calicut airport Archives - Valanchery Online

കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു. ഇതോടൊപ്പം 18 പുതിയ ബാഗേജ് ചെക്കിങ് കൗണ്ടറുകളും വൈകാതെ പ്രവർത്തനക്ഷമമാകും. ഇതോടെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ബാഗേജ് ചെക്കിങ് കൗണ്ടറുകൾ 40 ആകും. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ് ഈ ഗേറ്റുകൾ. ഓട്ടോമേറ്റഡ്‌ ബോർഡർ കൺട്രോൾ സിസ്റ്റം എന്നറിയപ്പെടുന്ന ഇവ പാസ്പോർട്ട് സ്കാൻ ചെയ്യുന്നതോടൊപ്പം മുഖത്തിന്റെ ചിത്രമെടുത്ത് ഫോട്ടോ താരതമ്യം ചെയ്യും. പാസ്പോർട്ടിലെ മൈക്രാചിപ്പിൽ സൂക്ഷിച്ച ഫോട്ടോയുടെ ഡിജിറ്റൽ കോപ്പിയാണ് ഇവ സ്കാനിങ്ങിന് ഉപയോഗിക്കുന്നത്. അതിനാൽ വ്യാജ പാസ്പോർട്ടുമായി വിമാനത്താവളത്തിൽ കടക്കുക അസാധ്യമാകും. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം പരീക്ഷിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഇതുവഴി എയർപോർട്ട് അതോറിറ്റി നടപ്പാക്കുന്നത്. 18 പുതിയ കൗണ്ടറുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലെത്തുമെന്ന സൂചനയെത്തുടർന്നാണ് ഇത്. ടെർമിനലിലെ പഴയ ടൈലുകൾ മാറ്റുന്നതും നടക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന ആഭ്യന്തര ടെർമിനൽ കെട്ടിടവും നവീകരിക്കുന്നുണ്ട്.

The post കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു appeared first on Valanchery Online.

കരിപ്പൂർ-റാസൽഖൈമ സർവീസ് തുടങ്ങി റാക്ക് എയർ
കരിപ്പൂർ : റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്കുള്ള റാക്ക് എയർ സർവീസിന് തുടക്കമായി. കേരളത്തിലേക്ക് ആഴ്ചയിൽ 10 സർവീസുകൾ നടത്താനാണ് റാക്ക് എയറിന് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ആദ്യ പടിയായായി മൂന്ന് സർവീസുകളാണ് തുടങ്ങിയത്.

സർവീസ് ഇങ്ങനെ:

ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായി ആഴ്ചയിൽ മൂന്നു സർവീസുകളുണ്ടാകും. ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.55 -ന് റാസൽഖൈമയിൽനിന്ന് പുറപ്പെടും. ഇന്ത്യൻ സമയം രാത്രി 8. 10 -ന് കരിപ്പൂരെത്തും. ഇവിടെനിന്ന് 8.20 -ന് പുറപ്പെടും. 11.25 -ന് റാസൽഖൈമയിൽ എത്തും. ഞായറാഴ്ച രാവിലെ 10.55 -ന് റാസൽ ഖൈമയിൽനിന്ന് പുറപ്പെടും. വൈകീട്ട് 4.10 -ന് ഇവിടെയെത്തും. 4.50 -ന് കോഴിക്കോടുനിന്ന് തിരിക്കും. 7.25 -ന് റാസൽ ഖൈമയിലെത്തും.

The post കരിപ്പൂർ-റാസൽഖൈമ സർവീസ് തുടങ്ങി റാക്ക് എയർ appeared first on Valanchery Online.

കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിൽ അംഗത്വം; അപേക്ഷ ക്ഷണിച്ചു
മലപ്പുറം : കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിലേക്ക് വ്യാപാരം, വ്യവസായം (എയർലൈൻസ്/ഹോട്ടൽ ഫെഡറേഷൻ), ട്രാവൽ ആൻഡ് ടൂർസ്/ടാക്‌സി അസോസിയേഷൻ മേഖലകളിൽനിന്നുള്ള അംഗങ്ങളെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടുത്തുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഉപദേശകസമിതിയിൽ അംഗങ്ങളല്ലാത്തവർ വിശദമായ ബയോഡാറ്റയും അതത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്ന രേഖകളും സഹിതമുള്ള അപേക്ഷ 12-ന് മുൻപായി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.

The post കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിൽ അംഗത്വം; അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം വെട്ടിച്ചിറയിൽ ധർണ നടത്തി
ആതവനാട്:കരിപ്പൂർ എയർപോർട്ട് സ്വകാര്യവൽക്കരിക്കരുത്, മലബാർ സമര സേനാനികളുടെ പേര് ചരിത്ര ഗവേഷണ കൗൺസിലിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം കേന്ദ്ര ഗവൺമെൻ്റ് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം എരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി, വളാഞ്ചേരി ഏരിയയിൽ വെട്ടിച്ചിറയിൽ ധർണ സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് ഉൽഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലുർ, സി മൊയ്തീൻ കുട്ടി, എൻ പി സുബ്രഹ്മണ്യൻ, സദാനന്ദൻ കോട്ടീരി, കുഞ്ഞു ചുങ്കം, സി അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.

