HomeNewsInitiativesഭാരതപ്പുഴയിലെ മണലെടുപ്പിനു തടയിടാൻ പ്രകൃതി സംരക്ഷണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു

ഭാരതപ്പുഴയിലെ മണലെടുപ്പിനു തടയിടാൻ പ്രകൃതി സംരക്ഷണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു

ഭാരതപ്പുഴയിലെ മണലെടുപ്പിനു തടയിടാൻ പ്രകൃതി സംരക്ഷണ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു

കുറ്റിപ്പുറം:ഭാരതപ്പുഴയിലെ അനധികൃത മണലെടുപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികളുടെയും

പഞ്ചായത്തിന്റെയും സഹകരണത്തോടെ കുറ്റിപ്പുറം പൊലീസ് ‘പ്രകൃതി സംരക്ഷണ ഗ്രൂപ്പ്’ രൂപീകരിക്കാനൊരുങ്ങുന്നു. ഭാരതപ്പുഴയിലെ മണൽക്കടത്ത് നടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഗ്രൂപ്പിന്റെ പ്രവർത്തനമെന്നും ഭാരതപ്പുഴയിൽ നടക്കുന്ന അനധികൃത മണലെടുപ്പ് പൂർണമായും നിർത്തലാക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും കുറ്റിപ്പുറം എസ്ഐ നിപുൺ ശങ്കർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ആദ്യഘട്ട യോഗം ചേരും. പൊതുജന പങ്കാളിത്തത്തോടെ മണൽമാഫിയയ്ക്ക് തടയിടാനാണ് പൊലീസ് നീക്കം. മണൽക്കടത്ത് തടയാനായി പുതിയ സ്ക്വാഡ് ഉടൻ രൂപീകരിക്കുമെന്നും മണൽക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ നാട്ടുകാർക്ക് 9497980663 എന്ന നമ്പറിൽ അറിയിക്കാമെന്നും എസ്ഐ പറഞ്ഞു.

ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എസ്ഐ അറിയച്ചിട്ടുണ്ട്. മണൽവാരി സൂക്ഷിച്ച ഭാഗത്തെ ചിത്രങ്ങൾ എസ്ഐയുടെ നമ്പറിലേക്ക് വാട്സ് ആപ് സന്ദേശമയയ്ക്കാം. ഇത്തരത്തിൽ പ്രദേശവാസികളെ ഉൾപ്പെടുത്തിയുള്ള പുതിയ നടപടിയിലേക്കാണ് കുറ്റിപ്പുറം പൊലീസ് തിരിയുന്നത്. മണൽവാരലിന് വർഷങ്ങളായി നിരോധനം നിലനിൽക്കുമ്പോഴും ഭാരതപ്പുഴയിൽനിന്നു വൻതോതിലാണ് മണൽ കടത്തുന്നത്. ഭാരതപ്പുഴയിലെ പേരശ്ശനൂർ‍ പമ്പ് ഹൗസ് കടവിൽനിന്നു വൻതോതിൽ മണൽ കടത്തുന്ന വാർത്ത കഴിഞ്ഞ ദിവസം ‘മനോരമ’ ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ തുടർന്നാണ് പൊലീസ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. റെയിൽവേയുടെ ഗതാഗത നിരോധനം നിലനിൽക്കുന്ന പാലത്തിന് അടിയിലൂടെയാണ് പേരശ്ശനൂരിൽ വാഹനങ്ങളിൽ മണൽ കടത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചു നടത്തുന്ന രാത്രികാല മണൽക്കടത്തിനെ തുടർന്ന് പ്രദേശത്തെ സ്വൈരജീവിതം താറുമാറായെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുറ്റിപ്പുറം പൊലീസ് ജനപങ്കാളിത്തത്തോടെയുള്ള പ്രകൃതി സംരക്ഷണ ഗ്രൂപ്പിന് രൂപം നൽകുന്നത്.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!