Heavy Rain Archives - Valanchery Online

വെണ്ടല്ലൂരിൽ സ്‌കൂൾ വഴിയിലെ മതിൽ ഇടിഞ്ഞു വീണു
ഇരിമ്പിളിയം: വെണ്ടല്ലൂരിൽ കരിങ്കല്ലിൽ പണിത മതിൽ ഇടിഞ്ഞുവീണു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിനടുത്തുള്ള മമ്മിപ്പടി-എസ്.പി. ഹരിജൻകോളനി-സ്‌കൂൾപടി നടപ്പാതയിലുള്ള മതിലാണ് നിലംപൊത്തിയത്. ഇതു വഴിയാണ് ഇരിമ്പിളിയം എച്ച്.എസ്.എസിലെ ഭൂരിഭാഗം വിദ്യാർഥികളും സ്‌കൂളിലേക്ക് പോകുന്നത്. പ്രവേശനവുമായും മറ്റും ബന്ധപ്പെട്ട് വിദ്യാർഥികൾ സ്‌കൂളിലെത്തിയശേഷമായിരുന്നു മതിൽ ഇടിഞ്ഞത്. തകർന്ന മതിലിന്റെ ബാക്കി ഭാഗം ഇളകിനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. മഴ തുടർന്നാൽ അതുകൂടി തകർന്നുവീഴാനിടയുണ്ട്. വീണ മതിലിന്റെ മണ്ണും കരിങ്കല്ലുകളും നടപ്പാതയിൽ കൂടിക്കിടക്കുന്നതിനാൽ കാൽനടയാത്രപോലും പറ്റാത്ത അവസ്ഥയാണ്. പഞ്ചായത്ത് അധികാരികൾ മണ്ണ് നീക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൻ.ടി.യു.സി. ജില്ലാ ട്രഷറർ കാളിയത്ത് ബാവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി.

The post വെണ്ടല്ലൂരിൽ സ്‌കൂൾ വഴിയിലെ മതിൽ ഇടിഞ്ഞു വീണു appeared first on Valanchery Online.

പ്രളയം; മണാലിയിൽ കുടുങ്ങിയ തിരൂർ സ്വദേശികൾ സുരക്ഷിതർ
മലപ്പുറം: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങിയ മലപ്പുറം തിരൂരിലെ പത്ത് പേരും സുരക്ഷിതർ. ഇന്നലെ വൈകിട്ട് ബന്ധുക്കളോട് ഫോണിൽ സംസാരിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. തിരൂരുകാരായ രണ്ട് കുടുംബങ്ങളാണ് മടങ്ങാനാവാതെ മണാലിയിലുള്ളത്. ഈ മാസം അഞ്ചിന് ദുബായിൽ നിന്നും ഡൽഹിയിലിറങ്ങി മണാലിയിലേക്ക് പോയതായിരുന്നു ഇവർ. അവിടെ സുരഭി ഹോട്ടലിൽ മുറിയെടുത്തു. ഞായറാഴ്ച രാത്രി 10.30ന് വീട്ടുകാരെ വീഡിയോ കാൾ വിളിച്ച് ഹോട്ടലും പരിസരവും കാണിച്ച് കൊടുത്തിരുന്നു. എന്നാൽ, പിന്നീട് വിളിച്ചപ്പോൾ ഇവരെ ബന്ധപ്പെടാനായില്ല. നെറ്റ് വർക്ക് പ്രശ്നം മൂലമാണ് ഫോണിൽ ലഭിക്കാത്തതെന്നും ഹോട്ടലിൽ ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചിരുന്നു. തൊട്ടടുത്ത ഹോട്ടൽ മുറികളിലായാണ് രണ്ട് കുടുംബവും മുറിയെടുത്തിട്ടുള്ളത്. ഇന്നേക്കാണ് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഇവർ ടിക്കറ്റെടുത്തിട്ടുള്ളത്.

The post പ്രളയം; മണാലിയിൽ കുടുങ്ങിയ തിരൂർ സ്വദേശികൾ സുരക്ഷിതർ appeared first on Valanchery Online.

മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു
വളാഞ്ചേരി: വളാഞ്ചേരി കമ്മുട്ടികുളത്ത് മതിൽ  ഇടിഞ്ഞു വീണു  വീട്  തകർന്നു. അതി ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഭവം. കമ്മുട്ടികുളത്ത് വാടകക്ക് താമസിക്കുന്ന ഹാജിറയുടെ വീടിന്  മുകളിലാണ്‌ അയൽവാസിയുടെ മതിൽ വന്ന് വീണത്. അടുക്കളയിൽ പാചകം  ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയത്താണ് മതിൽ തകർന്നു  വീണത്. തലനാരിഴക്കാണ് ഹാജിറ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കൂടാതെ അയൽപ്രദേശത്തെ പണ്ടാരപറമ്പിൽ അബ്ദുൽ നാസർ, ഇണങ്ങല്ലൂർ കുഞ്ഞാത്തു, കോട്ടപ്പുറത്ത് ഇമ്പിച്ചി ബീവി തുടങ്ങിയ 3 വീട്ടുകകാരുടെ മതിലും  ഇന്നലത്തെ മഴയെ  തുടർന്നു നിലപതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അപകട ഭീഷണിയെ തുടർന്ന് വീട്ടുകാർ ഇപ്പോൾ മാറി താമസിക്കുകയാണ്. കാല വർഷം ഇനിയും  കനക്കുവാണെകിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

The post മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു appeared first on Valanchery Online.

Updating Live… | ശമനമില്ലാതെ മഴ; വളാഞ്ചേരിയിൽ വിവിധയിടങ്ങളിൽ മഴക്കെടുതി
വളാഞ്ചേരി: മഴ കനത്തതോടെ വളാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായ മഴയിൽ വെള്ളകെട്ടും കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നു. മഴയുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം ഈ ലൈവ് ബ്ലോഗ് വഴി ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.

The post Updating Live… | ശമനമില്ലാതെ മഴ; വളാഞ്ചേരിയിൽ വിവിധയിടങ്ങളിൽ മഴക്കെടുതി appeared first on Valanchery Online.

കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു
കുറ്റിപ്പുറം : മഴയിൽ ഗവ. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നുവീണു. പള്ളിയിടവഴി റോഡിന്റെ ഭാഗത്തുള്ള ചുറ്റുമതിലാണ് ചൊവ്വാഴ്‌ച പുലർച്ചെ ആറുമണിയോടെ തകർന്നുവീണത്. മതിൽ തകർന്നുവീണത് റോഡിലേക്കായതിനാൽ അതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.

മണ്ണുമാന്തിയന്ത്രം എത്തി കല്ലും മണ്ണും റോഡിൽനിന്നു നീക്കംചെയ്തതിനു ശേഷമാണ് ഇതുവഴി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. മതിലിന്റെ ഒരുഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിൽ നിൽക്കുന്നത് സുരക്ഷാഭീഷണി സൃഷ്‌ടിക്കുന്നുണ്ട്. ഹോമിയോ ആശുപത്രിക്കുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിനായി നീക്കിയ മണ്ണ് മതിലിനോടു ചാരിയിട്ടതാണ് മഴയിൽ മതിൽ തകരാൻ വഴിയൊരുക്കിയത്.

The post കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു appeared first on Valanchery Online.

കനത്ത കാറ്റും മഴയും; എടയൂരിൽ വ്യാപക നാശനഷ്ടം
എടയൂർ: അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ എടയൂരിൽ വ്യാപക നാശനഷ്ടം. ഇന്ന് വൈകീട്ട് നാലരയോടെയാണ് ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമുണ്ടായത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന മഴയിലും ശക്തമായ കാറ്റിലുമാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത കാറ്റിൽ പൂക്കാട്ടിരി സഫ കോളേജ് റോഡിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണു. പൂക്കാട്ടിരി അമ്പലസിറ്റി പൂക്കാട്ടിയൂർ ക്ഷേത്രം റോഡിൽ വൈദ്യുതി പോസ്റ്റ് റോഡിലേക്ക് ചെരിഞ്ഞു. പുന്നാംഞ്ചോല അത്തിപ്പറ്റ റൂട്ടിൽ ചേങ്ങോട് പള്ളി പരിസരത്ത് വൈദ്യുതി കമ്പിയുടെ മുകളിൽ കവുങ്ങ് വീണു. കിഴിശ്ശേരി പടി വിരിപ്പൻകുളം റോഡിലും ലൈനിലേക്ക് മരകൊമ്പ് വീണ് കിടക്കുന്നുണ്ട്. പൂക്കാട്ടിരി ടി.ടി. പടി റോഡിലും വൈദ്യുതി ലൈനിലേക്ക് മരം വീണു. ലൈനുകളിൽ വീണ മരം നീക്കുന്നതിനാൽ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ശക്തമായ കാറ്റിൽ പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഓടുകൾ പറന്നു പോയി.

