Fraud Archives - Valanchery Online
	1	</sy:updateFrequency>
Fraud Archives - Valanchery Online
	<width>32</width>
	<height>32</height>
ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, മലപ്പുറത്തെ ഒരു സ്കൂൾ പ്രിൻസിപ്പാൾ 3 പേര്‍ പിടിയില്‍
തൊട്ടിൽപ്പാലം (കോഴിക്കോട്): ആത്മീയചികിത്സയുടെ മറവിൽ ഒരു കോടി രൂപയോളം തട്ടിയെന്ന കേസിൽ മൂന്നു പേർ പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീൻ, പുലാമന്തോൾ മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, നാദാപുരം വളയം പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് കോടതിനിർദേശപ്രകാരം തൊട്ടിൽപ്പാലം പോലീസിൽ ഹാജരായത്. തളീക്കര മണിയിലംകണ്ടി എ.കെ. മുഹമ്മദ് ആദിലിന്റെ പരാതിയിൽ കഴിഞ്ഞ ജൂണിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, മൂന്നുപേരും […]
The post ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, മലപ്പുറത്തെ ഒരു സ്കൂൾ പ്രിൻസിപ്പാൾ 3 പേര്‍ പിടിയില്‍ appeared first on Valanchery Online.
തൊട്ടിൽപ്പാലം (കോഴിക്കോട്): ആത്മീയചികിത്സയുടെ മറവിൽ ഒരു കോടി രൂപയോളം തട്ടിയെന്ന കേസിൽ മൂന്നു പേർ പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീൻ, പുലാമന്തോൾ മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, നാദാപുരം വളയം പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് കോടതിനിർദേശപ്രകാരം തൊട്ടിൽപ്പാലം പോലീസിൽ ഹാജരായത്. തളീക്കര മണിയിലംകണ്ടി എ.കെ. മുഹമ്മദ് ആദിലിന്റെ പരാതിയിൽ കഴിഞ്ഞ ജൂണിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, മൂന്നുപേരും കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലും തുടർന്ന് കോടതി നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും ഹാജരായി. ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഭാര്യയുടെ അസുഖം മാറ്റാനായി ആത്മീയചികിത്സ നടത്തി, പലതവണയായി പണം വാങ്ങിയെന്നും അത് തിരിച്ചു നൽകിയില്ലെന്നുമാണ് ആദിലിന്റെ പരാതി. 2020 ജനുവരിയിലാണ് ഷംസുദ്ദീനും സംഘവും ആദിലിനെ പരിചയപ്പെടുന്നത്. നാദാപുരത്ത് ഒരു മതച്ചടങ്ങിൽ വെച്ചായിരുന്നു ഇത്. തുടർന്ന്, മാരകരോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ ദൈവികസിദ്ധിയുണ്ടെന്ന് വിശ്വസിപ്പിച്ചു. അങ്ങനെ ചികിത്സയ്ക്കായി ആദിലും ഭാര്യയും മലപ്പുറത്ത് കോഡൂരിൽ എത്തുകയും ചികിത്സ തുടങ്ങുകയും ചെയ്തു. വാടകവീട്ടിലായിരുന്നു താമസം. വൈകീട്ട്‌ ഏഴുമുതൽ രാവിലെ ഏഴുവരെയാണ് പ്രാർഥനയും മറ്റുമായുള്ള ആത്മീയചികിത്സ. മൂന്നാംനാൾ ഇവർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്നുദിവസംകൊണ്ട് തിരിച്ചുനൽകുമെന്നും പറഞ്ഞു. പിന്നീട് 25 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപ വാടകവീട്ടിൽവെച്ചും നാദാപുരത്തുവെച്ചും നേരിട്ടും ബാങ്ക് വഴിയുമൊക്കെയായി നൽകി. ഇതൊന്നും തിരിച്ചുകിട്ടാതായതോടെയാണ് ആദിൽ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയത്. മലപ്പുറം കോഡൂരിലെ ഒരു അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപന ട്രസ്റ്റ് ഭാരവാഹിയും ഇതേസ്ഥാപനത്തിലെ പ്രിൻസിപ്പലുമാണ് രണ്ടുപേർ. ഇവരുടെ പേരിൽ പാനൂർ പോലീസ് സ്റ്റേഷനിലും തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലും വേറെയും പരാതികളുണ്ട്. മൂന്നുവർഷത്തിനിടെ നാദാപുരം, കുറ്റ്യാടി, കല്ലാച്ചി, തൊട്ടിൽപ്പാലം, കക്കട്ട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പുനടത്തിയതായും സംശയമുണ്ട്. തൊട്ടിൽപ്പാലം തളീക്കര സ്വദേശി അനസ് തൊട്ടിൽപ്പാലം പോലീസിലും പാനൂർ സ്വദേശി അക്ബർ പാനൂർ പോലീസ് സ്റ്റേഷനിലും പരാതികൊടുത്തിട്ടുണ്ട്. ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദമാക്കുമെന്നുപറഞ്ഞാണ് പണം തട്ടുന്നത്.
