airport Archives - Valanchery Online
	1	</sy:updateFrequency>
airport Archives - Valanchery Online
കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ്‌ തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, […]
The post കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ appeared first on Valanchery Online.
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ്‌ തുടങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചുമാണ് നിലവിൽ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം. ക്വലാലംപുരിനുപുറമേ തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
മലേഷ്യൻ എയർ, മലിൻറോ എയർ, ബതിക് എയർ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾക്ക് താത്‌പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകൾ കൂടുതൽ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈൻ തുടങ്ങിയവകൂടി കരിപ്പൂരിൽനിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു. ഇതോടൊപ്പം 18 പുതിയ ബാഗേജ് ചെക്കിങ് കൗണ്ടറുകളും വൈകാതെ പ്രവർത്തനക്ഷമമാകും. ഇതോടെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ബാഗേജ് ചെക്കിങ് കൗണ്ടറുകൾ 40 ആകും. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ് ഈ ഗേറ്റുകൾ. ഓട്ടോമേറ്റഡ്‌ ബോർഡർ കൺട്രോൾ സിസ്റ്റം എന്നറിയപ്പെടുന്ന ഇവ പാസ്പോർട്ട് സ്കാൻ ചെയ്യുന്നതോടൊപ്പം മുഖത്തിന്റെ ചിത്രമെടുത്ത് ഫോട്ടോ താരതമ്യം ചെയ്യും. […]
The post കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പുത്തൻ കവാടവും ബാഗേജ് കൗണ്ടറുകളും വരുന്നു appeared first on Valanchery Online.
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പ്രവേശനകവാടവും ചെക്കിങ് കൗണ്ടറുകളും വരുന്നു. ഇതോടൊപ്പം 18 പുതിയ ബാഗേജ് ചെക്കിങ് കൗണ്ടറുകളും വൈകാതെ പ്രവർത്തനക്ഷമമാകും. ഇതോടെ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ബാഗേജ് ചെക്കിങ് കൗണ്ടറുകൾ 40 ആകും. ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നവയാണ് ഈ ഗേറ്റുകൾ. ഓട്ടോമേറ്റഡ്‌ ബോർഡർ കൺട്രോൾ സിസ്റ്റം എന്നറിയപ്പെടുന്ന ഇവ പാസ്പോർട്ട് സ്കാൻ ചെയ്യുന്നതോടൊപ്പം മുഖത്തിന്റെ ചിത്രമെടുത്ത് ഫോട്ടോ താരതമ്യം ചെയ്യും. പാസ്പോർട്ടിലെ മൈക്രാചിപ്പിൽ സൂക്ഷിച്ച ഫോട്ടോയുടെ ഡിജിറ്റൽ കോപ്പിയാണ് ഇവ സ്കാനിങ്ങിന് ഉപയോഗിക്കുന്നത്. അതിനാൽ വ്യാജ പാസ്പോർട്ടുമായി വിമാനത്താവളത്തിൽ കടക്കുക അസാധ്യമാകും. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം പരീക്ഷിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ഇതുവഴി എയർപോർട്ട് അതോറിറ്റി നടപ്പാക്കുന്നത്. 18 പുതിയ കൗണ്ടറുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. കൂടുതൽ വിമാനക്കമ്പനികൾ കരിപ്പൂരിലെത്തുമെന്ന സൂചനയെത്തുടർന്നാണ് ഇത്. ടെർമിനലിലെ പഴയ ടൈലുകൾ മാറ്റുന്നതും നടക്കുന്നുണ്ട്. ചോർന്നൊലിക്കുന്ന ആഭ്യന്തര ടെർമിനൽ കെട്ടിടവും നവീകരിക്കുന്നുണ്ട്.
			<slash:comments>0</slash:comments>
ലാഭ കണക്കിൽ മൂന്നാം സ്ഥാനത്തായി കരിപ്പൂർ വിമാനത്താവളം; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍
കൊണ്ടോട്ടി: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത- 482.30 കോടി, ചെന്നൈ- 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്. കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ […]
The post ലാഭ കണക്കിൽ മൂന്നാം സ്ഥാനത്തായി കരിപ്പൂർ വിമാനത്താവളം; തിരുവനന്തപുരവും കണ്ണൂരും നഷ്ടത്തില്‍ appeared first on Valanchery Online.