The post കനത്ത കാറ്റും മഴയും; എടയൂരിൽ വ്യാപക നാശനഷ്ടം appeared first on Valanchery Online.

കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു
വളാഞ്ചേരി: കനത്ത മഴയിലും കാറ്റിലും വൻ വൃക്ഷം കടപുഴകി വീണു  ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വളാഞ്ചേരി പാലച്ചോടാണ് സംഭവം. പാലച്ചോട് പോസ്റ്റ് ഓഫീസിന് എതിർ വശത്തായി റോഡരികിലെ ചീനി മരമാണ് ശക്തമായ കാറ്റിൽ കടപുഴകി ദേശീയപാതയിലേക്ക്  വീണത്. മരം വീണതിനെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.  ഹൈവേ പോലീസും തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് 10:30യോടെ ഗതാഗതം പുനസ്ഥാപിച്ചത്.

The post കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു appeared first on Valanchery Online.

കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു
ഇരിമ്പിളിയം: ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കൊടുമുടിയിലെ പീടിയേക്കൽ മുല്ലപ്പള്ളി വീട്ടിൽ നരേന്ദ്രകുമാറിന്റെ കൃഷിയാവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറും ത്രീ-ഫെയ്‌സ് കണക്‌ഷൻ ബോർഡുമുള്ള മോട്ടോർപ്പുരയുമാണ് ഇടിഞ്ഞ് താഴ്ന്നത്. സമീപത്തുകൂടെ ഒഴുകുന്ന തൂതപ്പുഴയിൽ വെള്ളം ഉയർന്നതോടെ കിണറിനടിയിൽ അനുഭവപ്പെട്ട മർദമാണ് ഇടിയാൻ കാരണമെന്നാണ് കരുതുന്നത്. കിണറിന് പതിമൂന്ന് മീറ്റർ ആഴമുണ്ട്. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകി.

The post കനത്ത മഴ; ഇരിമ്പിളിയം കൊടുമുടിയിൽ കിണറും മോട്ടോർപ്പുരയും ഇടിഞ്ഞുതാഴ്ന്നു appeared first on Valanchery Online.

കനത്ത മഴ; ഇരിമ്പിളിയം പുറമണ്ണൂരിൽ വീട് തകർന്നു
ഇരിമ്പിളിയം:ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂരിൽ ഏഴാം വാർഡിലുൾപ്പെട്ട മജ്ലിസിനു സമീപം നായ്ക്കർ കുണ്ടിൽ ദേവസ്വം പറമ്പിൽ സുബ്രഹ്‌മണ്യന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ ഒരു ഭാഗം തകർന്നത്, വീടിന്റെ ഒരു ഭാഗത്തെ ചുമർ പൂർണ്ണമായും തകർന്നിട്ടുണ്ട്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. മാനുപ്പ മാസ്റ്റർ, വികസന കാര്യ സ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.ടി. അമീർ, വാർഡംഗം  ജസീന, വില്ലേജ് ഓഫീസർ വിരാജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് എന്നിവർ വീട് സന്ദർശിച്ചു

The post കനത്ത മഴ; ഇരിമ്പിളിയം പുറമണ്ണൂരിൽ വീട് തകർന്നു appeared first on Valanchery Online.

കനത്ത മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു
വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. കാവുംപുറത്ത് കിണർ ഇടിഞ്ഞ് താണു.കാവുംപുറം പടിഞ്ഞാക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃക്കോവിൽ വാരിയത്ത്  പ്രശോഭ് വാര്യരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചെ മൂന്നരെ മണിയോടെയാണ് സംഭവം. വലിയ ശബ്ദം ഉണർന്ന വീട്ടുകാർ മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നതാണ്. കിണറും അതിൽ സ്ഥാപിച്ചിരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും മുങ്ങിപ്പോയി.

The post കനത്ത  മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു appeared first on Valanchery Online.