article Archives - Valanchery Online
അക്ഷരനക്ഷത്രത്തിന്റെ മൊഞ്ചുമായി മലപ്പുറം!
കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ ആറാമത് തുടർവിദ്യാഭ്യാസ‌കലോത്സവത്തിന് എറണാ‌കുളത്ത് തിരശ്ശീല വീണപ്പോൾ 123 പോയിന്റോടെ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം ലഭിച്ചു. പ്രേരക്‌മാരുടെയും ഗുണഭോകതാക്കളുടെയും പത്താം‌തരം തുല്യതാ പഠിതാക്കളുടെയും വിവിധ മത്സര‌ഇനങ്ങളിലായി ജില്ലയിൽ നിന്നും 120-ഓളം പേരാണ് മാറ്റുരച്ചത്.
ലേഖകൻ:
കെ‌ടി നിസാർ ബാബു
നോഡൽ പ്രേരക്,
കുറ്റിപ്പുറം ബ്ലോക്ക്.
ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കിടയിലും സാക്ഷരതാ മിഷൻ പകർന്ന തിരിവെട്ടം പുത്തൻ ആവേശമായി മത്സരാർഥികൾ ഏറ്റെടുക്കുകയായിരുന്നു.പ്രായത്തിന്റെയും പ്രാരാബ്ധത്തിന്റെയും അനാരോഗ്യത്തിന്റെയും അവസ്ഥകളെ വകവക്കാതെ സംഗീതത്തിലും, അഭിനയത്തിലും നൃത്തച്ചുവടിലുമെല്ലാം പുതിയൊരു മാനം തീർക്കുകയായിരുന്നു മലപ്പുറത്തുകാർ.
കലോത്സവ മത്സരങ്ങളുടെ അവസ്സന ഇനമായ വേദി രണ്ടിലെ പ്രേരക്‌മാരുടെ നാടൻ‌പാട്ട് ഗ്രൂപ്പ് മത്സരത്തിൽ മലപ്പുറത്തിന് വേണ്ടി മത്സരിച്ച പുഷ്പയും സംഘവും സദസ്സാകെ ഇളക്കിമറിച്ച പ്രകടനം കാഴ്ചവച്ചത് തുടർ‌വിദ്യാഭ്യാസ കലോത്സവത്തിന്റെ യശ്ശസ് വാനോളം ഉയർത്തുന്നതായിരുന്നു.
കലോത്സവത്തിന്റെ മുന്നോടിയായി നടന്ന ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ പേർ അണിനിരന്നത് മലപ്പുറത്തു നിന്നാണ്.
ഭർത്താവിന്റെയും മകളുടെയും ശിക്ഷണത്തിൽ കലോത്സവ വേദിയിൽ തുടർച്ചയായി അഞ്ചാം വർഷവും ‘വസന്തരാഗം’
ഭർത്താവിന്റെയും മകളുടെയും ശിക്ഷണത്തിൽ തുടർച്ചയായി അഞ്ചാം വർഷവും മലപ്പുറം മണ്ണഴി തുടർവിദ്യാഭ്യാസ കേന്ദ്രത്തിലെ പ്രേരക് എൻ വസന്തക്ക്  സംസ്ഥാന സാക്ഷരതാ മിഷന്റെ തുടർവിദ്യാഭ്യാസ വേദിയിൽ വിജയങ്ങളുടെ തുടർക്കഥ. ഈ വർഷത്തെ കലോത്സവത്തിൽ പ്രേരക്‌മാരുടെ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളായ മോണോ‌ ആക്ടിൽ ഒന്നാം സ്ഥാനവും, കഥാപ്രസംഗം, മിമിക്രി എന്നിവയിൽ രണ്ടാം സ്ഥാനവും ഗ്രൂപ്പ് ഇനങ്ങളായ നാടൻ‌പാട്ട്, സാക്ഷരതാ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നേടിയാണ് തിളങ്ങിയത്. ഭർത്താവായ അനിരുദ്ധന്റെയും മക്കളായ അക്ഷയ, അപർണ്ണ എന്നിവരുടെ ശിക്ഷണത്തിലാണ് ഈ വിജയങ്ങൾ കൈവരിക്കാനായതെന്ന് വസന്ത പറയുന്നു.