The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം വെട്ടിച്ചിറയിൽ ധർണ നടത്തി appeared first on Valanchery Online.

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി
കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് (ഓഗസ്റ്റ് 7ന് ശനിയാഴ്ച )രാവിലെ 9 മണി മുതൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ  ആഭിമുഖ്യത്തിൽ

വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേർന്നത് കരളലിയിപ്പിക്കുന്ന അനുഭവമായി. മാരകമായ അപകടം പറ്റിയ നുറിലെറെ യാത്രക്കാർ എല്ലാ അവശതയും മറന്ന് ഒത്ത് കുടിയപ്പോൾ വികാരഭരിതമായ അനുഭവങ്ങൾക്ക് ദുരന്ത ഭൂമി സാക്ഷിയായി.

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശി തരുർ എം.പി എന്നിവർ അനുസ്മരണ സന്ദേശമയച്ചു. എം.ഡി.ഫ് ചെയർമാൻ യു.എ നസീറിൻ്റെ അദ്യക്ഷത വഹിച്ചു. എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്തു. എം.ഡി.ഫ് ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി. ടി.വി ഇബ്രാഹിം എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തി. കൊണ്ടോട്ടി  മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി.ടി മരണപ്പെട്ട ഇരുപത്തൊന്ന് പേരെ അനുസ്മരിച്ച് സംസാരിച്ചു.

എയർപ്പോർട്ട് അഡ് വൈസറി ബോർഡ് അംഗം നസീർ, മുൻസിപ്പൽ കൗൺസിലർമാരായ സുഹൈർ സി, കെ.പി ഫിറോസ്, കെ.കെ റഷിദ്, ബബിത വി, സൽമാൻ കെ.പി, മൊയ്തിൻ കോയ കെ, മുൻ കൗൺസിലർ ഇഞ്ചി നിയർ ബിച്ചു എം.ഡി ഫ് പ്രസിണ്ടണ്ട് എസ്സ് എ അബുബക്കർ, വൈസ്  പ്രസിഡന്റ് അഡ്വ.സുജാത വർമ്മ ട്രഷറർ സന്തോഷ് കുമാർ വി.പി, രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട്, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം അസാദ്, ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കൊട്ടക്കൽ, അഫ്സൽ ബാബു, ജമാൽ കൊരങ്ങാടൻ, ഷിറോസ് എൻ.കെ, നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോട്  ,യാസിർ ചെങ്ങോടൻ, സി.പി നാസർ, യാത്രകാരുടെ പ്രതിനിഥികളായ ആഷിക്ക് പെരുമ്പാൾ, മുഫീദ പെരാമ്പ്ര, ഷെമീർ വടക്കൻ, എം.ക്കെ താഹ, റഹിം വയനാട് മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ്  എന്നിവർ സംസാരിച്ചു.

തുടർന്ന് യാത്രക്കാരും മരിച്ചവരുടെ  ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെച്ചു. ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ  യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി  ഈ സംഗമം   നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണി ച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം സംഗമം  മുന്നറിയിപ്പ് നൽകി.

The post കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി appeared first on Valanchery Online.

കരിപ്പൂരിൽനിന്ന‌് വലിയ വിമാനങ്ങൾ അടുത്തമാസം
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന‌് വലിയ വിമാനങ്ങളുടെ സർവീസ‌് ഒക്ടോബർ രണ്ടുമുതൽ. സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ‌് വിമാനങ്ങളാണ‌് ആദ്യം. റൺവേ പ്രവൃത്തിമൂലം രണ്ടര വർഷംമുമ്പ‌് നിർത്തിയ സർവീസുകളാണ‌് പുനരാരംഭിക്കുന്നത‌്.

320 പേർക്ക‌് യാത്രചെയ്യാവുന്ന എ 330﹣300 ഇനത്തിൽപെട്ട വിമാനങ്ങളാണ‌് സൗദി എയർലൈൻസ‌് ഉപയോഗിക്കുക. നെടുമ്പാശേരിയിൽനിന്നുള്ള സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ‌് സർവീസുകളിൽ ഒന്ന‌് കരിപ്പൂരിലേക്ക‌് മാറ്റാനും തീരുമാനമായി.

എയർ അറേബ്യ അടക്കമുള്ള വിദേശവിമാന കമ്പനികളും ഒക്ടോബറിൽ വലിയ എയർക്രാഫ‌്റ്റുകൾ ഉപയോഗിച്ച‌് കരിപ്പൂരിൽനിന്ന‌് യാത്രക്ക‌് അനുമതി തേടിയിട്ടുണ്ട‌്. എയർ ഇന്ത്യയുടെ ജിദ്ദ സർവീസും പുനരാരംഭിക്കുമെന്നാണ‌് സൂചന. നിലവിൽ 180 പേർക്ക‌് മാത്രം യാത്രചെയ്യാവുന്ന ചെറിയ വിമാനങ്ങളാണ‌് കരിപ്പൂരിൽനിന്നുള്ളത‌്.