			<slash:comments>0</slash:comments>
സൂപ്പർ മാർക്കറ്റിന്റെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്
വളാഞ്ചേരി : ബെംഗളൂരു ആസ്ഥാനമായി ‘ഇനെവിറ്റബിൾ സൂപ്പർമാർക്കറ്റ് ‘ എന്ന പേരിൽ കമ്പനി രൂപവത്കരിച്ച് വൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തു. തട്ടിപ്പിനിരയായ എടയൂർ മേഖലയിലെ പത്തു പേരുടെ പരാതിയിൽ പ്രഥമാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായി വളാഞ്ചേരി എസ്എച്ചഒ ബഷീർ സി. ചിറക്കൽ പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ഒട്ടേറപ്പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുലക്ഷം രൂപയ്ക്ക്‌ 2500 മുതൽ […]
The post സൂപ്പർ മാർക്കറ്റിന്റെ പേരിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് appeared first on Valanchery Online.
വളാഞ്ചേരി : ബെംഗളൂരു ആസ്ഥാനമായി ‘ഇനെവിറ്റബിൾ സൂപ്പർമാർക്കറ്റ് ‘ എന്ന പേരിൽ കമ്പനി രൂപവത്കരിച്ച് വൻ നിക്ഷേപത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ വളാഞ്ചേരി പോലീസ് കേസെടുത്തു. തട്ടിപ്പിനിരയായ എടയൂർ മേഖലയിലെ പത്തു പേരുടെ പരാതിയിൽ പ്രഥമാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതായി വളാഞ്ചേരി എസ്എച്ചഒ ബഷീർ സി. ചിറക്കൽ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് ഒട്ടേറപ്പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുലക്ഷം രൂപയ്ക്ക്‌ 2500 മുതൽ 3000 രൂപ വരെ മാസം ലാഭവിഹിതം നൽകുമെന്നായിരുന്നു നിക്ഷേപകർക്ക് നൽകിയ ഉറപ്പ്. മൂന്നുലക്ഷംമുതലുള്ള തുകയാണ് പലരും നൽകിയിട്ടുള്ളതെന്നും ഇതിൽ പ്രവാസികളുൾപ്പെടെ ഒട്ടേറപ്പേർ കുടുങ്ങിയെന്നുമാണ് വിവരം. കോടികളാണ് സ്ഥാപനത്തിന്റെ പേരിൽ ഈടാക്കിയിട്ടുള്ളത്. സൂപ്പർമാർക്കറ്റിനുപുറമെ ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി വിവിധമേഖലകളിൽ പണം നിക്ഷേപിക്കുന്നുപറഞ്ഞ് ലാഭം ഇനിയും വർധിക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിരുന്നതായി പോലീസ് പറഞ്ഞു. ലാഭവിഹിതം കിട്ടാതെ വന്നപ്പോൾ പണം നിക്ഷേപിച്ചവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. 2022-ൽ നിലമ്പൂർ, ഐക്കരപ്പടി എന്നിവിടങ്ങളിൽ സൂപ്പർമാർക്കറ്റുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. എന്നാൽ 2024-ൽ ഇത് രണ്ടും പൂട്ടിപ്പോയി. തുടർന്നും കൊളത്തൂർ, താനൂർ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലെ കുറേപ്പരിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. അതിനാൽ ഇതേ കേസുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും നിക്ഷേപകർ പരാതികളുമായി എത്താൻ സാധ്യതയുണ്ടെന്ന് എസ്എച്ച്ഒ പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻകൂടിയായ ബഷീർ സി. ചിറക്കൽ പറഞ്ഞു.
