bribe Archives - Valanchery Online
	1	</sy:updateFrequency>
bribe Archives - Valanchery Online
	<width>32</width>
	<height>32</height>
കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽപ്പരിശോധന. കൈക്കൂലിയായി കൈപ്പറ്റിയതെന്നു കരുതുന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കാട്ടിപ്പരുത്തി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഷറഫുദ്ദിന്റെ കാറിൽനിന്ന് വിജിലൻസ് സംഘം 11,500രൂപയാണ് കണ്ടെടുത്തത്. രേഖകളൊന്നുമില്ലാതെ വില്ലേജ് ഓഫീസിൽ സൂക്ഷിച്ച 1,970 രൂപയും പിടിച്ചെടുത്തു. ഓഫീസിൽനിന്ന്‌ മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഇന്റലിജന്റ്സ് ഓഫീസർ ജ്യോതികുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച […]
The post കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.
വളാഞ്ചേരി: കാട്ടിപ്പരുത്തി വില്ലേജ് ഓഫീസിൽ വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽപ്പരിശോധന. കൈക്കൂലിയായി കൈപ്പറ്റിയതെന്നു കരുതുന്ന കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തു. കാട്ടിപ്പരുത്തി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷറഫുദ്ദീനിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഷറഫുദ്ദിന്റെ കാറിൽനിന്ന് വിജിലൻസ് സംഘം 11,500രൂപയാണ് കണ്ടെടുത്തത്. രേഖകളൊന്നുമില്ലാതെ വില്ലേജ് ഓഫീസിൽ സൂക്ഷിച്ച 1,970 രൂപയും പിടിച്ചെടുത്തു. ഓഫീസിൽനിന്ന്‌ മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം വിജിലൻസ് ഇന്റലിജന്റ്സ് ഓഫീസർ ജ്യോതികുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. ഷറഫൂദ്ദീനെ വിശദമായി പിന്നീട് ചോദ്യംചെയ്യുമെന്നാണ് വിവരം. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരിൽനിന്ന് കൈക്കൂലി ഈടാക്കുന്നതായി അധികൃതർക്കു പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് വിജിലൻസ് ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. എക്സൈസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തിരുന്നു.
			<slash:comments>0</slash:comments>
ക്വാറിയുടമയിൽനിന്ന് പണം തട്ടിയ കേസ് : സി.ഐ ഒളിവിൽ
വളാഞ്ചേരി : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലുൾപ്പെട്ട വളാഞ്ചേരി എസ്.എച്ച്.ഒ. യു.എച്ച്. സുനിൽദാസ് ഒളിവിൽത്തന്നെ. പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുനിൽദാസ് ഗുരുവായൂരിലെ വീടുപൂട്ടി മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതികളായ വളാഞ്ചേരി എസ്.ഐ. പി.ബി. ബിന്ദുലാൽ, ഇടനിലക്കാരൻ തിരുവേഗപ്പുറ സ്വദേശി അസൈനാർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വളാഞ്ചേരിക്കടുത്ത് കരേക്കാടിനടുത്ത് പ്രവർത്തനം […]
The post ക്വാറിയുടമയിൽനിന്ന് പണം തട്ടിയ കേസ് : സി.ഐ ഒളിവിൽ appeared first on Valanchery Online.
