HomeNewsEducationഎസ്.എസ്.എല്‍.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയaം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി

എസ്.എസ്.എല്‍.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയaം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി

എസ്.എസ്.എല്‍.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയaം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി

പരീക്ഷയിൽ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ‘വിജയദീപം‘ പദ്ധതിക്കു തുടക്കമായി. സ്‌കൂളിലെ പത്താംക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുക എന്നലക്ഷ്യത്തോടെയുള്ള രാത്രികാല പഠനക്യാമ്പായ ‘ വിജയദീപ’ത്തിനാണ് തുടക്കമായത്.

പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. ഓരോപ്രദേശത്തെയും വിദ്യാര്‍ഥികളെ അതത് മേഖലകളില്‍ സംഘടിപ്പിച്ച് ക്ലാസുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ് അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ പി.വി. അഹമ്മദ് ബഷീര്‍, പ്രിന്‍സിപ്പല്‍ കെ.പി. സിത, പി.ടി.എ വൈസ് പ്രസിഡന്റ് ടി. നിസാമുദ്ദീന്‍, പി. സോമന്‍, പി. സലീം നവാസ്, കെ. ഗോവിന്ദന്‍കുട്ടി, എം.വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!