			<slash:comments>0</slash:comments>
സഹപ്രവർത്തകരുടെ പിഎഫ് പണം ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ ശ്രമം; അധ്യാപകൻ പിടിയിൽ
കാടാമ്പുഴ: സഹപ്രവർത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്‌കൂളിലെ അറബിക് അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടൻ സെയ്തലവി(45)യെയാണ് ഇയാളുടെ വീട്ടിൽനിന്ന് ബുധനാഴ്ച പുലർച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്‌ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകൾ ഹാക്ക്ചെയ്താണ് ഇയാൾ പണം മാറ്റാൻ ശ്രമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും […]
The post സഹപ്രവർത്തകരുടെ പിഎഫ് പണം ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ ശ്രമം; അധ്യാപകൻ പിടിയിൽ appeared first on Valanchery Online.
കാടാമ്പുഴ: സഹപ്രവർത്തകരുടെ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ടിലെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മാറ്റാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. കാടാമ്പുഴ എയുപി സ്‌കൂളിലെ അറബിക് അധ്യാപകനായ ചെമ്മലശ്ശേരി തച്ചിങ്ങാടൻ സെയ്തലവി(45)യെയാണ് ഇയാളുടെ വീട്ടിൽനിന്ന് ബുധനാഴ്ച പുലർച്ചെ കാടാമ്പുഴ പോലീസ് അറസ്റ്റ്‌ചെയ്തത്. സഹാധ്യാപകരുടെ പിഎഫ് അക്കൗണ്ടുകൾ ഹാക്ക്ചെയ്താണ് ഇയാൾ പണം മാറ്റാൻ ശ്രമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
സ്‌കൂളിലെ പ്രഥമാധ്യാപികയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെയ്തലവി പലരുടെയും പണം വകമാറ്റാൻ ശ്രമിച്ചത്. 2032-ൽ വിരമിക്കുന്ന ഒരു അധ്യാപിക വൊളന്ററി റിട്ടയർമെന്റ് എടുക്കുകയാണെന്നും പിഎഫ് ക്ലോസ് ചെയ്യണമെന്നും കാണിച്ച് പ്രോവിഡന്റ് ഫണ്ട് ക്ലോഷർ അപേക്ഷ വിദ്യാഭ്യാസ ഓഫീസിലേക്കയച്ചു. അതേക്കുറിച്ച് ഓഫീസിൽനിന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്ന് പണം മാറ്റാൻ ഓൺലൈൻ അപേക്ഷ ഉണ്ടായിരുന്നതായി അറിയുന്നത്. ഉടൻതന്നെ വിവിധതലങ്ങളിൽ പരാതി നൽകി വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് പ്രഥമാധ്യാപിക ബി. കുഞ്ഞീമ പറഞ്ഞു. പിഎഫിൽനിന്ന് പണമെടുക്കാൻ ഓൺലൈൻ അപേക്ഷയ്ക്കൊപ്പം മേലധികാരി സാക്ഷ്യപ്പെടുത്തിയ യഥാർഥ രേഖകളും വേണം. അതു നൽകാത്തതിനാൽ ആരുടെയും പണം നഷ്ടമായിട്ടില്ല. സെയ്തലവിക്കെതിരേ മോഷണമുൾപ്പെടെ എട്ടോളം കേസുകളുണ്ടെന്നും 2018 മുതൽ ഇയാൾ സസ്‌പെൻഷനിലാണെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് കാടാമ്പുഴ പോലീസ് പറഞ്ഞു.
മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഹാക്ക്‌ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കാൻ ശ്രമിച്ചത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ സൈതലവി തിരൂർ കോടതിവളപ്പിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസിൽനിന്ന് രക്ഷപ്പെട്ട ഇയാൾ കോടതിവളപ്പിൽനിന്ന് പുറത്തേക്കോടി അടുത്തുള്ള കടയ്ക്കുസമീപം ഒളിക്കാൻ ശ്രമിച്ചു. എന്നാൽ പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ്ചെയ്തു.
			<slash:comments>0</slash:comments>
ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ : ഇൻസ്റ്റഗ്രാം വഴി സൗഹൃദംനടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. ഒന്നാംപ്രതി ചാപ്പനങ്ങാടി ചേക്കത്ത് വീട്ടിൽ നബീർഷ (19), കുറ്റകൃത്യത്തിന്റെ ഭാഗമായ ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), നബീർഷയുടെ സഹോദരൻ ചേക്കത്ത് അൽഅമീൻ (20), ചെറുകുന്ന് പടിക്കൽ ഹൗസ് ജാസിൽ അനാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് […]
The post ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടയ്ക്കൽ : ഇൻസ്റ്റഗ്രാം വഴി സൗഹൃദംനടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. ഒന്നാംപ്രതി ചാപ്പനങ്ങാടി ചേക്കത്ത് വീട്ടിൽ നബീർഷ (19), കുറ്റകൃത്യത്തിന്റെ ഭാഗമായ ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), നബീർഷയുടെ സഹോദരൻ ചേക്കത്ത് അൽഅമീൻ (20), ചെറുകുന്ന് പടിക്കൽ ഹൗസ് ജാസിൽ അനാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുമായി സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് പ്രണയം നടിക്കുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങളാണ് പെൺകുട്ടി നൽകിയത്. ആഭരണങ്ങൾ കാണാതായതിനെത്തുടർന്നാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആഭരണങ്ങൾ ഒതുക്കങ്ങലിലെ ജൂവലറിയിലാണു വിറ്റതെന്ന് പോലീസ് പറഞ്ഞു. രണ്ടാംപ്രതി മുഹമ്മദ് വസീമാണ് ജൂവലറിക്കാരനെ ഒന്നാം പ്രതിക്ക് പരിചയപ്പെടുത്തിയത്. ആഭരണം വിറ്റുകിട്ടിയ പണത്തിന്റെ വലിയൊരു ഭാഗം കാർവാങ്ങാനും ആഡംബരജീവിതം നയിക്കാനുമാണ് ഒന്നാംപ്രതി നബീർഷ ചെലവഴിച്ചത്. നാലുലക്ഷം സഹോദരൻ അൽ അമീനു കൈമാറി.
