HomeNewsPublic Issueനിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി

നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി

നിക്ഷേപകരെ കബളിപ്പിച്ച് അവതാര്‍ ഗോള്‍ഡ് ഉടമകള്‍ മുങ്ങിയതായി പരാതി

എടപ്പാള്‍: സാധാരണക്കാരില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിച്ച് തട്ടിപ്പ് നടത്തി അവതാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപന ഉടമയും സഹോദരങ്ങളും മുങ്ങിയതായി പരാതി. സ്ഥാപന ഉടമയായ യു അബ്ദുള്ളയും രണ്ടു സഹോദരങ്ങളും സ്ഥാപനങ്ങള്‍ പൂട്ടി തങ്ങള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ പറ്റിച്ച് നാടുവിട്ടതായി കളമശ്ശേരി സ്വദേശികളായ ഇബ്രാഹിംകുഞ്ഞ്, അബ്ദുല്‍ സത്താര്‍, സുവിന്‍ ഫയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിനുള്ള സ്വര്‍ണം വാങ്ങാന്‍ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിനിരയായവരില്‍ അധികവും. സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപമായി സ്വീകരിക്കുന്ന avathar_new_logoപുതിയ പദ്ധതി ആവിഷ്‌കരിച്ചാണ് തട്ടിപ്പ് നടത്തിയത്. 2015 നവംബര്‍ മാസം വരെ തങ്ങള്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നതായും പിന്നീട് അത് മുടങ്ങുകയായിരുന്നുവെന്നും  ഇവര്‍ പറയുന്നു. കേരളത്തില്‍ എടപ്പാള്‍, തൃശൂര്‍, ഇടപ്പള്ളി ലുലുമാള്‍, കാടാംപുഴ, മഞ്ചേരി എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്‍ തൃശ്ശിനാപ്പള്ളിയിലും വിദേശത്ത് ദുബായ്, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിലും ഷോറൂമുകള്‍ ഉണ്ടായിരുന്നു. 2016 മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ കാടാംപുഴയും, മഞ്ചേരിയും ഒഴികെ മറ്റെല്ലാ ഷോറൂമുകളും പൂട്ടി. കാടാംപുഴയിലെയും മഞ്ചേരിയിലെയും ഷോറൂം മറ്റാര്‍ക്കോ വിറ്റു. ഇപ്പോള്‍ വേറെ പേരുകളിലാണ് ജുവലറി പ്രവര്‍ത്തിക്കുന്നത്. തൃത്താലയിലുള്ള മൂന്ന് ബംഗ്ലാവൂകള്‍ പൂട്ടിയാണ് ഇവര്‍ സ്ഥലം വിട്ടിരിക്കുന്നതെന്നും പരാതിക്കാര്‍ ആരോപിച്ചു. കളമശ്ശേരി പോലിസില്‍ ഇവര്‍ ഇത് സംബന്ധിച്ച്്് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ തൃശൂര്‍, ചങ്ങരംകുളം, തൃത്താല എന്നീ സ്റ്റേഷനുകളില്‍ തട്ടിപ്പ് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും എന്നാല്‍  കേസ്  ഒതുക്കുകയാണ് പോലിസ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.

 

Summary:Avatar Gold scam. The proprietors of the avatar jewellery group are reportedly absconding after receiving deposits from customers.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!