തൊഴിലുറപ്പ് ജോലിക്കിടയിലും ‘തങ്ക’ലിപികൾക്ക് ഈണം പകർന്നു
സാക്ഷരതാ മിഷൻ സംസ്ഥാന കലോത്സവത്തിൽ ഗുണഭോക്താക്കളുടെ വിഭാഗത്തിൽ ലളിതഗാനം ഒന്നാം സ്ഥാനം നേടിയ കൊണ്ടോട്ടി ബ്ലോക്കിലെ 54 വയസ്സുള്ള എ തങ്കം കലോത്സവ വേദിയിൽ ആവേശമായി.
തൊഴിലുറപ്പ് ജോലിക്കിടയിലും ഏഴാം‌തരം തുല്യതാ ക്ലാസിന് സമയം കണ്ടെത്തിയ തങ്കത്തിന് ലഭിച്ച ഈ വിജയം മറക്കാനാവാത്ത അനുഭവമാണെന്ന് അവർ പറഞ്ഞു. നാടൻപാട്ട് സിംഗിൾ  വിഭാഗത്തിൽ രണ്ടാം സ്ഥാനവും തങ്കം നേടി.
ഗുണഭോക്താക്കളുടെ മത്സരത്തിലെ വിജയികൾ
ഒന്നാം സ്ഥാനം
ലളിതഗാനം- തങ്കം എ കുണ്ടോട്ടി
രണ്ടാം സ്ഥാനം
നാടൻപാട്ട് – തങ്കം എ കുണ്ടോട്ടി
നാടോടി നൃത്തം-ബേബി കെ തിരൂർ
മൂന്നാം സ്ഥാനം
ഒപ്പന-സുഹറ പി & പാർട്ടി താനൂർ
ഫാൻസി ഡ്രസ്-ഷീബ സികെ വേങ്ങര
മാപ്പിളപാട്ടിൽ മലപ്പുറത്തിന്റെ ആധിപത്യം നില‌നിർത്തി
ഏതൊരു കലോത്സവ‌വേദികളിലും മാപ്പിളപാട്ടിലെ ആധിപത്യം നിലനിർത്തുന്ന മലപ്പുറം സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിലും അതാവർത്തിച്ചു. പത്താംതരം പഠിതാക്കളുടെ വിഭാഗത്തിൽ നൌഫൽ കെ പി യാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം നേടി. തിരൂരങ്ങാടി ബ്ലോക്കിലെ സുലൈഖ & പാർട്ടി അവതരിപ്പിച്ച ഒപ്പനയും മികച്ച നിലവാരം പുലർത്തി.
പത്താം തരം പഠിതാക്കൾ വിജയികൾ
ഒന്നാം സ്ഥാനം
മാപ്പിളപാട്ട് – നൌഫൽ കെപി
മോണോ ആക്ട് – സുബൈർ എം
കവിതാ രചന – സക്കീനത്ത് കെ സി
രണ്ടാം സ്ഥാനം
ഒപ്പന – സുലൈഖ പി & പാർട്ടി തിരൂരങ്ങാടീ
മൂന്നാം സ്ഥാനം
അബ്ദുൾ മജീദ് ഒട്ടി, മലപ്പുറം
നാടൻപാട്ട് – കണ്ണൻ‌കുട്ടി & പാർട്ടി, വണ്ടൂർ
മിമിക്രി – അജിത്ത് എ, പൊന്നാനി
The post അക്ഷരനക്ഷത്രത്തിന്റെ മൊഞ്ചുമായി മലപ്പുറം! appeared first on Valanchery Online.
‘ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ’
‘ആരാധനയുടേതായ ഉയർന്നു പോകുന്ന വികാരവും അവഹേളനത്തിന്റേതായ കീഴാള വികാരവും അലിഞ്ഞു ചേർന്ന് കരുണാർദ്രമായൊരു സമൂഹം സൃഷ്ടിക്കപ്പെടുമ്പോൾ അതൊരു നീതിനിഷ്ട സമൂഹമായി തീരുന്നു’, ഇന്ത്യയുടെ ഭരണഘടനാ ശില്പി ഡോ ബി‌ആർ അം‌ബേദ്കറുടെ ഈ കാഴ്ചപാടിലേക്ക് എത്തിപ്പെടാൻ വർത്തമാനകാല ആശയങ്ങളോടുള്ള ഒരു സംവദിക്കൽ മാത്രമാണ് ഞാൻ ഇവിടെ നടത്തുന്നത്.
