HomeNewsHealthകുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി.

കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി.

കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി.

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ താലൂക്ക് ആസ്പത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരായ ആശ വൊളന്റിയര്‍മാര്‍ക്ക് പരിശീലനം തുടങ്ങി.
ബ്ലോക്ക്പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പാറോളി ഖദീജ അധ്യക്ഷതവഹിച്ചു. താലൂക്ക് ആസ്പത്രി സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ കെ.ടി. സിദ്ദീഖ്, വിജയശങ്കര്‍, ഡോ. ജിഷ സാന്ദീപനി, ജെ.പി.എച്ച്.എന്‍ മിനി, എച്ച്.ഐ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ബ്ലോക്കിലെ ഇരുനൂറോളം വൊളന്റിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വീടുകള്‍ സന്ദര്‍ശിച്ച് ശുചീകരണത്തിനും നേതൃത്വംനല്‍കും. കിടപ്പിലായ രോഗികളെ പരിചരിക്കുന്നതുംകൂടി ഉള്‍പ്പെടുന്നതാണ് നാലുദിവസത്തെ പരിശീലനപരിപാടികള്‍.

Summary: Training program for Asha workers in kuttippuram block panchayath conducted at Valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!