cigi Archives - Valanchery Online

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു എ പ്ലസ് ക്ലബ് അംഗങ്ങൾക്ക് വേണ്ടി ‘ജ്വാല-2020’ എന്ന പേരിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാർച്ചിൽ വരാൻ പോകുന്ന പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്ന വിദ്യാർഥികളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യവുമായി 3 സെഷനുകളായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആദ്യ സെഷൻ റിയാസ് വളാഞ്ചേരി ഐസ് ബ്രേക്കിങ്ങിലൂടെ തുടങ്ങുകയും രണ്ടാമത്തെത് കോഴിക്കോട് സിജിയിലെ ജംഷീർ തന്റെ ജീവിത അനുഭവങ്ങളിലൂടെ വിദ്യാർഥികൾക്ക് പ്രചോദനം നൽകി നയിക്കുകയും ചെയ്തു. പരിക്ഷാ ടെൿനിക്കുകൾ, പൊടിക്കൈകൾ, കളികൾ തുടങ്ങി ഒട്ടനവധി പ്രക്രിയയിലൂടെ ഖുത്തുബുദ്ധീൻ മൂന്നാമത്തെ സെഷനിലൂടെ വിദ്യാർത്ഥികൾക്ക് ക്യാമ്പിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിക്കൊടുത്തു. ക്യാമ്പിന്റെ ഉൽഘാടനം സ്കൂൾ സെക്രട്ടറി വി.പി കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ.എം ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സി.എം ഫിറോസ് സ്വാഗതവും എ പ്ലസ് ക്ലബ് കൺവീനർ ഷാഹിന എം.വി നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ അഷ്‌റഫ്‌ അലി കാളിയത്ത്, എസ്.ആർ.ജി കൺവീനർ കെ.ഒ, തങ്കമണി, അദ്ധ്യാപകരായ ഷറഫുദീൻ,  മുഹ്സിൻ നിയാസ്, ഷൈനി ബീഗം, സൈനുദ്ധീൻ, വി സുധീർ, ത്വയ്യിബ് കെ.എ തുടങ്ങിയവർ നേതൃത്വം നൽകി.

The post ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു appeared first on Valanchery Online.

സിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി
വിദ്യാഭ്യാസ മേഖലയിലെ  പിന്നാകാവസ്ഥയ്ക്ക്  ശാസ്ത്രീയമായ ഇടപെടലിലൂടെ (വിദ്യാഭ്യാസ – കരിയർ ഗൈഡൻസിലൂടെ) പരിഹാരം കാണുന്നതിനും സമൂഹത്തിൽ  പുരോഗതി ഉണ്ടാക്കുന്നതിനുമായി  1997ലാണ് സിജി അഥവാ സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ രൂപീകരിച്ചത്. സർക്കാർ – സർക്കാർ ഇതര സംഘടനകളുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ഒരു പരിധിവരെ  വിദ്യഭ്യാസ മേഖലയിൽ പുരോഗതിയുണ്ടാകുവാൻ സിജിയുടെ പ്രവർത്തനങ്ങൾക്ക്  സാധ്യമായിട്ടുണ്ട്. എന്നാൽ മാറിയ വിദ്യഭ്യാസ – തൊഴിൽ സാഹചര്യങ്ങളിൽ വിഷൻ 2030 പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ  കൂടുതൽ നൂതന പദ്ധതികൾ സിജി ഏറ്റെടുത്തിട്ടുണ്ട്. പ്രസ്തുത പദ്ധതികൾ  കൂടുതൽ കാര്യക്ഷമമായും ജനകീയ പങ്കാളിത്തത്തോടെയും  നടപ്പിലാക്കുന്നതിനായി സിജി മലപ്പുറം ജില്ലാ ഘടകം മലപ്പുറം വെസ്റ്റ്‌ & മലപ്പുറം ഈസ്റ്റ് എന്നിങ്ങനെ രണ്ട് മേഖലയാക്കി പ്രവർത്തനം ഏകോപിപ്പിക്കുകയാണ്.