ഇത് വായനക്കാരന്റെ ചിന്തക്ക് നിറം പകരാനുള്ളതല്ല, എന്നാൽ എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിങ്ങളുടെ ചിന്തകളെ കെട്ടിയിടാനും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്നു നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾ നേരിടാൻ ഇനിയും നാം വൈകികൂടാ. നീതിനിഷേധിക്കപ്പെട്ടവന്റെ
സ്വപ്നങ്ങളിൽ നിയമവ്യവസ്ഥകൾക്കുള്ളിൽ കുരുങ്ങികിടക്കുന്ന ഒരു കാലഘട്ടത്തിൽ നിന്നും പെട്ടെന്നൊരു മോചനം അസാധ്യമാണെന്നിരിക്കെ ഇനി നമുക്ക് ചെയ്യാൻ കഴിയുന്നത് ധ്വംസനങ്ങളുടെ അളവ് കുറച്ച് കൊണ്ടുവരിക എന്നുള്ളത് മാത്രമാണ്.
ഓരോ മനുഷ്യാവകാശദിനവും നമ്മിലേക്കെത്തുമ്പോൾ നാടുനീളെ സെമിനാറുകളും സിമ്പോസിയങ്ങളുമായി ചരിത്രത്തിന്റെ കൂടെ നടക്കുകയല്ലാതെ പുതിയൊരു ലോകമെന്ന കഴ്ചപ്പാടിലേക്ക് നടക്കാൻ നടക്കാൻ തയ്യാറവുന്ന ഒരു അവസ്ഥാന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ വേണ്ട പണിപ്പുര സൃഷ്ടിക്കലാകട്ടെ ഇത്തരം ദിനാചരങ്ങളിലൂടെ നമ്മുടെ ലക്ഷ്യം.
മനുഷ്യാവകാശങ്ങൾ സംബന്ധിച്ചുള്ള 1948ലെ സാർവ്വലൌകിക പ്രഖ്യാപനം ഐക്യരാഷ്ട്ര സഭ നടത്തിയപ്പോൾ മനുഷ്യാവകാശ വസന്തം ലോകമാകെ വീശിയടിക്കുന്ന ഒരു സ്ഥിതി വിശേഷത്തെ നാം സ്വപ്നം കണ്ടു. ഇതിലേക്ക് നടന്നടുക്കുമ്പോഴാണ് ഖമർ റൂഷിന്റെ കൊടുങ്കാ
കെ പി വഹീദ
പ്രസിഡന്റ്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
റ്റ് എതിർ ദിശയിൽ വീശാൻ ആരംഭിച്ചത്. ഖമർ റൂഷിന്റെ ആരംഭം നമുക്ക് ആവേശമായിരുന്നു, എന്നാൽ ഇതിന്റെ അവസാനത്തെക്കുറിച്ച് ഓർക്കാൻ നമുക്ക് ആവുന്നില്ല.
കമ്പോഡിയയിലെ കർഷകജനത വിമോചനത്തിനായി പോൾപോട്ടിന്റെ പാർട്ടിയായ ഖമർ റൂഷിന്റെ ശ്രമങ്ങൾ വിജയം കാണുകയും തുടർന്ന് ഖമർ റൂഷ് അധികാരത്തിലെത്തിയപ്പോൾ നടത്തിയ ഭീകര വാഴ്ചയിൽ കമ്പോഡീയൻ ജനതയുടെ 21 ശതമാനത്തോളം പേരെ കൊന്നൊടുക്കി. അതായത് 17 ലക്ഷം പേരുടെ ജീവനാണ് അപഹരിക്കപ്പെട്ടത്.ഈ സംഭവം മനുഷ്യന്റെ ജീവിക്കനുള്ള, സമത്വത്തിനുള്ള, നൈസർഗികതയുടെ അവകാശങ്ങൾക്കെതിരെ പ്രഖ്യാപിച്ച ഫാസിസ്റ്റ് സിദ്ധാന്തമാണ് എന്നതിൽ തർക്കമില്ല.
ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഇനി നമുക്കുണ്ടായിക്കൂടാ. ഒരു ഫാസിസ്റ്റ് ഭരണകൂടമോ, ഗ്വാണ്ടനാമോയോ, വാഗൺ ട്രാജഡിയോ, ജാലിയൻ വാലാബാഗോ ഇനി നമുക്ക് അനുവധിക്കാനാകില്ല. രാജ്യത്ത് വളർന്നു വരുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദമുയർത്തി മനുഷ്യത്വത്തിന്റെ വീണ്ടെടുപ്പിനുള്ള ശ്രമങ്ങളുടെ വാഹകരെയാണ് ഇനി നമുക്കാവശ്യം. മനുഷ്യാവകാശത്തിന്റെ മുന്നണിപ്പോരാളികളാകാൻ യോഗ്യതയുള്ള ഒരു ഭരണകൂടമാണ് നമുക്കുണ്ടാവേണ്ടത്.
1776ലെ അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപനവും 1789ലെ ഫ്രഞ്ച് വിപ്ലവ പ്രഖ്യാപനവുമെല്ലാം ഒരു നിശ്ചിത പരിധിവരെ ആധുനിക കാലത്ത് മനുഷ്യാവകാശ സങ്കൽ‌പ്പങ്ങളെ കുറിച്ചുള്ള ചിന്തകൾക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. എന്നാൽ, വളർന്നു വരുന്ന സമൂഹത്തിൽ സ്വതന്ത്രമായ വീക്ഷണങ്ങൾക്കും അഭിപ്രായങ്ങൾക്കുമപ്പുറത്തേക്ക് മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇനിയും നാം ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
The post ‘ഖമർ റൂഷ് പുനർജനിക്കാതിരിക്കട്ടെ’ appeared first on Valanchery Online.
നിറമുള്ള പൂക്കൾ വിടരട്ടെ
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നൂറ്റി ഇരുപത്തിനാലാം ജന്മദിനമായ 2013 നവംബർ 14 രാജ്യം ശിശുദിനമായി ആചരിക്കുന്നു. അതോടൊപ്പം നവംബർ 20 അന്താരാഷ്ട്ര ശിശുദിനമായി ഐക്യരാഷ്ട്ര സഭയും ആചരിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ശിശുദിനവും നമ്മളിലൂടെ കടന്നു പോകുമ്പോൾ കുഞ്ഞുങ്ങളെ കുറിച്ചുള്ള നെഹ്രുവിന്റെ സ്വപ്‌നങ്ങൾക്ക് വർണ്ണം പകരാൻ വിവിധ മേഖലകളിൽ വ്യത്യസ്ഥമായ മത്‌സരങ്ങൾ നടക്കുന്നത് സർവ്വസാധാരണമായി വാങ്ങികൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷെ ഈ മേഖലകളെ പരിപോഷിപ്പിക്കാനായിരിക്കുമെങ്കിലും അതിനപ്പുറത്തുള്ള ചില റിയാലിറ്റി ഷോകൾ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ നമുക്കാകില്ല.
Article by:
Vahida CP
President;
Kuttippuram Block Panchayath
സ്വന്തം അചഛനമ്മമാരുടെ പോലും ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയരാകേണ്ടി വന്ന ഒരു കൂട്ടം കുരുന്നു രക്തസാക്ഷികളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുകയാണ്. പാഠപുസ്തകത്തിലെ അക്ഷരങ്ങൾക്കൊപ്പം വേദനയുടെ കണ്ണുനീർ കടിച്ചമർത്തി പിടയുന്ന അവരുടെ കത്തുന്ന നെഞ്ച് കാണാൻ നമുക്കാകുന്നില്ല.
അധികാരത്തിന്റെ ഉരുക്ക് കോട്ടകളേ തകർത്തരച്ച്, കുരുട്ട് ബുദ്ധികൾക്കെതിരെ പന്തമെറിഞ്ഞ് അരാജകത്വ സമൂഹത്തിന് കടിഞ്ഞാണിട്ട് ദിശ പറഞ്ഞവർ നമ്മുടെ മുമ്പെ കടന്നു പോയിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി നിലകൊണ്ട മഹത്‌വ്യക്തികളുടെ സുകൃതങ്ങളെ സായൂജ്യമാക്കുന്നതിന് പകരം ഒരു നല്ല നാളെക്കായി വളരുന്ന തലമുറയെ നമുക്ക് വളർത്തിയെടുക്കണം. നിറമുള്ള പൂക്കളാകട്ടെ ഇനി നമുക്ക് വേണ്ടി വിടരേണ്ടത്.
The post നിറമുള്ള പൂക്കൾ വിടരട്ടെ appeared first on Valanchery Online.