ഇത‌് മലബാറിൽനിന്നുള്ള യാത്രക്കാർക്ക‌് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. 420 പേർക്ക‌് യാത്രചെയ്യാവുന്ന ബോയിങ‌് 747 ഇനത്തിൽപ്പെട്ട ജംബോജെറ്റ‌് വിമാനംവരെ കരിപ്പൂരിൽനിന്ന് നേരത്തെയുണ്ടായിരുന്നു. ജിദ്ദ സെക്ടറിൽ എയർ ഇന്ത്യയായിരുന്നു ഇത്തരം വലിയ എയർക്രാഫ‌്റ്റുകൾ ഉപയോഗിച്ചത‌്. അത‌് പുനരാരംഭിച്ചാൽ യാത്രക്കാർക്ക‌് ഏറെ ആശ്വാസമാകും.

The post കരിപ്പൂരിൽനിന്ന‌് വലിയ വിമാനങ്ങൾ അടുത്തമാസം appeared first on Valanchery Online.

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്നുളള രണ്ട‌് ചുറ്റുമതിൽ തകർന്നു. കുട്ടാലുങ്ങൽ പൂക്കുത്ത‌് ഭാഗത്ത‌് നാൽപതോളം മീറ്റർ നീളത്തിലാണ‌് മതിൽ തകർന്നത‌്. ഇതോടെ താഴ‌്ന്ന പ്രദേശത്തുള്ള എട്ട‌് വീടുകൾ ഭീഷണിയിലായി.

ഞായറാഴ‌്ച പകൽ രണ്ടരയോടെയാണ‌് സംഭവം. റൺവേ വികസനവുമായി ബന്ധപ്പെട്ട‌് മതിലിനോട‌് ചേർന്ന‌് മണ്ണ‌് നീക്കിയിരുന്നു. ഇവിടെ രണ്ട‌് കുഴികൾ രൂപപ്പെട്ടിരുന്നു. കനത്ത മഴയിൽ കുഴി നിറഞ്ഞ‌് വെള്ളം കുത്തിയൊലിച്ചതാണ‌് മതിൽ തകരാൻ കാരണമായത‌്. റൺവേയുടെ കോമ്പൗണ്ട‌് മതിലും റൺവേയുടെ 150 മീറ്റർ അകലത്തിൽ കെട്ടിപ്പൊക്കിയ മതിലുമാണ‌് ഒരേസമയം തകർന്ന‌് വീണത‌്.

തൊട്ടിയിൽ സെയ‌്ത‌്, നമ്പോല നാസർ, സീനത്ത‌് തൊട്ടിയിൽ, അലവി ചോങ്ങോടൻ, ഷബീറലി, കെ  കെ ജംഷീർ, കെ കെ റഷീദ് പാലക്കാപറമ്പിൽ എന്നിവരുടെ വീടുകളാണ‌് ഭീഷണിയിലുള്ളത‌്. സെയ‌്തിന്റെ കിണർ കല്ലും മണ്ണും ഒലിച്ചിറങ്ങി ഉപയോഗശൂന്യമായി. കിണർ പൂർണമായും മൂടിയ അവസ്ഥയിലാണ‌്. നാസറിന്റെ വാഴകൃഷിയും പൂർണമായും നശിച്ചു. അശാസ‌്ത്രീയ രീതിയിലാണ‌് രണ്ട‌് ചുറ്റുമതിലും കെട്ടിപ്പൊക്കിയത‌്. കഴിഞ്ഞ കാലവർഷത്തിലും ഈ മതിൽ തകർന്നിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ‌് സംവിധാനം പോലും ഒരുക്കിയിട്ടില്ല. എയർപോർട്ട‌് ഡയറക്ടറും  പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളം ഒഴുകിപ്പോകുന്നതിന‌് ഡ്രൈനേജ‌് നിർമിക്കാനുള്ള സംവിധാനം ഒരുക്കി.  ജെസിബി എത്തിച്ച‌് കല്ലും മണ്ണും നീക്കിത്തുടങ്ങി.

ആഭ്യന്തര സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ‌്സിൽനിന്ന‌് മലിനജലം പുറത്തേക്കൊഴുക്കുന്നതും പരിസരത്തെ കുടുംബങ്ങൾക്ക‌് പ്രതിസന്ധി സൃഷ‌്ടിക്കുന്നുണ്ട‌്. പലരുടെയും വീടിന്റെ മുറ്റത്തും പറമ്പിലും മലിനജലം കെട്ടിക്കിടക്കുകയാണ‌്. കിണറും മലിനമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.

The post കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു appeared first on Valanchery Online.