കൊണ്ടോട്ടി: എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. കൊൽക്കത്ത- 482.30 കോടി, ചെന്നൈ- 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയിൽ എസ്.ആർ. പാർഥിപൻ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.
കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തിൽ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കോവിഡ് പ്രതിസന്ധിമൂലം രണ്ടു വർഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവർഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ 2018-19 വർഷം 73.11 കോടി, 19-20-ൽ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കോവിഡ് പ്രതിസന്ധി ബാധിച്ച 2020-21-ൽ 59.57 കോടിയും 21-22-ൽ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങൾ. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗർത്തലയാണ് നഷ്ടക്കണക്കിൽ മുന്നിലുള്ളത്.
			<slash:comments>0</slash:comments>
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം
: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് പ്രവർത്തി ഏറ്റെടുത്ത കരാർ കമ്പനിക്ക് ഈ സമയം […]
The post കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം appeared first on Valanchery Online.
: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി  മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് പ്രവർത്തി ഏറ്റെടുത്ത കരാർ കമ്പനിക്ക് ഈ സമയം വിമാനത്താവളത്തിന്റെ റൺവേ കൈമാറും. അതിനാൽ രാവിലെ ആറുമണി മുതൽ പത്തുമണിവരെയാണ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുക. ഏകദേശം ആറുവിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. 1200ഓളം യാത്രക്കാർ ഈ വിമാനങ്ങളിലായി വിദേശരാജ്യങ്ങളിലേക്ക് പുറപ്പെടും. രാവിലെ പത്തിന് മുൻപ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ രാവിലെയുള്ള തിരക്ക് വിമാനത്താവളത്തിൽ വർധിച്ചിട്ടുണ്ട്.   ഈ സമയം ചെക്കിങ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
			<slash:comments>0</slash:comments>
ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 47 ലക്ഷം രൂപയുടെ സ്വർണ്ണം കടത്തിയ വളാഞ്ചേരി സ്വദേശി കരിപ്പൂരിൽ പിടിയിൽ
കരിപ്പൂർ: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചു. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. […]
The post ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് 47 ലക്ഷം രൂപയുടെ സ്വർണ്ണം കടത്തിയ വളാഞ്ചേരി സ്വദേശി കരിപ്പൂരിൽ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും; കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ […]
The post ഒരേസമയം 600​ ​യാ​ത്ര​ക്കാർക്ക് ഉപകരിക്കും; കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ appeared first on Valanchery Online.
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കൊവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തിൽ പുതിയ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങിയത് എമിഗ്രേഷൻ ക്ലിയറൻസ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് എമിഗ്രേഷൻ ഏരിയ. വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങിയത്. ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ. ഇന്ത്യൻ/ വിദേശ പാസ്‌പോർട്ടുകളിൽ യാത്ര ചെയ്യുന്നവർ, ഇ വിസ, അംഗപരിമിതർ, മുതിർന്ന യാത്രക്കാർ, ജീവനക്കാർ, വിദേശ നയതന്ത്രജ്ഞർ തുടങ്ങിയവർക്കായി പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കും. 16 കൗണ്ടറുകൾ നിരയായാണ് സജ്ജീകരിച്ചിരിക്കുന്നത്. എമിഗ്രേഷൻ പരിശോധനകൾക്ക് ശേഷം യാത്രക്കാർക്ക് പ്രീ എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഒരു ഇ ഗേറ്റ് ഘടിപ്പിച്ചിരിക്കും. പുതിയ ബ്ലോക്കുകളുടെ തുടക്കം മുതൽ ഈ സൗകര്യങ്ങൾ അന്താരാഷ്ട്ര ആഗമന ടെർമിനലിൽ ഉണ്ടായിരുന്നെങ്കിലും ഡിപ്പാർച്ചർ ടെർമിനലിൽ എമിഗ്രേഷൻ ഫിസിക്കൽ കൗണ്ടറുകളിലാണ് പ്രവർത്തിച്ചിരുന്നത്. എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പുതിയ എമിഗ്രേഷൻ ഏരിയയുടെ കമ്മീഷനിംഗ് നിർവഹിച്ചു. ചടങ്ങിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
			<slash:comments>0</slash:comments>
എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചി ഭാഗങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിങ് നിരോധനവും ഏര്‍പ്പെടുത്തി. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷന്‍, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജങ്ഷന്‍, ബി ഒ ടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, […]
The post എറണാകുളം ജില്ലയിൽ ഇന്നു മുതൽ ഗതാഗത നിയന്ത്രണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര ക്രമീകരിക്കണം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി
കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന […]
The post ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി appeared first on Valanchery Online.
കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിച്ചത്.
റിയാദിലേക്കുള്ള ഫ്ളൈനാസ് സർവീസ് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്. സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും തുടർസർവീസ് ലഭിക്കുന്നത് യാത്രക്കാർക്ക് സമയത്തിലും സാമ്പത്തികമായും നേട്ടമേകും. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം ദീപംകൊളുത്തി വിമാനത്തിന്റെ യാത്ര ഉദ്ഘാടനംചെയ്തു. ഫ്ളൈ നാസ് എയർപോർട്ട് മാനേജർ കെ.പി. ഹാനി, സെക്യൂരിറ്റി ഓഫീസർ മബൂദ്, എ.ഐ.ടി.എസ്.എൽ, എയർ ഇന്ത്യ, ടെർമിനൽ, സി.ഐ.എസ്.എഫ്. ഡ്യൂട്ടി ഓഫീസർമാർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിൽ അംഗത്വം; അപേക്ഷ ക്ഷണിച്ചു
മലപ്പുറം : കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിലേക്ക് വ്യാപാരം, വ്യവസായം (എയർലൈൻസ്/ഹോട്ടൽ ഫെഡറേഷൻ), ട്രാവൽ ആൻഡ് ടൂർസ്/ടാക്‌സി അസോസിയേഷൻ മേഖലകളിൽനിന്നുള്ള അംഗങ്ങളെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടുത്തുന്നു. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഉപദേശകസമിതിയിൽ അംഗങ്ങളല്ലാത്തവർ വിശദമായ ബയോഡാറ്റയും അതത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്ന രേഖകളും സഹിതമുള്ള അപേക്ഷ 12-ന് മുൻപായി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം.
The post കരിപ്പൂർ വിമാനത്താവള ഉപദേശകസമിതിയിൽ അംഗത്വം; അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു
മലപ്പുറം: കെഎസ്ആർടിസി മലപ്പുറം–-നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ് ഞായര്‍ പുനരാരംഭിച്ചു. വൈകിട്ട്‌ നാലിന്‌ മലപ്പുറത്തുനിന്ന്‌ പുറപ്പെടും. പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണൂർ, തൃശൂർ, അങ്കമാലി വഴി രാത്രി ഒമ്പതിന്‌ നെടുമ്പാശേരിയിലെത്തും. പിറ്റേന്ന്‌ പുലർച്ചെ അഞ്ചിന്‌ നെടുമ്പാശേരിയിൽനിന്ന്‌ തിരിച്ച്‌ എടപ്പാൾ, കുറ്റിപ്പുറം, യൂണിവേഴ്‌സിറ്റി വഴി കോഴിക്കോട്ട്‌ 11.10ന് എത്തും. 11.30ന്‌ കോഴിക്കോടുനിന്ന്‌ പുറപ്പെട്ട്‌ പകൽ ഒന്നിന് മലപ്പുറത്ത്‌ തിരിച്ചെത്തും. ഒരാഴ്ചത്തെ സർവീസിനാണ്‌ അനുമതി. മികച്ച […]
The post മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക-മലബാർ ഡവലപ്മെന്റ് ഫോറം
കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക് വിമാന സർവീസുകൾ ആരംഭിക്കാൻ മലബാർ ഡവലപ്മെന്റ് ഫോറം പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നാലു മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോദന സൗകര്യങ്ങൾ ഉള്ള ലാബുകൾ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്‌കർഷിച്ച […]
The post വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക-മലബാർ ഡവലപ്മെന്റ് ഫോറം appeared first on Valanchery Online.
കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി
ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക്  വിമാന സർവീസുകൾ  ആരംഭിക്കാൻ മലബാർ ഡവലപ്മെന്റ്  ഫോറം  പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
നാലു മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോദന സൗകര്യങ്ങൾ  ഉള്ള ലാബുകൾ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്‌കർഷിച്ച സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽ ഉടനടി സ്ഥാപിച്ചെങ്കിൽ മാത്രമേ എയർലൈൻസ് കമ്പനികൾ ബുക്കിംഗ് ആരംഭിക്കൂ.
നൂറു കണക്കിന് പ്രവാസികളാണ് അടിയന്തരാവശ്യങ്ങൾക് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ക്രിത്യ സമയത് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.  അധികൃതർ ഉണർന്നു പ്രവർത്തിക്കണം. എം. ഡി ഫ് ചെയർമാൻ യു.എ നസീർ  പ്രസിഡണ്ട് എസ്‌എ അബൂബക്കർ,   ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, ട്രഷറർ സന്തോഷ് കുറ്റിയാടി,  എന്നിവർ ആവശ്യപ്പെട്ടു .
			<slash:comments>0</slash:comments>
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നുമുതൽ ആഭ്യന്തരയാത്രക്കാർക്കും ആർ.ടി.പി.സി.ആർ പരിശോധന
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തരയാത്രക്കാർക്ക് ഞായറാഴ്ചമുതൽ കോവിഡ് പരിശോധന ഏർപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കോഴിക്കോട്ടെത്തുന്ന യാത്രക്കാരെയാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുക. ഇത്തരത്തിലുള്ള യാത്രക്കാർ സമ്പർക്കവിലക്കിൽ പോകേണ്ടിയുംവരും. നിലവിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യമായി ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ആഭ്യന്തരയാത്രക്കാർക്ക് ഇതുവരെ പരിശോധന നടത്തിയിരുന്നില്ല. വിമാനത്താവളത്തിന് പുറത്തുകടക്കുന്നതോടെ യാത്രക്കാർ നേരെ വീട്ടിലെത്തണമെന്ന നിയമമുള്ളതിനാൽ ഇവർക്ക് കോവിഡ് പരിശോധന ബുദ്ധിമുട്ടായിരുന്നു. ഇത് പരിഗണിച്ചാണ് […]
The post കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നുമുതൽ ആഭ്യന്തരയാത്രക്കാർക്കും ആർ.ടി.പി.സി.ആർ പരിശോധന appeared first on Valanchery Online.
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തരയാത്രക്കാർക്ക് ഞായറാഴ്ചമുതൽ കോവിഡ് പരിശോധന ഏർപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കോഴിക്കോട്ടെത്തുന്ന യാത്രക്കാരെയാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുക. ഇത്തരത്തിലുള്ള യാത്രക്കാർ സമ്പർക്കവിലക്കിൽ പോകേണ്ടിയുംവരും.
നിലവിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യമായി ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ആഭ്യന്തരയാത്രക്കാർക്ക് ഇതുവരെ പരിശോധന നടത്തിയിരുന്നില്ല. വിമാനത്താവളത്തിന് പുറത്തുകടക്കുന്നതോടെ യാത്രക്കാർ നേരെ വീട്ടിലെത്തണമെന്ന നിയമമുള്ളതിനാൽ ഇവർക്ക് കോവിഡ് പരിശോധന ബുദ്ധിമുട്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ ആഭ്യന്തരയാത്രക്കാർക്കും കോവിഡ് പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്.
			<slash:comments>0</slash:comments>