ഈ വർഷം സിജി മലപ്പുറം  നടപ്പിലാക്കുന്ന പദ്ധതി  പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്നതിനും യൂണിറ്റുകൾ ശാക്തീകരിക്കുന്നതിനും ജില്ലാ കമ്മിറ്റി അംഗങ്ങൾ ഒരു സംഘമായി ഓരോ യൂണിറ്റുകളും  സന്ദർശിച്ച് ആശയങ്ങൾ പങ്കു വെക്കുന്നതിനും അഭിപ്രായങ്ങൾ ആരായുന്നതിനും നടപ്പിലാക്കുന്ന യാത്രയാണ് ‘സിജിറ’. സിജി മലപ്പുറം വെസ്റ്റ്‌ ജില്ലാ യൂണിറ്റുകളിൽ 2019 ആഗസ്ത് 28നും ഈസ്റ്റ് മേഖലയിൽ സെപ്റ്റംബർ 8നുമാണ് സിജിറ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 28 ന് ബുധനാഴ്ച്ച  രാവിലെ 8ന് കോട്ടക്കൽ യൂണിറ്റിൽ നിന്നും ആരംഭിച്ച് വൈകുന്നേരം 6ന്  വളാഞ്ചേരിയിൽ സമാപിക്കുന്ന തരത്തിലാണ് സിജിറ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കേന്ദ്രത്തിലും പരമാവധി ഒരു മണിക്കൂർ സമയമായിരിക്കും യാത്രാ സംഘം ചെലവഴിക്കുക.

സിജിറ സന്ദർശന കേന്ദ്രങ്ങൾ

കോട്ടക്കൽ (8am  – 9am)

താനൂർ: (10am  – 11am)

തിരൂർ: (12 Noon – 1pm)

പൊന്നാനി: (3pm – 4pm)

വളാഞ്ചേരി: (5pm – 6pm)

The post സിജിറ 2019-ആശയപ്രചരണ യാത്രക്ക് തുടക്കമായി appeared first on Valanchery Online.

മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക!
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി റിസൽട്ടിലെ മിന്നും തിളക്കവും മലപ്പുറത്തിന്റെ നേട്ടവും ആഘോഷിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായൊരു സാമൂഹിക പ്രശ്നമാണ്. മലബാറിലെ പെൺകുട്ടികളുടെ ഉയർന്ന വിദ്യാഭ്യാസ നിലവാരവും ആൺകുട്ടികളുടെ വിദ്യാഭ്യാസ കുറവും, സാമൂഹിക ഇടപെടലിലും വിവാഹത്തിലും ദാമ്പത്യത്തിലുമെല്ലാം വലിയ വിള്ളലുകളാണ് വീഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്ന സത്യമാണ് മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) സംഘടന മലബാറിലെ മൂന്ന് ജില്ലകളിൽ നടത്തിയ ഒൗദ്യോഗിക വിവരശേഖരണത്തിൽ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഏ പ്ലസ്സുകളുടെ എണ്ണത്തിൽ അഭിമാനിക്കുമ്പോഴും വരാനിരിക്കുന്ന ഈ വലിയ സാമൂഹ്യ പ്രശ്നത്തെ മുസ്ലീം സമൂഹം കാണാതെ പോയാൽ ഗുരുതരമായ സാമൂഹിക പ്രത്യാഘാതമായിരിക്കും സംഭവിക്കുക.