സി.ഐ. വിനോദ് വലിയാട്ടൂർ, എസ്.ഐ. സൈഫുള്ള, പ്രൊബേഷണറി എസ്.ഐ. നജുൽരാജ്, സി.പി.ഒ. വിഷ്ണു, എസ്.സി.പി.ഒ.മാരായ നൗഷാദ്, വിശ്വനാഥൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. നബീർഷയെ മലപ്പുറം കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
			<slash:comments>0</slash:comments>
ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷം തട്ടി; ദമ്പതികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
കുറ്റിപ്പുറം:ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവർന്ന അസം സ്വദേശികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശികരിച്ച് വീഡിയോ എടുത്ത് ആയത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ യാസ്മിൻ ആലം, ഖദീജ കാത്തൂൻ എന്നീ ദമ്പതികളാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇവരിൽ […]
The post ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷം തട്ടി; ദമ്പതികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം:ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവർന്ന അസം സ്വദേശികൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. തങ്ങൾപടിയിലുള്ള ലോഡ്ജിൽ വച്ച് എടപ്പാൾ സ്വദേശിയായ യുവാവിനെ വശികരിച്ച് വീഡിയോ എടുത്ത് ആയത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പല തവണകളായി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ യാസ്മിൻ ആലം, ഖദീജ കാത്തൂൻ എന്നീ ദമ്പതികളാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും. മൊബൈൽ ഫോൺ ബ്ലാക്ക് മെയിലിംഗിന് ചിത്രീകരിച്ച അശ്ലീല വീഡിയോകൾ, ബാങ്ക് അക്കൗണ്ട്സ് വിവരങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തു, എസ്‌.എച്.ഒ നൗഫൽ കെ യുടെ നിർദ്ദേശ പ്രകാരം പ്രിസിപ്പൽ എസ് ഐ യാസിർ എ.എംന്റെ നേതൃത്വത്തിലുള്ള എസ്‌.ഐ ശിവകുമാർ, എ.എസ്‌.ഐമാരായ സുധാകരൻ, സഹദേവൻ, എസ്‌.സി.പി.ഒമാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്  സി.പി.ഒമാരായ സരിത, അനിൽകുമാർ, രഞ്ജിത്ത്  എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>
ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ
തിരൂര്‍: ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി. ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികള്‍ ഡെപ്യൂട്ടി തഹസില്‍ദാരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടത്താണി സ്വദേശികളായ ഫൈസല്‍, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പോക്‌സോ കേസില്‍ പെടുത്തുമെന്ന ഭീഷണിയും പത്ത് […]
The post ഡെപ്യൂട്ടി തഹസിൽദാരെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത രണ്ടത്താണി, വെട്ടിച്ചിറ സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
മുക്കുപണ്ടംവെച്ച് തട്ടിപ്പ്: പ്രതികളെ സഹായിച്ചതിന് അപ്രൈസർ അറസ്റ്റിൽ
വളാഞ്ചേരി : കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശിയായ കൊളത്തൂർ അമ്പലപ്പടി ശ്രീരാഗത്തിൽ രാജനാ (67)ണ് അറസ്റ്റിലായത്. അപ്രൈസറാണ് മുക്കുപണ്ടം സ്വർണമെന്ന വ്യാജേന പണയംവെക്കാനും പ്രതികൾക്ക് കോടികൾ കിട്ടാനും സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രാജനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിലെ മറ്റ് പ്രതികളായ […]
The post മുക്കുപണ്ടംവെച്ച് തട്ടിപ്പ്: പ്രതികളെ സഹായിച്ചതിന് അപ്രൈസർ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി : കെ.എസ്.എഫ്.ഇ.യുടെ വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ. വളാഞ്ചേരി സ്വദേശിയായ കൊളത്തൂർ അമ്പലപ്പടി ശ്രീരാഗത്തിൽ രാജനാ (67)ണ് അറസ്റ്റിലായത്. അപ്രൈസറാണ് മുക്കുപണ്ടം സ്വർണമെന്ന വ്യാജേന പണയംവെക്കാനും പ്രതികൾക്ക് കോടികൾ കിട്ടാനും സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് രാജനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
സംഭവത്തിലെ മറ്റ് പ്രതികളായ തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പേത്തൊടി അബ്ദുൽനിഷാദ്, കാവുംപുറത്ത മുഹമ്മദ് ഷെരീഫ്, പറത്തോട്ടിൽ മുഹമ്മദ് അഷറഫ്, പനങ്ങാട്ടുതൊടി റഷീദലി എന്നിവരെ പിടികിട്ടിയിട്ടില്ല. ഇവർ ഒളിവിൽത്തന്നെയാണെന്നും പിടികൂടാനുള്ള ശ്രമം ഊർജിതമാമെന്നും പോലീസ് പറഞ്ഞു. 221പവൻ മുക്കുപണ്ടം പണയംവെച്ച് 1,00,48,996 രൂപയാണ് ഇവർ തട്ടിയെടുത്തുവെന്നാണ് ആദ്യദിവസം പുറത്തുവന്ന വിവരം. എന്നാൽ കെ.എസ്.എഫ്.ഇ.യുടെ ഓഡിറ്റ് ടീം തട്ടിപ്പ് ഏഴ്‌ കോടിയോളം രൂപയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശാഖാ മാനേജർ പരാതി നൽകിയത്.
