bn mullick Archives - Valanchery Online

ബി എൻ മല്ലിക് ദേശീയ പൊലീസ് ഫുട്‌ബോൾ കിരീടം സിആര്‍പിഎഫിന്
മലപ്പുറം: നിലവിലെ ചാമ്പ്യന്മാരായ ബിഎസ്എഫിനെ തോൽപ്പിച്ച് സിആർപിഎഫിന‌് 67-ാമത് ബി എൻ മല്ലിക് ദേശീയ പൊലീസ് ഫുട്‌ബോൾ കിരീടം. സഡൻ ഡെത്തിലൂടെയാണ‌് സിആർപിഎഫിന്റെ വിജയം. 2006ലും 2009ലും റണ്ണേഴ്‌സായ സിആർപിഎഫിന്റെ ആദ്യകിരീടമാണിത‌്.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല.  കേരാളാ പൊലീസിനെ നാല് ​ഗോളിന് തോൽപ്പിച്ച് പഞ്ചാബ് പൊലീസ് മൂന്നാം സ്ഥാനം നേടി. ജഗദീപ് സിങ് ഹാട്രിക്കും അമൻദീപ് ഒരു ഗോളും നേടി. കലാശപ്പോരാട്ടത്തിൽ ആദ്യ പകുതിയിൽ സിആർപിഎഫ് നിരവധി മുന്നേറ്റം നടത്തി. ബിഎസ്എഫ് പ്രതിരോധം അവയെല്ലാം നിഷ്ഫലമാക്കി. 35-ാം മിനുട്ടിൽ സിആർപിഎഫിന്റെ അമൂച്ച ബോൾ ഇന്ദ്രർജീതിന് കൈമാറിയെങ്കിലും ഗോളിയുടെ മുന്നിൽവച്ച് പുറത്തേക്കടിച്ചു.

ഇതിനിടെ ബിഎസ്എഫും രണ്ട്  മുന്നേറ്റം നടത്തി. 80-ാംമിനുട്ടിൽ ബിഎസ്എഫിന്റെ സന്തോഷ് ട്രോഫി താരം ഹേംബ്രാമിന്റെ മൂലയിൽനിന്നുള്ള ഷോട്ട് മോസസ് ആന്റണി കൈകളിലൊതുക്കി. സമനിലയിലായ കളിയുടെ അധികസമയത്തും ഇരു ടീമുകൾക്കും ഗോളുകൾ നേടാനായിരുന്നില്ല. ഇരുടീമുകളും ഒമ്പത് കിക്കുകളെടുത്തപ്പോൾ സിആർപിഎഫിന്റെ രമൻദീപ് സിങ്ങിന്റെ കിക്ക് പുറത്തുപോയി. ബിഎസ്എഫിന്റെ നിലാംബർ സിങ്ങിന്റേയും തൽവീന്ദർ സിങ്ങിന്റേയും കിക്കുകൾ ഗോൾകീപ്പർ മോസസ് ആന്റണിയുടെ പകരക്കാരനായ ശക്തിദാസ് ശ്യാം തടുത്തു. വിജയികളുടെ അവസാന കിക്ക് ദഷ്പ്രീത് സിങ് ലക്ഷ്യം നേടി. മത്സരത്തിന് ശേഷം 37 ടീമുകളുടെയും വർണശബളമായ മാർച്ച് പാസ്റ്റ് നടന്നു. വിജയികൾക്ക് അഡീ. ഡയറക്ടർ (ഐബി) എം ഹരിസേന വർമയും മൂന്നാം സ്ഥാനക്കാരായ പഞ്ചാബ് പൊലീസ് ടീമിന് ഐ എം വിജയനും ട്രോഫി വിതരണം ചെയ്തു. മോസസ് ആന്റണിയെ മികച്ച താരമായി തെരഞ്ഞെടുത്തു.

The post ബി എൻ മല്ലിക് ദേശീയ പൊലീസ് ഫുട്‌ബോൾ കിരീടം സിആര്‍പിഎഫിന് appeared first on Valanchery Online.