വളാഞ്ചേരി : ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലുൾപ്പെട്ട വളാഞ്ചേരി എസ്.എച്ച്.ഒ. യു.എച്ച്. സുനിൽദാസ് ഒളിവിൽത്തന്നെ. പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുനിൽദാസ് ഗുരുവായൂരിലെ വീടുപൂട്ടി മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതികളായ വളാഞ്ചേരി എസ്.ഐ. പി.ബി. ബിന്ദുലാൽ, ഇടനിലക്കാരൻ തിരുവേഗപ്പുറ സ്വദേശി അസൈനാർ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. വളാഞ്ചേരിക്കടുത്ത് കരേക്കാടിനടുത്ത് പ്രവർത്തനം നിലച്ച പാറമടയിൽ സ്ഫോടകവസ്തുക്കളുപയോഗിച്ച് പാറ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് ക്വാറി ഉടമ തിരൂർ മുത്തൂർ സ്വദേശി നിസാറിനെ ഭീഷണിപ്പെടുത്തി രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഇടനിലക്കാരനും ചേർന്ന് പണം തട്ടിയെന്നാണ് ആരോപണം. ക്വാറി ഉടമയുടെ പരാതിയിലാണ് അന്വേഷണവും തുടർനടപടികളും പുരോഗമിക്കുന്നത്. മാർച്ച് 29-നാണ് നിസാറിനെതിരെ കേസെടുത്തിരുന്നത്. കൈക്കൂലി വാങ്ങിയെന്ന കേസിന്റെ അന്വേഷണച്ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
			<slash:comments>0</slash:comments>
കോട്ടക്കലിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചു വിറ്റ സംഭവം; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ
മലപ്പുറം : വാഹനപരിശോധനയിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചുവിറ്റത് പ്രതികൾക്കുതന്നെ. ഹാൻസ് കടത്തുന്നതിനിടെ നേരത്തേ പിടിയിലായ വളാഞ്ചേരി വൈക്കത്തൂർ കരപ്പറമ്പ് അബ്ദുൾനാസർ (43), കട്ടിപ്പാല കരപ്പറമ്പ് അഷ്‌റഫ് (28) എന്നിവർക്കാണ് ഇടനിലക്കാരൻ വഴി വിറ്റത്. നാസറിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തു. അഷ്‌റഫിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രൻ പറഞ്ഞു. ഹാൻസ് തിരിച്ചുകിട്ടാനായി ഇവർ 1,20,000 രൂപയാണ് […]
The post കോട്ടക്കലിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചു വിറ്റ സംഭവം; വളാഞ്ചേരി സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
മലപ്പുറം : വാഹനപരിശോധനയിൽ പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് ഉദ്യോഗസ്ഥർ മറിച്ചുവിറ്റത് പ്രതികൾക്കുതന്നെ. ഹാൻസ് കടത്തുന്നതിനിടെ നേരത്തേ പിടിയിലായ വളാഞ്ചേരി വൈക്കത്തൂർ കരപ്പറമ്പ് അബ്ദുൾനാസർ (43), കട്ടിപ്പാല കരപ്പറമ്പ് അഷ്‌റഫ് (28) എന്നിവർക്കാണ് ഇടനിലക്കാരൻ വഴി വിറ്റത്.
നാസറിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തു. അഷ്‌റഫിനെ ഉടൻ പിടികൂടുമെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈ.എസ്.പി. എം.പി മോഹനചന്ദ്രൻ പറഞ്ഞു. ഹാൻസ് തിരിച്ചുകിട്ടാനായി ഇവർ 1,20,000 രൂപയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത്. ഏപ്രിൽ 21-നാണ് വാനിൽ 32 ചാക്ക് ഹാൻസ് കൊണ്ടുപോകുന്നതിനിടെ ഇരുവരും പിടിയിലായത്. ഇവരുടെ വാഹനം വിട്ടുകൊടുക്കാനും പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാനും കോടതി പോലീസിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, ഇതിൽ ഒരുപങ്ക് കോട്ടയ്ക്കൽ പോലീസ്‌സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജി അലക്സാണ്ടർ എന്നിവർ മറിച്ചുവിൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച അറസ്റ്റുചെയ്തിരുന്നു.
			<slash:comments>0</slash:comments>
അഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ
കോട്ടക്കൽ: അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടർന്ന്‌ കോട്ടക്കൽ‌ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണ വിധേയമായാണ്‌ സസ്‌പെൻഷൻ. നഗരസഭയിലെ കരാറുകാരനാണ്‌ പരാതി നൽകിയത്‌. സെക്രട്ടറിയുടെ താമസസ്ഥലം ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്ന്‌ മറുപടി നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന്‌ കോഴിക്കോട് റീജണൽ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തെളിവെടുപ്പ് നടത്തിയത്‌. നഗരസഭാ ചെയർമാൻ കെ […]
The post അഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ appeared first on Valanchery Online.