			<slash:comments>0</slash:comments>
കെ.എസ്.എഫ്.ഇ.യിലെ തട്ടിപ്പ്; പ്രതികൾ തട്ടിയെടുത്തത് ഏഴു കോടിയെന്നു സംശയം
വളാഞ്ചേരി: കെ.എസ്.എഫ്.ഇ. വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് അപ്രൈസറടക്കമുള്ള അഞ്ചംഗസംഘം തട്ടിയെടുത്തത് ഏഴു കോടിയിലേറെ രൂപയെന്നു സംശയം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് കെ.എസ്.എഫ്.ഇ. ശാഖയിലെത്തിയപ്പോഴാണ് ശാഖാ മാനേജർ ലിനിമോൾ ഈ സംശയം പ്രകടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ പറഞ്ഞു. തട്ടിപ്പ് വളരെ ആഴത്തിലുള്ളതാണെന്ന സംശയമുള്ളതിനാൽ വിജിലൻസ് അന്വേഷണം വേണ്ടിവരുമെന്നും തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണപരിധിയിൽ […]
The post കെ.എസ്.എഫ്.ഇ.യിലെ തട്ടിപ്പ്; പ്രതികൾ തട്ടിയെടുത്തത് ഏഴു കോടിയെന്നു സംശയം appeared first on Valanchery Online.
വളാഞ്ചേരി: കെ.എസ്.എഫ്.ഇ. വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് അപ്രൈസറടക്കമുള്ള അഞ്ചംഗസംഘം തട്ടിയെടുത്തത് ഏഴു കോടിയിലേറെ രൂപയെന്നു സംശയം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് കെ.എസ്.എഫ്.ഇ. ശാഖയിലെത്തിയപ്പോഴാണ് ശാഖാ മാനേജർ ലിനിമോൾ ഈ സംശയം പ്രകടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ പറഞ്ഞു.
തട്ടിപ്പ് വളരെ ആഴത്തിലുള്ളതാണെന്ന സംശയമുള്ളതിനാൽ വിജിലൻസ് അന്വേഷണം വേണ്ടിവരുമെന്നും തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുൽ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷെരീഫ്(32), പനങ്ങാട്ടുതൊടി റഷീദലി (40), പറത്തോട്ടിൽ മുഹമ്മദ് അഷറഫ് (37), ബാങ്കിലെ അപ്രൈസർ വളാഞ്ചേരിയിലെ രാജൻ (67) എന്നിവർക്കെതിരേയാണ് കേസ്. ഇവരെത്തേടി അന്വേഷണസംഘം വീടുകളിൽ എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
			<slash:comments>0</slash:comments>
കെ​എ​സ്എ​ഫ്ഇ വ​ളാ​ഞ്ചേ​രി ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 1.48 കോ​ടി​യു​ടെ ത​ട്ടി​പ്പ്
വ​ളാ​ഞ്ചേ​രി​: കെ​എ​സ്എ​ഫ്ഇ ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 1.48 കോ​ടി​യു​ടെ ത​ട്ടി​പ്പ്. വ​ളാ​ഞ്ചേ​രി​യി​ലെ ശാ​ഖ​യി​ലാ​ണു ത​ട്ടി​പ്പു ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കെ​എ​സ്എ​ഫ്ഇ ശാ​ഖ​യി​ലെ അ​പ്രൈ​സ​റാ​യ രാ​ജ​ൻ, മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ള്‍ നി​ഷാ​ദ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, റ​ഷീ​ദ​ലി എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​പ്രൈ​സ​റാ​യ രാ​ജ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ശാ​ഖാ മാ​നേ​ജ​ര്‍ ആ​ണ് […]
The post കെ​എ​സ്എ​ഫ്ഇ വ​ളാ​ഞ്ചേ​രി ശാ​ഖ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 1.48 കോ​ടി​യു​ടെ ത​ട്ടി​പ്പ് appeared first on Valanchery Online.
