HomeNewsProtestവീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി.ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

എടപ്പാൾ:  ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി.

നിയോജകമണ്ഡലം എംഎൽഎകൂടിയായ മന്ത്രി കെ.ടി.ജലീലിന്റെ മണ്ഡലത്തിൽ നടന്ന സംഭവം പ്രതിഷേധാർഹമാണെന്നും കാiftikarudheenരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

മാർച്ചിനു ശേഷം നടന്ന പെ‍ാതുയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.എം.മധു ആധ്യക്ഷ്യം വഹിച്ചു. ഇ.പി.രാജീവ്, സി.എ.കാദർ, മുസ്തഫ മാറഞ്ചേരി, മനീഷ് കുണ്ടയാർ, പി.റംഷാദ്, റംഷാദ് അയിലക്കാട്, കണ്ണൻ നമ്പ്യാർ, ആഷിഫ് പൂക്കരത്തറ എന്നിവർ പ്രസംഗിച്ചു. മാർച്ച് ഓഫിസിനു സമീപം പെ‍ാലീസ് തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ പിന്നീട് പെ‍ാലീസ് അറസ്റ്റ് ചെയ്തു നീക്കി.

Summary: Youth Congress conducted march towards the local camp office of the minister KT Jaleel demanding proper investigation on account of a mishap involving a 53 old mother starved to death in his constituency.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!