ayyappanov falls Archives - Valanchery Online

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ്
ആതവനാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രങ്ങൾ നടപ്പിൽ വന്ന ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്.

പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ്  മിനി വെള്ളച്ചാട്ടം കാണുന്നതിനായി  ഈ കഴിഞ്ഞ ദിവസങ്ങളായി  ദൂരദിക്കുകളിൽ നിന്ന് വന്ന്  ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹി അകലം പാലിക്കാതെയും ഉള്ള  മുപ്പതോളം പേർക്കെതിരെയാണ്  വളാഞ്ചേരി പോലീസ് നിയമ നടപടികൾ എടുത്തത്.

ഇരുപത്തിയഞ്ചോളം പേരിൽ നിന്ന് പിഴ ഈടാക്കുകയും ആറോളം ബൈക്കുകൾ  പിടിച്ചെടുക്കുകയും ചെയ്തു. ദൂരദിക്കുകളിൽ നിന്നും യുവാക്കൾ ബൈക്കുകളിലും മറ്റുമായി അയ്യപ്പനോവിൽ എത്തിയിരുന്നതായി വളാഞ്ചേരി പോലീസ് അറിയിച്ചു. പിടികൂടിയവരിൽ ഇരിമ്പിളിയം, വളാഞ്ചേരി, കോട്ടക്കൽ, മാറാക്കര, പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. നിലവിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളും നഗരസഭയും കർശന നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നേതൃത്വം നൽകി. പോലീസുകാരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ്, രാധാകൃഷ്ണ പിള്ള എന്നിവരും  എം.എസ്.പി യിലെ പോലീസുകാരായ ബൈജു, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഡി കാറ്റഗറിയിലുള്ള  സ്ഥലങ്ങളിൽ  കുന്നിൻ പ്രദേശങ്ങളിലും  മറ്റും യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ അഷ്റഫ് അറിയിച്ചു.

The post കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു
ആതവനാട്: അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു. മഴക്കാലമായാൽ മാട്ടുമ്മൽ പാടശേഖരങ്ങളിൽനിന്നും വരുന്ന വെള്ളം പാറക്കെട്ടിൽ തട്ടി നാല്പതടിയോളം താഴ്ചയിലേക്ക് പതിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നത്. ചെറിയ പെരുന്നാളിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വർഷക്കാലം കഴിയുന്നതുവരെ സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തും.

കഴിഞ്ഞവർഷം പെരുന്നാളിന് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ സ്വദേശിയുടെ തലയിൽ കല്ല് വീണ്‌ മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നിർദേശപ്രകാരം പഞ്ചായത്ത് വെള്ളച്ചാട്ടം ദൂരെനിന്നും കാണാവുന്ന വിധത്തിൽ കമ്പിവേലി കെട്ടി. പോലീസ് അറിയിപ്പ് ബോർഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോർഡും നശിപ്പിച്ച നിലയിലാണ്. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പറയുന്നു.

കമ്പിവേലി അകത്തി വെള്ളച്ചാട്ടം അടുത്തു നിന്നു കാണുന്നതിനുവേണ്ടി കുട്ടികളടക്കം പാറക്കെട്ടിന്‌ താഴേക്ക് പോകുകയും കുളിക്കുന്നതും നിത്യസംഭവമാണ്. വൻ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. ആതവനാട് ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട സ്ഥലം അധികൃതർ ഗൗരവമായി എടുക്കുന്നില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം കണ്ണുതുറക്കുന്ന അധികൃതർക്കെതിരെ നാട്ടുകാർ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി സി.ഐക്കും, പഞ്ചായത്ത് സെക്രട്ടറിക്കും ആതവനാട് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ. പരാതി നൽകി. ഡി.വൈ.എഫ്.ഐ. യതീംഖാന നഗർ യൂണിറ്റ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും നശിപ്പിച്ച നിലയിലാണ്. സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതിനാൽ ഗതാഗത തടസ്സവും യതീംഖാന-വെട്ടിച്ചിറ റോഡിൽ ഉണ്ടാകുന്നു.

The post അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു appeared first on Valanchery Online.