			<slash:comments>0</slash:comments>
നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ
തൃശൂർ: നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. മലപ്പുറം എടരിക്കോട് ചുടലപ്പാറ സ്വദേശി എടക്കണ്ടൻ വീട്ടിൽ അബ്ദുറഹ്‌മാൻ (25), എടരിക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടിൽ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തിൽ വീട്ടിൽ ജിത്തു കൃഷ്ണൻ (24), കാട്ടിപ്പരുത്തി കഞ്ഞിപ്പുര […]
The post നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ appeared first on Valanchery Online.
edakkandan abdu rahiman, kattikulangara sadiq ali, thadathil jithu krishna, cheruvathoor Roshan Rasheed
			<slash:comments>0</slash:comments>
കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ ഭക്ഷ്യധാന്യങ്ങൾ മിറിച്ചുവിട്ടു; എട്ട് ജീവനക്കാരുടെ പേരിൽ കേസ്
കല്പകഞ്ചേരി : കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ വൻ തട്ടിപ്പ് കണ്ടെത്തി. 2,78,74,579 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടു ജീവനക്കാരുടെ പേരിൽ കല്പകഞ്ചേരി പോലീസ് കേസെടുത്തു. തിരൂർ സപ്ലൈകോ താലൂക്ക് ഡിപ്പോയുടെ കീഴിൽ റേഷൻകടകളിലേക്ക് വിതരണംചെയ്യാനായി എത്തിച്ച അരി, ഗോതമ്പ്, ആട്ട എന്നിവയാണ് ജീവനക്കാർ മറിച്ച് വിറ്റതായി കണ്ടെത്തിയത്. 2023-ലേയും 2024 മാർച്ച് 31 […]
The post കടുങ്ങാത്തുകുണ്ട് സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ ഭക്ഷ്യധാന്യങ്ങൾ മിറിച്ചുവിട്ടു; എട്ട് ജീവനക്കാരുടെ പേരിൽ കേസ് appeared first on Valanchery Online.
കല്പകഞ്ചേരി : കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിൽ വൻ തട്ടിപ്പ് കണ്ടെത്തി. 2,78,74,579 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ എട്ടു ജീവനക്കാരുടെ പേരിൽ കല്പകഞ്ചേരി പോലീസ് കേസെടുത്തു. തിരൂർ സപ്ലൈകോ താലൂക്ക് ഡിപ്പോയുടെ കീഴിൽ റേഷൻകടകളിലേക്ക് വിതരണംചെയ്യാനായി എത്തിച്ച അരി, ഗോതമ്പ്, ആട്ട എന്നിവയാണ് ജീവനക്കാർ മറിച്ച് വിറ്റതായി കണ്ടെത്തിയത്. 2023-ലേയും 2024 മാർച്ച് 31 വരെയുമുള്ള സ്റ്റോക്ക് തിരൂർ താലൂക്ക് സപ്ലൈ ഓഫീസറും സപ്ലൈകോ ഇന്റേണൽ ഓഡിറ്റ് വിഭാഗവും ചേർന്ന് പരിശോധിച്ചപ്പോഴാണ് സ്റ്റോക്കിൽ കുറവുകണ്ടത്. തുടർന്ന് സപ്ലൈകോ തിരൂർ ഡിപ്പോ മാനേജർ പാലക്കാട് റീജിണൽ ഡിപ്പോ മാനേജരെ അറിയിച്ചു. മാനേജർ എറണാകുളം സപ്ലൈകോ ഇന്റേണൽ വിജിലൻസ് വിഭാഗത്തിന് പരാതി നൽകി. തിരൂർ സപ്ലൈകോ ഡിപ്പോ മാനേജർ കല്പകഞ്ചേരി പോലീസിലും പരാതി നൽകി. തുടർന്നാണ് പോലീസ് എട്ടു ജീവനക്കാരുടെ പേരിൽ കേസെടുത്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം താനൂർ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ സന്തോഷ്, ദാസൻ എന്നിവർ ചേർന്നാണ് ഡിപ്പോയിൽ പരിശോധന നടത്തിയത്. അതേസമയം ആരോപണം നേരിടുന്ന ജീവനക്കാർ ഇപ്പോഴും ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്.
