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
			<slash:comments>0</slash:comments>
വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം
വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു. പൊന്നാനി സി.ഐ അബ്ദുള്‍മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം ചോദ്യം ചെയ്തപ്പോഴാണ് എല്ലാം നാടകമായിരുന്നുവെന്ന് യുവതി സമ്മതിച്ചത്. ഭര്‍ത്താവില്‍നിന്ന് മതിയായ പരിചരണവും സ്‌നേഹവും കിട്ടുന്നില്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇത്തരമൊരു നുണക്കഥ യുവതി മെനഞ്ഞെടുത്തത്. തണ്ടിലത്തിനടുത്ത് മാത്തൂരില്‍ വാടകവീട്ടില്‍ താമസിക്കുന്ന മംഗലം സ്വദേശി ചിറ്റേത്തില്‍ സുരേഷിന്റെ ഭാര്യ രമ്യ(25)യാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ […]
The post വീട്ടമ്മയെ കെട്ടി പെട്ടിയിലാക്കിയ സംഭവം കെട്ടുകഥ, ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടാന്‍ യുവതി കളിച്ച നാടകം appeared first on Valanchery Online.
നീങ്ങിയത് ഒരാഴ്ചയോളം നീണ്ടുനിന്ന ദുരൂഹത
Summary:Possessive wife did a prank that went fail to earn her husband’s love at Kuttippuram
			<slash:comments>0</slash:comments>