HomeNewsPublic Issueഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു

ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു

ഭക്ഷണം കഴിക്കാതെ വീട്ടിനുള്ളില്‍ വീട്ടമ്മ മരിച്ച സംഭവം: മനുഷ്യാവകാശക്കമ്മിഷന്‍ കേസെടുത്തു

മലപ്പുറം: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍

സംസ്ഥാന മനുഷ്യാവകാശക്കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പട്ടിണി മരണമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തിലാണ് നടപടി. എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്.

മലപ്പുറം ജില്ലാകളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എടപ്പാള്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അന്വേഷിച്ച് അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു. കേസ് അടുത്തമാസം മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
Summary: The Kerala state Human Rights Commission registered case on the incident involving a 53 year old mother starved to death in Edappal.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!