കോട്ടക്കൽ: അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടർന്ന്‌ കോട്ടക്കൽ‌  നഗരസഭാ സെക്രട്ടറി  സുഗതകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണ വിധേയമായാണ്‌ സസ്‌പെൻഷൻ. നഗരസഭയിലെ കരാറുകാരനാണ്‌ പരാതി നൽകിയത്‌. സെക്രട്ടറിയുടെ താമസസ്ഥലം  ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്ന്‌ മറുപടി നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന്‌ കോഴിക്കോട് റീജണൽ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  തെളിവെടുപ്പ് നടത്തിയത്‌. നഗരസഭാ ചെയർമാൻ കെ കെ നാസർ, മുൻസിപ്പൽ എൻജിനിയർ മിനിമോൾ, അക്കൗണ്ടന്റ്‌ ഉണ്ണികൃഷ്ണൻ, താൽക്കാലിക ജീവനക്കാരൻ എന്നിവരിൽനിന്നാണ്‌ വിവരം ശേഖരിച്ചത്‌.
			<slash:comments>0</slash:comments>
കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും
മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി. തിരുന്നാവായ പഞ്ചായത്ത‌് അസി. എൻജിനിയറായിരുന്ന എറണാകുളം പിറവം സ്വദേശിയായ ഇ ടി രാജപ്പനെയാണ് ശിക്ഷിച്ചത‌്. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുന്നാവായ ബസ് സ്റ്റാന്‍ഡ് മുടങ്ങി കിടന്നിരുന്ന പുനർനിർമാണ […]
The post കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും appeared first on Valanchery Online.
മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി.
പുനർനിർമാണ പ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് കരാറുകാരനായ കായൽ മഠത്തിൽ മൊയ്തീനോട് രാജപ്പൻ ആവശ്യപ്പെട്ടു. കരാറുകാരൻ വിജിലൻസിൽ വിവരമറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കുകയും ചെയ്യുകയായിരുന്നു. 2006 നവംബർ 14നാണ‌് രാജപ്പനെ അറസ്റ്റു  ചെയ‌്തത‌്.
അഴിമതി നിരോധന നിയമം സെക്ഷൻ 7, 13 (2), 13 (1), (ഡി) വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഓരോ വകുപ്പിനും രണ്ട‌് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്  ശിക്ഷ. തടവ‌് ഒന്നിച്ചനുഭവിച്ചാൽ മതി. മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന പി ബി രാജീവ്, പി എം പ്രദീപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് ഡിവൈഎസ്പി അബ്ദുൾ റഷീദ് കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി പി സൂരജ് ഹാജരായി.
			<slash:comments>0</slash:comments>
ഭൂസർവെക്ക് 14000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ താലൂക്ക് സർവേയർ പിടിയിൽ
കോട്ടക്കൽ: ഭൂസർവേ നടത്തിയശേഷം ഉടമയിൽനിന്ന‌് 14,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയറെ വിജിലൻസ് പിടികൂടി. കോട്ടക്കൽ ഇന്ത്യനൂർ മുളഞ്ഞിപുലാക്കൽ മുഹമ്മദ് ഹാജിയുടെ 305, 306 സർവ്വേ നമ്പരിലുള്ള രണ്ടര ഏക്കർ ഭൂമിയുടെ ആധാരം ആധാറുമായി ലിങ്ക് ചെയ്യാൻ സർവേ ചെയ്യണമെന്ന് വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരമാണ് തിരൂർ താലൂക്ക് സർവേയർ വളാഞ്ചേരി വലിയകുന്ന് സ്വദേശി മേലേതിൽ ശങ്കരനാരായണൻ ഇന്ത്യനൂർ മുളഞ്ഞിപുലാക്കലിൽ എത്തിയത്. ഭൂമിയുടെ […]
The post ഭൂസർവെക്ക് 14000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ താലൂക്ക് സർവേയർ പിടിയിൽ appeared first on Valanchery Online.
