aneesh g menon Archives - Valanchery Online
മോണൊ ആക്ട് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി ആരോപണം; നടൻ അനീഷ് ജി മേനോൻ ‘മീ ടൂ’ കുരുക്കിൽ
പോസ്റ്റ് ഇപ്രകാരമാണ്
ചെറുപ്പം തൊട്ടേ ആർട്സിനോട് ഒക്കെ നല്ല കമ്പം ഉള്ള ആളായിരുന്നു ഞാൻ. അതിൽ തന്നെ മോണോആക്ട് , പ്രസംഗം എന്നിവയിൽ ഞാൻ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. എന്നെ ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെ ആഗ്രഹം. സാമ്പത്തികമായി അത്ര ഉയർന്ന നിലവാരത്തിലുള്ളവർ ഒന്നുമല്ല ഞങൾ. വലിയ ആളുകളുടെ മക്കളെ സ്ഥിരം മോണോആക്ട് പഠിപ്പിക്കുന്ന ഒരു സാർ ഉണ്ടായിരുന്നു. പേര് അനീഷ് G മേനോൻ. പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്ട് , നാടകം തുടങ്ങിയവ അയാൾ പഠിപ്പിച്ചിരുന്നു. ( അനീഷ് പിന്നീട് മമ്മുട്ടി ദെ ബെസ്റ്റ് ആക്ടർ അവാർഡ് എന്ന ടാലന്റ് ഷോയിൽ റണ്ണർ അപ്പ് ആവുകയും അതിനു ശേഷം പല മെയിൻസ്റ്റ്രീം സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബെസ്റ്റ് ആക്ടർ , ദൃശ്യം, ലൂസിഫർ തുടങ്ങിയ )
അന്ന് മുതൽ സ്ഥിരമായി എന്നെ മോണോ ആക്ട് പഠിപ്പിക്കാൻ അയാൾ വന്നുതുടങ്ങി. വീട്ടുകാർക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാർക്കും സമ്മതനായ ആളായിരുന്നു. എന്റെ അടുത്തും നല്ല സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എപ്പോഴും എന്റെ കവിൾ ഒക്കെ പിടിച്ച് വലിച്ച് കൊഞ്ചിക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാൾ പക്ഷെ കൂടുതൽ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷൻ ശരി ആക്കാനും പോസ്ചർ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാൾ എന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.
ഒരിക്കൽ അയാൾ “ചെസ്റ്റ് പൊസിഷൻ ശരിയാക്കട്ടെ” എന്ന് പറഞ്ഞു എന്റെ ടോപിലൂടെ കയ്യിട്ട് എന്റെ ബ്രസ്റ്റിൽ അമർത്തി. എനിക്ക് ശരിക്കും വേദനിച്ചു. പിന്നീട് പല തവണ ഇത് തുടർന്നു. ഇടക്ക് എന്തോ ഒരു കള്ളത്തരം പറഞ്ഞിട്ട് ഞാൻ പുറത്തുചെന്ന് അമ്മയോട് എന്റെ കൂടെ വന്നിരിക്കാൻ പറഞ്ഞു. അപ്പോൾ “പ്രാക്ടീസ് ചെയ്യിക്കാൻ അനീഷിന് സൗകര്യം വേണം” എന്ന് പറഞ്ഞു അമ്മ അത് കാര്യമായെടുത്തില്ല. എന്റെ രക്ഷിതാക്കളെ വരെ ഇതൊക്കെ അഭിനയപ്രക്രിയയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു.
