HomeNewsPublic Issueക്യാപ് ഐഡിയും പാസ്‌വേഡും ലഭിച്ചില്ല; കാലിക്കറ്റ് ബിരുദ പ്രവേശനം ആശങ്കയിൽ

ക്യാപ് ഐഡിയും പാസ്‌വേഡും ലഭിച്ചില്ല; കാലിക്കറ്റ് ബിരുദ പ്രവേശനം ആശങ്കയിൽ

online

ക്യാപ് ഐഡിയും പാസ്‌വേഡും ലഭിച്ചില്ല; കാലിക്കറ്റ് ബിരുദ പ്രവേശനം ആശങ്കയിൽ

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശനത്തിന്

ഏകജാലക സംവിധാനമനുസരിച്ച് ഫീസടച്ച ആയിരക്കണക്കിനു വിദ്യാർഥികൾ ക്യാപ് ഐഡിയും പാസ്‌വേഡും ലഭിക്കാതെ ആശങ്കയിൽ. ചിലർക്കു ക്യാപ് ഐഡിയും പാസ്‌വേഡും ലഭിച്ചിട്ടുണ്ട്. ചിലർക്ക് ഐഡി മാത്രവും മറ്റു ചിലർക്ക് പാസ്‌വേഡ് മാത്രവും ലഭിച്ചു. വിവിധ ബാങ്കുകൾ ഉൾപ്പെട്ട ഇ–പേയ്മെന്റ് ഗേറ്റ്‌വേ പ്രയോജനപ്പെടുത്തിയ വിദ്യാർഥികളാണ് ക്യാപ് ഐഡിയും പാസ്‌വേഡും ലഭിക്കാതെ വെട്ടിലായത്. പേയ്മെന്റ് ഗേറ്റ്‌വേ പ്രയോജനപ്പെടുത്തി നെറ്റ് ബാങ്കിങ് വഴിയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചുമാണ് ഫീസടയ്ക്കാൻ സംവിധാനം.

ഇതിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പലർക്കും ഫീസ് അടയ്ക്കാ‍ൻ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. വിദ്യാർഥികൾ ഫീസ് അടച്ച വിവരം സർവകലാശാലയിൽ എത്താത്തതാണ് പ്രശ്നമെന്നും കുട്ടികളുടെ പരാതി അനുസരിച്ച് ഗേറ്റ്‌വേ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും ഏകജാലക അധികൃതർ പറഞ്ഞു. ഗേറ്റ്‌വേ അധികൃതർ ഇന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നമ്പറിൽ ക്യാപ് ഐഡിയും പാസ്‌വേഡും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

എസ്ബിഐയുടെ നെറ്റ് ബാങ്കിങ് വഴി ഫീസടച്ച മിക്കവർക്കും ക്യാപ് ഐഡിയും പാസ്‌വേഡും ലഭിച്ചതായും അധികൃതർ അറിയിച്ചു. ഫീസടച്ച് പത്ത് മിനിറ്റിനകം അപേക്ഷകന്റെ ഫോൺ നമ്പറിൽ ക്യാപ് ഐഡിയും പാസ്‌വേഡും ലഭിക്കേണ്ടതാണ്. ലഭിക്കാതെ വന്നതോടെയാണ് വിദ്യാർഥികൾ അധികൃതരെ പരാതി അറിയിച്ചത്. ക്യാപ് ഐഡിയും പാസ്‌വേഡും ഇല്ലാതെ വിദ്യാർഥികൾക്ക് കോഴ്സും കോളജും തിരഞ്ഞെടുത്ത് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനാകില്ല. മാനേജ്മെന്റ് ക്വോട്ട പ്രവേശനം ആഗ്രഹിക്കുന്നവർക്കും ക്യാപ് ഐഡിയും പാസ്‌വേഡും വേണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!