കോട്ടക്കൽ: ഭൂസർവേ നടത്തിയശേഷം ഉടമയിൽനിന്ന‌് 14,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയറെ വിജിലൻസ് പിടികൂടി. കോട്ടക്കൽ ഇന്ത്യനൂർ മുളഞ്ഞിപുലാക്കൽ മുഹമ്മദ് ഹാജിയുടെ 305, 306 സർവ്വേ നമ്പരിലുള്ള രണ്ടര ഏക്കർ ഭൂമിയുടെ ആധാരം ആധാറുമായി ലിങ്ക് ചെയ്യാൻ സർവേ ചെയ്യണമെന്ന് വില്ലേജ് ഓഫീസറുടെ നിർദേശപ്രകാരമാണ് തിരൂർ താലൂക്ക് സർവേയർ വളാഞ്ചേരി വലിയകുന്ന് സ്വദേശി മേലേതിൽ ശങ്കരനാരായണൻ ഇന്ത്യനൂർ മുളഞ്ഞിപുലാക്കലിൽ എത്തിയത്. ഭൂമിയുടെ സർവെ നടത്താൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്നു.
വിലപേശലിൽ 14,000 രൂപ നൽകാമെന്ന ഉറപ്പിൽ സർവേ നടത്തുകയുമായിരുന്നു. സ്ഥലമുടമ വിജിലൻസിന് നൽകിയ പരാതിയെത്തുടർന്ന് പരാതി പരിശോധിച്ച് ശരിയാണെന്ന് കണ്ടെത്തിയ വിജിലൻസ് സ്ഥലമുടമയുടെ 14,000 രൂപയിൽ ഫിനോഫ്തലിൻ പൗഡറിട്ട് നൽകി. ഈ തുക കൈപറ്റുന്നതിനിടയിലാണ് ശങ്കരനാരായണൻ വിജിലൻസിന്റെ പിടിയിലായതെന്ന് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി എ രാമചന്ദ്രൻ പറഞ്ഞു.
ഇൻസ്പെക്ടർമാരായ മനോജ് രഫീഖ്, എസ്ഐമാരായ ശ്രീനിവാസൻ, മോഹൻദാസ് തുടങ്ങിയവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ ശങ്കരനാരായണനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
			<slash:comments>0</slash:comments>
കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി
പുത്തനത്താണി: കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി. പുന്നത്തല ചേലൂര്‍ വാലിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. താൽക്കാലിക ജോലിയിൽ പ്രവേശിച്ച ആളായിരുന്നു അബ്ദുൾ നാസർ. ഇന്നലെ വൈകീട്ട് 5.30ഓടെ പഞ്ചായത്ത് ഓഫീസില്‍വച്ച് പണം വാങ്ങുമ്പോഴാണ് പിടിയിലായത്. മലപ്പുറം ജില്ലയിലെ കുറുമ്പത്തൂര്‍ ചിറ്റിയപ്പുറത്ത് വീട്ടില്‍ മന്‍സൂറിന്റെ ബന്ധു ആതവനാട് മണ്ണേക്കരയില്‍ പണിയുന്ന […]
The post കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയിലായി appeared first on Valanchery Online.
			<slash:comments>0</slash:comments>
കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു
മലപ്പുറം: ഭൂനികുതിയടയ്ക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കോഡൂർ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ അരൂർ സ്വദേശി എം.ബി.അനിൽകുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് അനിൽകുമാറിനെ കോഡൂരിലെ വീട്ടിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുകയുമായി വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവും പിടികൂടിയത്. കോഡൂർ സ്വദേശി അബ്ദുൽ ജബ്ബാറിനോടാണു നികുതിയടയ്ക്കാൻ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സെന്റിന് 2000 വീതം തന്നാൽ […]
The post കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു appeared first on Valanchery Online.
മലപ്പുറം: ഭൂനികുതിയടയ്ക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കോഡൂർ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ അരൂർ സ്വദേശി എം.ബി.അനിൽകുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് അനിൽകുമാറിനെ കോഡൂരിലെ വീട്ടിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുകയുമായി വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവും പിടികൂടിയത്.
			<slash:comments>0</slash:comments>