പ്ലസ് ടു – ബിരുദ തലങ്ങളിൽ 2016 ൽ നടത്തിയ സർവ്വേയുടെ വിശദാംശങ്ങളാണ് സംഘടന പുറത്തു വിടാൻ തയ്യാറായിരിക്കുന്നത്. സിജി ജനറൽ സെക്രട്ടറിയും കോഴിക്കോട് ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവിയുമായ ഡോ.സെഡ്.എ അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ആൺ കുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസത്തോട് പുലർത്തുന്ന മനോഭാവവും അത് കൊണ്ടെത്തിക്കുന്ന പ്രശ്നങ്ങളും സങ്കീർണമാവുന്നു. പെട്ടന്ന് ജോലി കിട്ടണം എന്നാണ് ആൺകുട്ടികളിലെ വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. ഹൈസ്കൂൾ കാലം തൊട്ട് ഈയൊരു മനോഭാവം കാണാനുമാവും. പഠന കാലത്തു തന്നെ ഷോപ്പുകളിലും മറ്റും ജോലി ചെയ്യുന്ന ആൺകുട്ടികളുടെ തുടർ പഠനം പലപ്പോഴും അവിടെ അവസാനിക്കുന്നു. പെട്ടന്ന് പണം സമ്പാദിക്കുന്നതിനായി വിദേശത്തേക്ക് പറക്കുകയും സമ്പന്നനായി തിരികെയെത്തുമ്പോഴേക്കും കാത്തിരിക്കുന്നത് വിദ്യാസമ്പന്നയായ പെൺകുട്ടി! പലപ്പോഴും ഇത്തരം ബന്ധങ്ങളിലേക്ക് പെൺകുട്ടികൾ ഗത്യന്തരമില്ലാതെയാണ് ചെന്നെത്തുന്നത്.

ഇവയിൽ തന്നെ എൺപത് ശതമാനം മാർക്ക് ലഭിച്ചവർവരെയുണ്ട്. ആകർഷകമായ വരുമാനം, ബൈക്ക്, സ്മാർട്ട് ഫോൺ ഇവയൊക്കെത്തന്നെ അവയ്ക്കുള്ള ന്യായീകരണങ്ങൾ.കോളേജ് വിദ്യാഭ്യാസ മെടുത്താൽ കോഴ്സ് ദൈർഘ്യ കാരണത്താൽ ആൺകുട്ടികൾ വിമുഖത കാണിക്കുന്നു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ളോമ കോഴ്സുകളിലാണ് പലർക്കും താൽപര്യം. കേന്ദ്ര സർവ്വകലാശാലകളിലും വിദ്യാർത്ഥികളായി പെൺകുട്ടികൾ തന്നെ കൂടുതൽ.