എനിക്ക് അന്ന് മുതൽ നല്ല പേടിയായി. ഇതൊന്നും പഠിപ്പിക്കാനല്ലെന്നും എന്നെ ഉപദ്രവിക്കുകയാണെന്നും എനിക്ക് തോന്നിത്തുടങ്ങി. വീട്ടിൽ എന്തെങ്കിലും പറഞാൽ എന്റെ തോന്നൽ ആണെന്ന് പറഞ്ഞു വഴക്ക് പറയും. പണ്ട് ഒരു ചേട്ടൻ എന്നെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോൾ, ആറിൽ പഠിക്കുന്ന എന്നോട് “നീയെന്തിനാ അങ്ങോട്ട് നോക്കാൻ നില്കുന്നത് അതോണ്ടല്ലേ ഇങ്ങോട്ട് നോക്കുന്നത് കണ്ടത്” എന്ന് ചോദിച്ച് അവരെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ആരോടും ഒന്നും പറയാൻ ധൈര്യമില്ലായിരുന്നു. ഇനി ഒരുപക്ഷേ അയാൾ മോണോആക്ട് പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലോ എന്നാക്കെയായിരുന്നു എന്റെ ചിന്ത. ഇതൊക്കെ എന്റെ തന്നെ തോന്നൽ ആണെങ്കിലോ എന്ന് വരെ ഞാൻ അക്ഷരാർത്ഥത്തിൽ ചിന്തിക്കാൻ തുടങ്ങി. പിന്നീട് ഇടക്ക് വീട്ടിലേക്ക് ഫോൺ വിളിക്കുമ്പോൾ അയാൾ എന്നോട് സംസാരിക്കും. പാസീവ് ആയി ലൈംഗികചുവയുള്ള കാര്യങ്ങൾ അയാൾ എന്നോട് സംസാരിക്കും. എനിക്കതെല്ലാം കേൾക്കുമ്പോൾ എന്തോപോലെ ആകും ശരിക്കും പേടി കൊണ്ട് ഞെട്ടുന്ന അവസ്ഥ.
“സർ വരുമ്പോ എന്റെ കൂടെ ഇരിക്കണം” എന്നെന്റെ വീട്ടുകാരോട് അടുത്ത് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ ചെയ്താൽ ഞാൻ നന്നായി പഠിക്കില്ല എന്ന് പറഞ്ഞവർ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും എന്റെ ശരീരം സംരക്ഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു. കൈ വരെ മൂടുന്ന ഒരു ടോപ്പും, രണ്ടു പാന്റും ഒരു സ്കര്ട്ടും ഇട്ടാണ് ഞാൻ പ്രാക്ടീസിന് ചെന്നത്. ഇങ്ങനെ നിന്നാൽ അയാൾ എന്നെ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ തോന്നൽ. പ്രാക്ടീസ് തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്റെ രക്ഷിതാക്കൾ പോയി. ഞങ്ങൾ രണ്ടുപേരും മുറിയിൽ ഒറ്റയ്ക്കായപ്പോൾ അയാൾ അയാളുടെ സ്വഭാവം പുറത്തെടുക്കാൻ തുടങ്ങി. ആക്റ്റിന്റെ ഒരു ഭാഗത്ത് അല്പം റൊമാന്റിക്ക് ആയിട്ടുള്ള രംഗമുണ്ട്. ആ രംഗം വന്നപ്പോൾ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള് എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.
പിന്നീട് പലതവണ പ്രാക്ടീസിനിടക്ക് അയാള് എന്നെ ചുമരിൽ ചേർത്ത് വച്ച് ബലമായി ഉമ്മ വക്കുകയും എന്റെ ബ്രെസ്റ്റിൽ കൈ കൊണ്ട് അമർത്തുകയും ഒക്കെ ചെയ്തു. ഷോക്കിലായിരുന്ന എനിക്ക് ഒന്ന് കരയാൻ പോലും പറ്റുണ്ടായിരുനില്ല. കരയാൻ ശ്രമിച്ചപ്പോൾ അയാൾ ബലം പ്രയോഗിച്ച് എന്റെ ചുണ്ടിൽ അമർത്തി കടിച്ചു. അയാളുടെ കൈകൾ എന്റെ പാന്റീസിന്റെ ഉള്ളിലേക്ക് ബലം പ്രയോഗിച്ചു കടത്തി. എന്നിട്ടയാൾ എന്റെ മുൻപിൽ വച്ച് ആ കൈ പുറത്തെടുത്ത് അതിൽ ഉമ്മ വെക്കുകയും മണക്കുകയും ഒക്കെ ചെയ്തു. ഞാൻ പൊട്ടിക്കരഞ്ഞു വീട്ടുകാരെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ വയർ വേദന ആണെന്ന് പറഞ്ഞു.