			<slash:comments>0</slash:comments>
പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു
ചങ്ങരംകുളം : പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ സ്വകാര്യ പണമിടപാട് ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ചങ്ങരംകുളം ചിറവല്ലൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു മുൻവശത്താണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേരിൽനിന്ന് 2.20 ലക്ഷം രൂപ കവർന്നത്. വ്യാഴാഴ്ച പകൽ രണ്ടുമണിയോടെ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ആൾ ചിറവല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ സ്വർണം പണയം വെച്ചിട്ടുണ്ടെന്നും അത് […]
The post പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്; 2.20 ലക്ഷം കവർന്നു appeared first on Valanchery Online.
ചങ്ങരംകുളം : പണയസ്വർണം മാറ്റിവെയ്ക്കാനെന്ന പേരിൽ സ്വകാര്യ പണമിടപാട് ജീവനക്കാരെ കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ചങ്ങരംകുളം ചിറവല്ലൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനു മുൻവശത്താണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേരിൽനിന്ന് 2.20 ലക്ഷം രൂപ കവർന്നത്.
വ്യാഴാഴ്ച പകൽ രണ്ടുമണിയോടെ ചങ്ങരംകുളത്ത് തൃശ്ശൂർ റോഡിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ആൾ ചിറവല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ സ്വർണം പണയം വെച്ചിട്ടുണ്ടെന്നും അത് എടുത്തുതന്നാൽ നിങ്ങളുടെ സ്ഥാപനത്തിൽ പണയം വെക്കാമെന്നും വാഗ്ദാനം ചെയ്തു. തുടർന്ന് ജീവനക്കാരൻ സ്വർണം എടുക്കുന്നതിന് ആവശ്യമായ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും കൊണ്ട് ചിറവല്ലൂർ റോഡിലെ മറ്റൊരു പണമിടപാട് സ്ഥാപനത്തിനു മുന്നിലെത്തി. ജീവനക്കാരനെ താഴെ നിർത്തി തൊട്ടുമുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ഫൈനാൻസിൽനിന്ന് സ്വർണം എടുത്ത് വരാമെന്നു പറഞ്ഞ് കോണിപ്പടി കയറിപ്പോയ ആളെ കാണാതെവന്നതോടെ ജീവനക്കാരൻ ഫൈനാൻസിൽ എത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി ജീവനക്കാരൻ മനസ്സിലാക്കുന്നത്.
ഈ സ്ഥാപനത്തിന്റെ പുറകിൽ താഴേക്കിറങ്ങാൻ മറ്റൊരു കോണി കൂടിയുള്ള വിവരം അറിഞ്ഞാണ് ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബുധനാഴ്ചയും ഇതേ സ്ഥാപനത്തിന്റെ പേരിൽ ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതായി ജീവനക്കാർ പറഞ്ഞു. ആലപ്പുഴ സ്വദേശിയായ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ ഒരു ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പുതുതായി ആരംഭിച്ച പണമിടപാട് സ്ഥാപനങ്ങൾ കൂടുതൽ തുക ഓഫർ ചെയ്ത് ഉപഭോക്താവിനെ സമീപിക്കുന്നത് മുതലെടുത്താണ് സംഘം പുതിയ തട്ടിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരും നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>