കുടുംബ ബന്ധങ്ങളിലാണ് ഈ  അസന്തുലിതാവസ്ഥ വലിയ തോതിലാണ് ബാധിക്കുന്നത്. ബിരുദവും ബിരുദാനന്തരമോ ഉളള പെൺകുട്ടികൾ കുറഞ്ഞ വിദ്യാഭാസ യോഗ്യതയുള്ളവരെ വിവാഹം ചെയ്യാൻ മടിക്കുന്നു. നടന്നാലും അത്തരം വിവാഹങ്ങൾ പിന്നീട് പ്രശ്നങ്ങളിലക്ക് ചെന്നെത്തുന്നു. വിദ്യാഭ്യാസം കുറഞ്ഞ ഭർത്താക്കന്മാരുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നിട്ടുള്ളതിന് കുടുംബ കോടതികളിൽ പോയാൽ നിരവധിയായ തെളിവുകൾ ലഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു. അതേ സമയം ഉന്നത വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾക്ക് വരനെ കിട്ടാൻ ബുദ്ധിമുട്ടുന്നു. ഈ സ്ഥിതി മൂലം ‘കിട്ടിയവ’യിൽ തൃപ്തിയടയേണ്ടി വരുന്നു. “ഉയർന്ന പോസ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഭർത്താക്കന്മാർ പലപ്പോഴു വിദ്യാഭ്യാസം ആവശ്യമില്ലാത്ത ജോലി ചെയ്യുന്നവരായി കാണുന്നു. മുസ്ലിം ആൺകുട്ടിക്ക് എങ്ങനെയെങ്കിലും നാല് കാശുണ്ടാക്കിയാൽ മതി” എം.ഇ.എസ് പ്രസിഡന്റ്  ഡോ. ഫസൽ ഗഫൂർ പറയുന്നു. പലപ്പോഴും ഈഗോ പ്രശ്നങ്ങൾ സംഭവിക്കുന്നു. പെൺകുട്ടിയുടെ വിദ്യാഭ്യാസ കൂടുതൽ കൊണ്ടാണ് പലപ്പോഴും ദാമ്പത്യ പീഡനം പൊട്ടി പുറപ്പെടുന്നത്. മുസ്ലിം സമുദായത്തിലെ പുരുഷ മേധാവിത്തവും ഇതിന് വിനയാവുന്നു. ജോലി സ്ഥലത്തെ  സമ്പർക്കം, രാത്രി ഡ്യൂട്ടി, ജോലി ചെയ്തുണ്ടാക്കിയ പണം.. പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഗൾഫ് ജോലികൾ വിവാഹ കമ്പോളത്തിൽ വിദ്യാഭ്യാസ അന്തരത്തെ കുറച്ചിരുന്നെങ്കിലും ഗൾഫിലെ കൂട്ട പിരിച്ചുവിടൽ പ്രശ്നങ്ങളെ വീണ്ടും വലുതാക്കി മാറ്റി. വിദ്യാസമ്പന്നയായ ഭാര്യ സ്വാതന്ത്യ ബോധം പുലർത്തുകയും അവ കുടുംബത്തിനകത്തെ ആൺ അധീശ മനോഭാവത്തിന് വിപരീതമാവുകയും പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു.വിദ്യാസമ്പന്നരായ പെൺ കുട്ടികൾ തങ്ങളുടെ ഭർത്താവിനെ സമൂഹത്തിൽ അവതരിപ്പിക്കേണ്ടി വരുമ്പോൾ  മടിക്കുന്ന അനുഭവങ്ങളുമുണ്ട്. വിദ്യാഭ്യാസ കാലത്ത് വിവാഹിതയാവുന്ന പെൺകുട്ടികളെ തുടർപഠനത്തിനയക്കണം എന്ന ഉറപ്പ് വരന്റെ വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടി വന്നു നിൽക്കുന്നു. അധികം വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വിവാഹം ചെയ്യാൻ താൽപര്യമില്ല എന്ന് പറയുന്നവരുടെ എണ്ണം കൂടി വരുന്നു. കാരണം ആൺകുട്ടിയുടെ പഠിപ്പ് കുറവ് തന്നെ!

മലബാറിൽ ഉന്നത വിദ്യാഭ്യാസം നേടിയ എത്ര മുസ്ലീം സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ജോലിക്ക് പോകാതിരിക്കുന്നു എന്നത് മനസ്സിലാവുമ്പോഴേ ഈ സാമൂഹിക പ്രശ്നത്തിന്റെ ആഴം മനസ്സിലാവൂ. ആൺ കുട്ടികളേയും പഠിപ്പിക്കുക എന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം. ഉന്നത പഠനത്തിനു ശേഷമുള്ള ഈ വെറുതേയിരിപ്പ് സാക്ഷര കേരളത്തിന്റെ മറ്റൊരു ശാപമാണെന്ന് കൂട്ടി വായിക്കേണ്ടി വരുമെന്ന വലിയ സൂചനയാണ് ഈ വിവരശേഖരണം നൽതുന്നത്. ഇനിയും അവഗണിച്ചാൽ മൂർത്തമായ വലിയ സാമൂഹിക പ്രശ്നമായി മാറാൻ അധിക കാലം വേണ്ടി വരില്ല.

കടപ്പാട്: പി.എസ് റംഷാദ്/ ഇന്ത്യൻ എക്സ്പ്രസ്

The post മലബാറിലെ മുസ്ലിം വിദ്യാർത്ഥികളുടെ രക്ഷിതാക്കളേ..വരാനിരിക്കുന്ന ഈ അപകടം അറിഞ്ഞുവയ്ക്കുക! appeared first on Valanchery Online.