എനിക്കയാളെ പേടിയായിരുന്നു. റൂമിൽ എത്തി എനിക്കിനി മോണോആക്ട് പഠിക്കേണ്ട അമ്മ എന്ന് പറഞ്ഞപ്പോ അമ്മ എന്റെയടുത്ത് എന്തേ അനീഷ് എന്തെങ്കിലും? എന്ന് ചോദിച്ചു. ഞാൻ തലയാട്ടി. അയാൾ അപ്പോഴേക്കും തന്ത്രപരമായി അവിടന്ന് ഇറങ്ങിപോയിരുന്നു.
എന്റെ ഭാവിയെ പേടിച്ച് ഒരിക്കൽ പോലും അയാൾക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ എന്റെ വീട്ടുകാർ തയ്യാറല്ലായിരുന്നു. പിന്നീട് അയാളെ പലപ്പോഴും ബിഗ്സ്ക്രീനിൽ പ്രതീക്ഷിക്കാതെ കാണേണ്ടി വന്നപ്പോ ഞെട്ടിവിറച്ച് എനിക്ക് തീയേറ്ററിൽ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. പിന്നീട് പല തവണ അയാൾ എനിക്ക് ഫോൺ ചെയ്തിരുന്നു. അയാൾക്ക് എന്റെ ശരീരത്തോട് ഉള്ള ഇഷ്ടമൊക്കെ അയാൾ ഫോണിൽ കൂടി പറയാൻ തുടങ്ങി. ഒടുവിൽ “നിങ്ങള്ക്ക് വേറെ ആരെയും കിട്ടില്ലേ? എന്നെ വെറുതെ വിട്ടൂടെ” എന്ന് അപേക്ഷിച്ചപ്പോൾ ലൈംഗികവൈകൃതങ്ങൾ നിറഞ്ഞ മറുപടികളാണ് അയാൾ തന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എനിക്ക് തിരിച്ചു പ്രതികരിക്കാൻ ധൈര്യം കിട്ടി തുടങ്ങിയിരുന്നു. ഇനി എന്നെ വിളിക്കരുത്. ഉപദ്രവിക്കരുത് എന്ന് ഞാൻ അയാളോട് തീർത്തുപറഞ്ഞു.
പിന്നീട് അയാൾക്ക് സിനിമയിൽ തിരക്കായതെല്ലാം ഞാൻ അറിഞ്ഞിരുന്നു. പക്ഷേ എനിക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഒരുപാട് സ്ഥലത്ത് കൗൺസിലിങ്ങും മെഡിസിനുമെല്ലാം വേണ്ടി വന്നു ഇത്തിരിയെങ്കിലും പഴയ പോലെയാകാൻ. ഇമോഷണൽ stability എനിക്ക് നഷ്ടമായി.
സ്വന്തം വീട്ടിൽ പോലും വേണ്ട സപ്പോർട്ട് കിട്ടാതെ ഇതൊക്കെ ഞാൻ ആരോട് പറയാനാണ്. അതുകൊണ്ട് തന്നെ വർഷങ്ങൾ എടുത്തു ആരോടെങ്കിലും ഇതൊക്കെ ഷെയർ ചെയ്യാൻ. ഒരുപക്ഷേ അയാളാൽ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട വേറെയും പെൺകുട്ടികൾ ഉണ്ടാകാം. എന്നെപ്പോലെ ഒരാൾ തുറന്ന് പറഞാൽ മറ്റുള്ളവർക്കും ഇതെല്ലാം തുറന്നുപറയാൻ ധൈര്യമുണ്ടാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
The post മോണൊ ആക്ട് പഠിപ്പിക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയതായി ആരോപണം; നടൻ അനീഷ് ജി മേനോൻ ‘മീ ടൂ’ കുരുക്കിൽ appeared first on Valanchery Online.